Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Bjp Membership

ഈ ​മ​ഹാ​ത്മാ​വി​നെ ഏ​റ്റു​വാ​ങ്ങി​യ ആ​ർ​ഷ​ഭാ​ര​ത പാ​ർ​ട്ടി​ക്ക് ആ​ശം​സ​ക​ൾ: ജോ​യ് മാ​ത്യു

ഇ​ട​തു​പ​ക്ഷ സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്ന റെ​ജി ലൂ​ക്കോ​സി​ന്‍റെ ബി​ജെ​പി പ്ര​വേ​ശ​ന​ത്തെ പ​രി​ഹ​സി​ച്ച് ന​ട​ൻ ജോ​യ് മാ​ത്യു. റെ​ജി മാ​ത്യു​വി​നെ പോ​ലു​ള്ള​വ​ർ ചാ​ന​ലി​ൽ ഇ​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ട്ട രീ​തി കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ ഇ​ന്ന് സി​പി​എ​മ്മി​ന് ഇ​ത്ര​യ​ധി​കം ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യ​തെ​ന്ന് ജോ​യ് മാ​ത്യു പ​റ​ഞ്ഞു.

‘ജോ​യ് മാ​ത്യു എ​ന്ന പ്രാ​ഞ്ചി​ക്ക് ഒ​രു സീ​റ്റ് വേ​ണം എ​ന്ന ത​ല​ക്കെ​ട്ടോ​ടെ ത​ന്നെ വി​മ​ർ​ശി​ച്ചു​കൊ​ണ്ടു​ള​ള റെ​ജി മാ​ത്യു​വി​ന്‍റെ യൂ​ട്യൂ​ബ് വീ​ഡി​യോ​യു​ടെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വ​ച്ചാ​യി​രു​ന്നു ജോ​യ് മാ​ത്യു​വി​ന്‍റെ പ്ര​തി​ക​ര​ണം.

‘‘ഞാ​ൻ പ്രാ​ഞ്ചി​യാ​ണെ​ന്ന് പ​റ​ഞ്ഞ​യാ​ൾ ഇ​പ്പോ​ൾ .....ഞ്ചി​ച്ച​ത്‌ ആ​രെ​യാ​ണ്? ഭ​ര​ണ​ത്തി​ൽ ഉ​ള്ള പാ​ർ​ട്ടി​യു​ടെ മു​ത​ലാ​ളി​യു​ടെ മു​ഖം ര​ക്ഷി​ക്കാ​ൻ എ​ന്തു ന്യാ​യീ​ക​ര​ണ​വും നി​ര​ത്തു​ന്ന​താ​ണ് പാ​ർ​ട്ടി പ്ര​വ​ർ​ത്ത​നം എ​ന്ന് ആ​ത്മാ​ർ​ഥ​മാ​യി പ​ല​രും ക​രു​തി​യി​രു​ന്നു.

അ​വ​രി​ൽ നി​ന്നും മാ​തൃ​ക ഉ​ൾ​ക്കൊ​ണ്ട് ഏ​താ​ണ്ട് അ​ഞ്ച് വ​ർ​ഷ​ത്തോ​ളം കേ​ര​ള​ത്തി​ലെ ചാ​ന​ലു​ക​ളി​ൽ സി​പി​എ​മ്മി​ന്‍റെ മു​ഖ​മാ​യി​രു​ന്നു ഇ​ന്ന് ബി​ജെ​പി ചേ​ർ​ന്ന ...ഞ്ചി ​ലൂ​ക്കോ​സ്. ഇ​യാ​ളും ഇ​യാ​ളെ പോ​ലെ​യു​ള്ള​വ​രും ചാ​ന​ലി​ൽ ഇ​രു​ന്നു വി​മ​ർ​ശ​ന​ങ്ങ​ളെ നേ​രി​ട്ട രീ​തി കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ ഇ​ന്ന് സി​പി​എ​മ്മി​ന് ഇ​ത്ര​യ​ധി​കം ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​യ​തെ​ന്ന് നി​സം​ശ​യം പ​റ​യാം. ഈ ​മ​ഹാ​ത്മാ​വി​നെ ഏ​റ്റു​വാ​ങ്ങി​യ ആ​ർ​ഷ​ഭാ​ര​ത പാ​ർ​ട്ടി​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും. ഒ​പ്പം അ​ല്പം വൈ​കി​യെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ട സി​പി​എ​മ്മി​നും.’’​ജോ​യ് മാ​ത്യു​വി​ന്‍റെ വാ​ക്കു​ക​ൾ.

Latest News

Up