പനത്തടി: ബളാംതോട് ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പനത്തടി പഞ്ചായത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സാരഥികളെ അനുമോദിച്ചു.
മിൽമ ഡയറക്ടർ പി.പി. നാരായണൻ അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് കെ.എൻ. വിജയകുമാരൻ നായർ അധ്യക്ഷത വഹിച്ചു. സൗജന്യ നേത്ര പരിശോധന ക്യാമ്പ് പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉദ്ഘാടനം ചെയ്തു. മിൽമ റിവോൾവിംഗ് ഫണ്ട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. ദീപ വിതരണം ചെയ്തു.
പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. പദ്മകുമാരി, മിൽമ കാസർഗോഡ് ഡയറി മാനേജർ സ്വീറ്റി വർഗീസ്, പരപ്പ ക്ഷീര വികസന ഓഫീസർ കെ. ഉഷ, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സുപ്രിയ അജിത്, അഹല്യ ഐ ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ ഡോ. ബുസ്താന ബഷീർ, പഞ്ചായത്തംഗങ്ങളായ അനിലകുമാരി, എൻ. വിൻസെന്റ്, കെ.സി. മോഹൻദാസ്, കെ.കെ. വേണുഗോപാൽ, എം. ബാലകൃഷ്ണൻ, പ്രസീതറാണി, ഭവ്യ ജയരാജ്, എം. ഷിബു, ഐ.സി. ഐസക്ക്, കെ. രാധിക, അഹല്യ ഹോസ്പിറ്റൽ പിആർഒ മുഹമ്മദ് അജ്നാസ്, സംഘം സെക്രട്ടറി സി.എസ്. പ്രദീപ് കുമാർ, വൈസ് പ്രസിഡന്റ് സുലേഖ രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.