Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Brutally

America

ഓ​ട്ടി​സം ബാ​ധി​ച്ച മൂ​ന്ന് വ​യ​സു​കാ​ര​ന് പി​താ​വി​ന്‍റെ ക്രൂ​ര​മ​ർ​ദ​നം; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി മൂ​ത്ത മ​ക​ൻ

നോ​ർ​ത്ത് ക​രോ​ലി​ന: ഓ​ട്ടി​സം ബാ​ധി​ച്ച സ്വ​ന്തം മ​ക​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച പി​താ​വും കൂ​ട്ടു​നി​ന്ന പ​ങ്കാ​ളി യു​വ​തി​യും അ​റ​സ്റ്റി​ലാ​യി. 37 വ​യ​സു​കാ​ര​നാ​യ ജോ​ഷ്വ സ്റ്റോ​ക്ക്ട​ൺ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ പ​ങ്കാ​ളി ആ​മി ഗോ​ട്ടി​യ​റും (40) അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ട്.

കു​ട്ടി​യു​ടെ ഡ​യ​പ്പ​ർ മാ​റ്റു​ന്ന​തി​നി​ടെ ക​ര​ഞ്ഞ​തി​ന് ജോ​ഷ്വ കു​ട്ടി​യെ ക​ട്ടി​ലി​ലേ​ക്ക് ബ​ല​മാ​യി ത​ള്ളി​യി​ടു​ക​യും ശ്വാ​സം മു​ട്ടി​ക്കു​ക​യും ചെ​യ്തു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ നി​ർ​ത്താ​ൻ വാ​യ​യും മൂ​ക്കും കൈ​കൊ​ണ്ട് അ​മ​ർ​ത്തി​പ്പി​ടി​ക്കു​ക​യും മു​ഖ​ത്ത് ആ​ഞ്ഞ​ടി​ക്കു​ക​യും ചെ​യ്യു​ന്ന​ത് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മൂ​ത്ത കു​ട്ടി വീ​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യി​രു​ന്നു.

മൊ​ബൈ​ൽ ഫോ​ണി​നെ ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പോ​ലീ​സ് എ​ത്തി​യ​പ്പോ​ഴാ​ണ് മൂ​ത്ത മ​ക​ൻ പീ​ഡ​ന ദൃ​ശ്യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രെ കാ​ണി​ച്ച​ത്. ഇ​തോ​ടെ​യാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

കു​ട്ടി​യെ മു​റി​ക്കു​ള്ളി​ൽ പൂ​ട്ടി​യി​ട്ടി​രു​ന്ന​താ​യും ശ​രീ​ര​ത്തി​ൽ മ​ർ​ദ​മേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. ദ​മ്പ​തി​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ലു​ണ്ടാ​യി​രു​ന്ന അ​ഞ്ച് കു​ട്ടി​ക​ളെ​യും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ ഏ​റ്റെ​ടു​ത്തു.

പ്ര​തി​ക​ളാ​യ ജോ​ഷ്വ​യെ 10 ല​ക്ഷം ഡോ​ള​ർ ബോ​ണ്ടി​ലും ആ​മി​യെ ഒ​രു ല​ക്ഷം ഡോ​ള​ർ ബോ​ണ്ടി​ലും ജ​യി​ലി​ല​ട​ച്ചു. വ​ധ​ശ്ര​മം, ബാ​ല​പീ​ഡ​നം തു​ട​ങ്ങി​യ ഗു​രു​ത​ര​മാ​യ വ​കു​പ്പു​ക​ളാ​ണ് ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Latest News

Up