Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Approves

പാര്‍ലമെന്‍ററി സമിതികളിലേക്കു നാമനിര്‍ദേശം ചെയ്യുന്നതിന് രാജ്യസഭാ അംഗീകാരം

ന്യൂ​​​ഡ​​​ല്‍ഹി: മൂ​​​ന്ന് പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ക്ക് രാ​​​ജ്യ​​​സ​​​ഭ അം​​​ഗീ​​​കാ​​​രം ന​​​ല്‍കി. 2026 മേ​​​യ് ഒ​​​ന്നു​​​മു​​​ത​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ഒ​​​രു വ​​​ര്‍ഷം കാ​​​ലാ​​​വ​​​ധി​​​യു​​​ള്ള ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് നാ​​​മ​​​നി​​​ര്‍ദേ​​​ശ​​​ങ്ങ​​​ള്‍ സ​​​മ​​​ര്‍പ്പി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ക.

പ​​​ബ്ലി​​​ക് അ​​​ക്കൗ​​​ണ്ട്‌​​​സ് ക​​​മ്മി​​​റ്റി, പൊ​​​തു​​​മേ​​​ഖ​​​ലാ​​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ ക​​​മ്മി​​​റ്റി, പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ര്‍ഗ ക്ഷേ​​​മ​​​ത്തി​​​നു​​​ള്ള ക​​​മ്മി​​​റ്റി എ​​​ന്നീ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്കാ​​​ണ് പു​​​തി​​​യ അം​​​ഗ​​​ങ്ങ​​​ളാ​​​യി എം​​​പി​​​മാ​​​രെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ക.

പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി​​​കാ​​​ര്യ സ​​​ഹ​​​മ​​​ന്ത്രി എ​​​ല്‍.​​​മു​​​രു​​​ക​​​നാ​​​ണ് രാ​​​ജ്യ​​​സ​​​ഭാ​​​ധ്യ​​​ക്ഷ​​​ന്‍റെ അ​​​നു​​​മ​​​തി​​​യോ​​​ടെ പാ​​​ര്‍ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി​​​ക​​​ളി​​​ലേ​​​ക്ക് അം​​​ഗ​​​ങ്ങ​​​ളെ നാ​​​മ​​​നി​​​ര്‍ദേ​​​ശം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള മൂ​​​ന്ന് വ്യ​​​ത്യ​​​സ്ത പ്ര​​​മേ​​​യ​​​ങ്ങ​​​ള്‍ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്.

Latest News

Up