Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bathroom

Idukki

വീ​ട്ട​മ്മ കു​ളി​മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ

ഉ​പ്പു​ത​റ: വീട്ടമ്മയെ കു​ളി​മു​റി​യി​ൽ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി. ഉ​പ്പു​ത​റ വ​ള​കോ​ട് പാ​ല​ക്കാ​വി​ന് സ​മീ​പം ക​ടു​വ​ക്കാ​നം നെ​ടു​ങ്ങ​ഴി​യി​ൽ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ (ലാ​ലി) ഭാ​ര്യ വ​സീ​ന (43) യാ​ണ് മ​രി​ച്ച​ത്.

ഏ​ല​ത്തോ​ട്ട​ത്തി​ൽ പ​ണി​ക്കു​പോ​യ ജോ​ർ​ജ് തി​രി​ച്ചു വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് മു​ത​ദേ​ഹം ക​ണ്ട​ത്. ശ​നി​യാ​ഴ്ച രാ​വി​ലെ ജോ​ർ​ജ് പ​ണി​ക്കു​ പോ​കു​മ്പോ​ൾ വ​സീ​ന ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക​യാ​യി​രു​ന്നു. 12ന് ജോ​ർ​ജ് തി​രി​കെ​യെ​ത്തി​യ​പ്പോ​ൾ വ​സീ​ന​യെ വീ​ടി​നു​ള്ളി​ൽ ക​ണ്ടി​ല്ല. വി​ളി​ച്ചി​ട്ടും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല. കു​ളി​മു​റി​യി​ൽ വെ​ള്ളം വീ​ഴു​ന്ന ശ​ബ്ദം​കേ​ട്ട് അ​വി​ടെ​യെ​ത്തി​യ​പ്പോ​ഴാ​ണ് ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ വ​സീ​ന​യെ ക​ണ്ട​ത്. ഭി​ത്തി​യി​ൽ ചാ​രി നി​ല​ത്തി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ നാ​ട്ടു​കാ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ജോ​ർ​ജ് ജോ​സ​ഫി​നെ വി​വ​ര​മ​റി​യി​ച്ചു. ഇ​ദ്ദേ​ഹം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഉ​പ്പു​ത​റ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി.

കാ​യം​കു​ളം സ്വ​ദേ​ശി​നി​യാ​ണ് വ​സീ​ന. വി​വാ​ഹ​ത്തി​നു ശേ​ഷം മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തോ​ടെ ഇ​വ​രു​ടെ ആ​ദ്യ​ഭ​ർ​ത്താ​വ് ഉ​പേ​ക്ഷി​ച്ചു​പോ​യിരുന്നു.

ഭാ​ര്യ​യും മ​ക്ക​ളും ഉ​പേ​ക്ഷി​ച്ചു​പോ​യ ജോ​ർ​ജും ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം. അ​തി​നി​ടെ ജോ​ർ​ജും വ​സീ​ന​യും സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ക​യും നാ​ലു വ​ർ​ഷം മു​ൻ​പ് ര​ജി​സ്റ്റ​ർ വി​വാ​ഹം ചെയ്യുകയുമാ യിരുന്നു. പ​ല​പ്രാ​വ​ശ്യം മാ​ന​സി​ക അ​സ്വാ​സ്ഥ്യം ഉ​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് ര​ണ്ടു വ​ർ​ഷ​മാ​യി വ​സീ​ന മ​രു​ന്നു ക​ഴി​ക്കു​ന്നു​ണ്ട്. ഇ​വ​രു​ടെ ബ​ന്ധ​ത്തി​ൽ മ​ക്ക​ളി​ല്ല. ഏ​ല​ത്തി​നു മ​രു​ന്ന​ടി​ക്കാ​നു​ള്ള മോ​ട്ടോ​റി​ൽ ഒ​ഴി​ക്കാ​ൻ ജോ​ർ​ജ് പെ​ട്രോ​ൾ വാ​ങ്ങി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്നു. പെ​ട്രോ​ൾ ഒ​ഴി​ച്ച് സ്വ​യം തീ ​കൊ​ളു​ത്തി​യ​താ​ണോ എ​ന്നു സം​ശ​യി​ക്കു​ന്നു.

ഉ​പ്പു​ത​റ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്തു. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ർ സം​ഭ​വ​സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മൃ​ത​ദേ​ഹം ഇ​ടു​ക്കി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

Latest News

Up