നെടുമ്പാശേരി: തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ പ്രിസൈഡിംഗ് ഓഫീസർക്ക് എലിയുടെ കടിയേറ്റു. കപ്രശേരി ഗവ. സ്കൂൾ ബൂത്തിൽ ഉറങ്ങുന്നതിനിടെ കാലടി ഒക്കൽ സ്കൂളിലെ അധ്യാപികയ്ക്കാണു കടിയേറ്റത്.
തുടർന്ന് ആലുവയിലെ ആശുപത്രിയിലെത്തിച്ച് പ്രതിരോധ കുത്തിവയ്പെടുത്തു. പിന്നീട് റിസർവിലുള്ള മറ്റൊരാൾക്കു പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല നൽകിയാണ് വോട്ടെടുപ്പ് നടന്നത്.