Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Baber Asam

ശ്രീലങ്കയെ എട്ട് വിക്കറ്റിന് പരാജയപ്പെടുത്തി പാക്കിസ്ഥാൻ

റാ​വ​ൽ​പി​ണ്ടി: റാ​വ​ൽ​പി​ണ്ടി​യി​ൽ ന​ട​ന്ന ശ്രീ​ല​ങ്ക - പാ​കി​സ്ഥാ​ൻ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ൽ പാ​ക്കി​സ്ഥാ​ൻ എ​ട്ട് വി​ക്ക​റ്റി​ന് വി​ജ​യി​ച്ചു. ഇ​തോ​ടെ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 2-0ന് ​മു​ന്നി​ലെ​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 50 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റി​ന് 288 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാ​റ്റിം​ഗി​ൽ 10 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ പാ​കി​സ്ഥാ​ൻ ജ​യ​ത്തി​ലെ​ത്തി.

119 പ​ന്തി​ൽ എ​ട്ട് ഫോ​റു​ക​ളു​മാ​യി 102 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​കാ​തെ​നി​ന്ന ബാ​ബ​ർ അ​സം, 93 പ​ന്തി​ൽ 78 റ​ൺ​സെ​ടു​ത്ത ഫ​ഖ​ർ സ​മാ​ൻ, 54 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 51 റ​ൺ​സെ​ടു​ത്ത മു​ഹ​മ്മ​ദ് റി​സ്വാ​ൻ, 33 റ​ൺ​സെ​ടു​ത്ത സ​യീ​ദ് അ​യൂ​ബ് എ​ന്നി​വ​രാ​ണ് പാ​ക്കി​സ്ഥാ​ന്‍റെ വി​ജ​യ ശി​ൽ​പ്പി​ക​ൾ. 2023 ഏ​ഷ്യാ ക​പ്പി​നു​ശേ​ഷം ഫോം ​ന​ഷ്ട​പ്പെ​ട്ട ബാ​ബ​ര്‍ അ​സം 83 ഇ​ന്നിം​ഗ്സു​ക​ള്‍​ക്ക് ശേ​ഷ​മാ​ണ് ഇ​പ്പോ​ൾ സെ​ഞ്ച്വ​റി നേ​ടി​യി​രി​ക്കു​ന്ന​ത്.

ശ്രീ​ല​ങ്ക​ക്കു​വേ​ണ്ടി ജ​നി​ത് ലി​യ​നാ​ഗെ (54), കാ​മി​ന്ദു മെ​ൻ​ഡി​സ് (44), സ​ദീ​ര സ​മ​ര​വി​ക്ര​മ (42), വാ​നി​ന്ദു ഹ​സ​ര​ങ്കെ (37) എ​ന്നി​വ​ർ തി​ള​ങ്ങി. പാ​ക് ബോ​ളിം​ഗ് നി​ര​യി​ൽ മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ഹാ​രി​സ് റൗ​ഫ്, അ​ബ്രാ​ർ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു.

Latest News

Up