തിരുവനന്തപുരം: പിതാവിന്റെ ക്രൂരമര്‍ദനം സഹിക്കാനാവാതെ ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലുണ്ടായ സംഭവത്തിൽ പോലീസ് കേസെടുത്തു.
സ്ഥിരം മദ്യപാനിയായ പിതാവ് അസഭ്യം പറയുകയും പൊതുവഴിയിൽ വെച്ച് മർദിച്ചെന്നും അമ്മയെയും തന്നെയും വീട്ടിൽ നിന്നും ഇറക്കി വിടാറുണ്ടെന്നും പെൺകുട്ടി മൊഴി നൽകി. പലതവണ പോലീസിലടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും ആരോപണമുണ്ട്.
കഴിഞ്ഞ ദിവസം രാത്രിയിലും പിതാവ് മർദിച്ചതോടെയാണ് കുട്ടി ക്ലീനിംഗ് ലോഷൻ കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. പിന്നാലെ പെൺകുട്ടിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ മെഡിക്കൽ കോളജിലേക്ക് മാറ്റി.
പെണ്‍കുട്ടിയുടെ കൈയ്ക്കും മുഖത്തും കാലിനുമടക്കം പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ അച്ഛനെതിരെ മൂന്നു കേസുകൾ നിലവിലുണ്ടെന്ന് നെയ്യാറ്റിന്‍കര പോലീസ് പറഞ്ഞു.