Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Attaked

ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്കു നേ​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​ര്: മാ​ർ ആ​ൻ​ഡ്രൂ​സ് താ​ഴ​ത്ത്

തൃ​​​​ശൂ​​​​ർ: ക്രി​​​​സ്മ​​​​സ് ദി​​​​ന​​​​ത്തി​​​​ൽ രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ‌ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ ക്രൈ​​​​സ്ത​​​​വ​​​​ർ​​​​ക്കു​​​​ നേ​​​​രേ തീ​​​​വ്ര​​​​വാ​​​​ദ മ​​​​നോ​​​​ഭാ​​​​വ​​​​ത്തോ​​​​ടെ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ വേ​​​​ദ​​​​നാ​​​​ജ​​​​ന​​​​ക​​​​മാ​​​​ണെ​​​​ന്ന് സി​​​​ബി​​​​സി​​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റും തൃ​​ശൂ​​ർ ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ്പു​​​​മാ​​​​യ മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത്.

വി​​​​ദേ​​​​ശ​​​​ മ​​​​ത​​​​മെ​​​​ന്നു പ​​​​റ​​​​ഞ്ഞ് ക്രി​​​​സ്തു​​​​മ​​​​ത​​​​ത്തെ വേ​​​​ട്ട​​​​യാ​​​​ടു​​​​ന്ന​​​​തെന്തി​​​​നാ​​​​ണ്? ക്രി​​​​സ്തു​​​​മ​​​​തം ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ​​​​കൂ​​​​ടി മ​​​​ത​​​​മാ​​​​ണ്. അ​​​​തി​​​​നു കൃ​​​​ത്യ​​​​വും വ്യ​​​​ക്ത​​​​മാ​​​​യ​​​​തു​​​​മാ​​​​യ ച​​​​രി​​​​ത്ര​​​​മു​​​​ണ്ടെ​​​​ന്ന് മാ​​​​ർ താ​​​​ഴ​​​​ത്ത് പ​​​​റ​​​​ഞ്ഞു.

നി​​​​ർ​​​​ബ​​​​ന്ധി​​​​ത മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന് എ​​​​തി​​​​രാ​​​​ണു ക്രി​​​​സ്തു​​​​മ​​​​തം. യ​​​​ഥാ​​​​ർ​​​​ഥ​​​​ത്തി​​​​ൽ ഇ​​​​വി​​​​ടെ മ​​​​ത​​​​പ​​​​രി​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ന്നി​​​​രു​​​​ന്നെ​​​​ങ്കി​​​​ൽ ​ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ എ​​​​ണ്ണം കു​​​​റ​​​​യി​​​​ല്ലാ​​​​യി​​​​രു​​​​ന്നു. ഈ ​​​​ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ന്ന അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​ന്ത്യ​​​​ൻ ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്ക് എ​​​​തി​​​​രാ​​​​ണെ​​​​ന്ന് ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ പ​​​​റ​​​​യേ​​​​ണ്ട സ​​​​മ​​​​യം അ​​​​തി​​​​ക്ര​​​​മി​​​​ച്ചി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​തെ​​​​ല്ലാം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണെ​​​​ന്നു​​​​ പ​​​​റ​​​​ഞ്ഞ് ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ പാ​​​​ലി​​​​ക്കു​​​​ന്ന മൗ​​​​ന​​​​വും നി​​​​ഷ്ക്രി​​​​യ​​​​ത്വ​​​​വും ഭാ​​​​ര​​​​ത​​​​ത്തി​​​​ന്‍റെ ആ​​​​ത്മാ​​​​വി​​​​നും ഭ​​​​ര​​​​ണ​​​​ഘ​​​​ട​​​​ന​​​​യ്ക്കും എ​​​​തി​​​​രാ​​​​ണ്.

സ്നേ​​​​ഹ​​​​ത്തി​​​​ന്‍റെ​​​​യും സ​​​​ഹ​​​​ന​​​​ത്തി​​​​ന്‍റെ​​​​യും ക്ഷ​​​​മ​​​​യു​​​​ടെ​​​​യും മാ​​​​ർ​​​​ഗം മാ​​​​ത്രം സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന കൈ​​​​സ്ത്ര​​​​വ മ​​​​തം ത​​​​ന്നെ​​​​യാ​​​​ണ് രാ​​​​ഷ്‌​​​ട്ര​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ സം​​​​ഭാ​​​​വ​​​​ന​​​​ക​​​​ൾ ന​​​​ൽ​​​​കി​​​​യ​​​​ത്. ഇ​​​​തു മ​​​​റ​​​​ക്കാ​​​​ൻ തു​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​ത്ത​​​​രം മ​​​​റ​​​​ക്ക​​​​ലും മൗ​​​​ന​​​​വു​​​​മാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ എ​​​​ന്നു​​​​ പ​​​​റ​​​​യു​​​​ന്ന​​​​വ​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തും.

എ​​​​ന്നാ​​​​ൽ, ഇ​​​​തി​​​​ന്‍റെ​​​​ പേ​​​​രി​​​​ൽ രാ​​​ഷ്‌​​​ട്ര​​​​നി​​​​ർ​​​​മി​​​​തി​​​​യി​​​​ൽ പ​​​​ങ്കാ​​​​ളി​​​​ക​​​​ളാ​​​​കാ​​​​തെ മാ​​​​റി​​​​നി​​​​ൽ​​​​ക്കി​​​​ല്ലെ​​​​ന്നും ക്രി​​​​സ്മ​​​​സ് ആ​​​​ഘോ​​​​ഷ​​​​ങ്ങ​​​​ൾ​​​​ക്കു​​​​നേ​​​​രേ ഉ​​​​ണ്ടാ​​​​യ അ​​​​തി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ​​​​ക്കെ​​​​തി​​​​രേ തൃ​​​​ശൂ​​​​ർ അ​​​​തി​​​​രൂ​​​​പ​​​​ത​​​​യു​​​​ടെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ൽ കോ​​​​ർ​​​​പ​​​​റേ​​​​ഷ​​​​ൻ ഓ​​​​ഫീ​​​​സി​​​​നു മു​​​​ന്നി​​​​ൽ സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ സ​​​​മ്മേ​​​​ള​​​​നം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്ത് അ​​​​ദ്ദേ​​​​ഹം കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Latest News

Up