Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attacking Policeman

Ernakulam

പാ​ർ​ക്കിം​ഗ് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ൽ

ആ​ലു​വ: ശി​വ​രാ​ത്രി മ​ണ​പ്പു​റം പാ​ല​ത്തി​ന് സ​മീ​പം ഇ​രു​ച​ക്ര​വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ പോ​ലീ​സു​കാ​ര​നെ ആ​ക്ര​മി​ച്ച ര​ണ്ടം​ഗ​സം​ഘം അ​റ​സ്റ്റി​ലാ​യി. വെ​സ്റ്റ് ക​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​ക​ളാ​യ രു​ദ്ര​മാ​ല ക്ഷേ​ത്ര​ത്തി​ന് സ​മീ​പം കൊ​ടു​മ്പി​ള്ളി വീ​ട്ടി​ൽ ഹ​രി​കൃ​ഷ്ണ​ൻ(30), താ​ര​ക​ര വീ​ട്ടി​ൽ അ​ക്ഷ​യ് (29) എ​ന്നി​വ​രെ​യാ​ണ് ആ​ലു​വ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ പാ​ല​സ് റോ​ഡി​ൽ നി​ന്ന് കൊ​ട്ടാ​ര​ക്ക​ട​വി​ലേ​ക്ക് തി​രി​യു​ന്നി​ട​ത്താ​ണ് സം​ഭ​വം . ചെ​ങ്ങ​മ​നാ​ട് സ്റ്റേ​ഷ​നി​ലെ പോ​ലീ​സു​കാ​ര​നാ​യ പാ​റ​ക്ക​ട​വ് ചി​റ​ക്ക​ൽ ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ക​ള​രി​ക്ക​ൽ വീ​ട്ടി​ൽ ര​ഞ്ജി​ത്ത് വി​ജ​യ​ൻ ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ​യി​ൽ സ്പെ​ഷ​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്നു.

മ​ണ​പ്പു​റ​ത്തേ​ക്കു​ള്ള ആ​ളു​ക​ളു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ല​ത്തി​ന് ഇ​രു​വ​ശ​വും പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നാ​ൽ ഇ​വി​ടെ ക​ടു​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്കാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ ബൈ​ക്ക് ഓ​ടി​ച്ചു വ​ന്ന് പാ​ർ​ക്ക് ചെ​യ്യാ​ൻ ശ്ര​മി​ച്ച​ത്.

ഇ​തു ത​ട​ഞ്ഞ​പ്പോ​ൾ ഇ​വി​ടെ ഡ്യൂ​ട്ടി ചെ​യ്യ​ണ്ട​ടാ എ​ന്നു പ​റ​ഞ്ഞ് ഒ​ന്നാം​പ്ര​തി ഹ​രി​കൃ​ഷ്ണ​ൻ പോ​ലീ​സു​കാ​ര​ന്‍റെ ഇ​ട​തു കൈ​യി​ൽ പി​ടി​ച്ചു തി​രി​ക്കു​ക​യും ക​ഴു​ത്തി​ന് കു​ത്തി​പ്പി​ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് പോ​ലീ​സു​കാ​ര​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. നെ​ഞ്ചി​ൽ ഇ​ടി​ച്ചു​വെ​ന്നും യൂ​ണി​ഫോ​മി​ന്‍റെ ലൈ​ൻ​യാ​ർ​ഡ് വ​ലി​ച്ച് പൊ​ട്ടി​ച്ചു​വെ​ന്നും പ​രി​താ​യി​ലു​ണ്ട്. പ്ര​തി​ക​ളി​ൽ ഒ​രാ​ൾ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നും മ​റ്റൊ​രാ​ൾ ഇ​ല​ക്ട്രി​ക്ക​ൽ ജോ​ലി​ക്കാ​ര​നു​മാ​ണ്. പ്ര​തി​ക​ളെ ആ​ലു​വ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Latest News

Up