Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Buffalo

Alappuzha

ഭീ​തി​പ​ര​ത്തി കാ​ട്ടു​പ​ന്നി​ക്കു പി​ന്നാ​ലെ കാ​ട്ടു​പോ​ത്തും

ചാ​രും​മൂ​ട്: കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ നൂ​റ​നാ​ട് ജ​ന​വാ​സ​മേ​ഖ​ല​യി​ൽ ഭീ​തി പ​ര​ത്തി കാ​ട്ടു​പോ​ത്തും നി​ര​ത്തി​ലി​റ​ങ്ങി. കെ​പി റോ​ഡി​ൽ നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യം ഭാ​ഗ​ത്താ​ണ്കാ​ട്ടു​പോ​ത്തി​നെ ക​ഴി​ഞ്ഞ​ദി​വ​സം ക​ണ്ടെ​ത്തി​യ​ത്. പ​റ​യം​കു​ള​ത്തി​ന് കി​ഴ​ക്ക് നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​റ്റോ​റി​യ​ത്തി​ന്‍റെ മ​തി​ൽ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് കെപി റോ​ഡ​രി​കി​ൽ വ​ലി​യ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​തോ​ടെ യാ​ത്ര​ക്കാ​രും ഭീ​തി​യി​ലാ​യി.

സാ​നി​റ്റോ​റി​യ​ത്തി​ന്‍റെ പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ട​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ എം.​എ​സ്. അ​രു​ൺ​കു​മാ​ർ എം​എ​ൽ​എ വ​നം​വ​കു​പ്പി​നെ​യും റാ​പ്പി​ട് റെ​സ്പോ​ൺ​സ് ടീ​മി​നെ​യും വി​വ​ര​മ​റി​യി​ച്ചു . ഇ​തേത്തുട​ർ​ന്ന് ഇ​വ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി കാ​ട്ടു​പ​ന്നി​ക​ൾ വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് അ​റു​തി​യി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ട​യി​ൽ കാ​ട്ടു​പോ​ത്തി​നെ കൂ​ടി ക​ണ്ടെ​ത്തി​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​യി.

നൂ​റ​നാ​ട്, ചാ​രും​മൂ​ട്, താ​മ​ര​ക്കു​ളം, വ​ള്ളി​കു​ന്നം മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി​ക​ൾ ല​ക്ഷ​ക്ക​ണ​ക്കി​ന് രൂ​പ​യു​ടെ കൃ​ഷി​യാ​ണ് ഇ​തി​നോ​ട​കം ന​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്. പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ പോ​ലീ​സ് ഫ​യ​റിം​ഗ് ഗ്രൗ​ണ്ടി​ലെ കാ​ട്ടി​ൽ താ​വ​ള​മ​ടി​ച്ച പ​ന്നി​ക​ൾ കൂ​ട്ട​ത്തോ​ടെ എ​ത്തി​യാ​ണ് നൂ​റ​നാ​ട് മേ​ഖ​ല​ക​ളി​ൽ കൃ​ഷിന​ശി​പ്പി​ക്കു​ന്ന​ത്. ക​നാ​ലു​ക​ൾ വ​ഴി​യാ​ണ് ഇ​വ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത്.

പ​ന്നി ശ​ല്യ​ത്തി​നെ​തി​രേ കൃ​ഷി, വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ര​ന്ത​ര​മാ​യി പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലാ​ത്ത​തി​ന്‍റെ പ്ര​തി​ഷേ​ധ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.

കാ​ട്ടു​പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ പ​രിക്കേ​ൽ​ക്കു​ന്ന​വ​ർ​ക്ക് ചി​കി​ത്സാസ​ഹാ​യം ന​ൽ​കു​മെ​ന്നു വ​നം​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും പ​രി​ക്കേ​റ്റ ഒ​രാ​ൾ​ക്കു പോ​ലും ധ​ന​സ​ഹാ​യം ല​ഭി​ച്ചി​ട്ടി​ല്ല. കാ​ട്ടു​പ​ന്നി ന​ശി​പ്പി​ക്കു​ന്ന കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് കൃ​ഷി​വ​കുപ്പി​ൽനി​ന്നും സ​ഹാ​യം ല​ഭി​ക്കു​ന്നു​മി​ല്ല. കാ​ട്ടു​പ​ന്നി കൃ​ഷി ന​ശി​പ്പി​ച്ചാ​ൽ വ​നം​വ​കു​പ്പാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കേ​ണ്ട​തെ​ന്നാ​ണ് കൃ​ഷിവ​കു​പ്പി​ൽനി​ന്നും പ​റ​യു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​ൻ​ഷ്വർ ചെ​യ്ത കാ​ർ​ഷി​ക വി​ള​ക​ൾ​ക്ക് മാ​ത്ര​മാ​ണ് സ​ഹാ​യ​ധ​നം ല​ഭിക്കു​ന്ന​ത്.

District News

കു​ന്പ​ള​ത്താ​മ​ണ്ണി​ൽ വ​ള​ർ​ത്തു​പോ​ത്ത് വ​ന്യ​മൃ​ഗ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്തു

വ​ട​ശേ​രി​ക്ക​ര: കു​മ്പ​ള​ത്താ​മ​ണ്ണി​ൽ മേ​യാ​ൻ കെ​ട്ടി​യി​ട്ടി​രു​ന്ന പോ​ത്ത് വ​ന്യ​മൃ​ഗ​ത്തി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ ച​ത്തു. കു​മ്പ​ള​ത്താ​മ​ൺ ജം​ഗി​ൾ ബു​ക്ക് ഡെ​യ​റി ഫാ​മി​ലെ പോ​ത്തി​നെ​യാ​ണ് ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


ക​ടു​വ​യാ​ണ് കൊ​ന്ന​തെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ മ​ഴ​കാ​ര​ണം വ​നൃ​മൃ​ഗ​ത്തി​ന്‍റെ കാ​ൽ​പാ​ദ അ​ട​യാ​ള​ങ്ങ​ൾ സ്ഥി​രീ​ക​രി​ക്കാ​നാ​യി​ല്ലെ​ന്നാ​ണ് വ​ന​പാ​ല​ക​ർ പ​റ​യു​ന്ന​ത്.
ഈ​ഭാ​ഗ​ത്ത് രാ​ത്രി​യി​ൽ ത​ന്നെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ൾ സ്ഥാ​പി​ച്ച​താ​യി റാ​ന്നി ഡി​എ​ഫ്ഒ എ​ൻ. രാ​ജേ​ഷ് പ​റ​ഞ്ഞു. പോ​ത്തി​ന്‍റെ പി​ൻഭാ​ഗ​ത്തും ക​ഴു​ത്തി​ലും മു​റി​വു​ക​ളു​ണ്ട്. ക​ഴു​ത്തി​ലെ ക​യ​ർ മു​റു​കി​യ നി​ല​യി​ലാ​യി​രു​ന്നു. കാ​ട്ടാ​ന​ക്കൂ​ട്ടം പ​തി​വാ​യി ശ​ല്യ​മു​ണ്ടാ​ക്കി​യി​രു​ന്ന മേ​ഖ​ല​യാ​ണി​ത്. ക​ടു​വ​യു​ടെ സാ​ന്നി​ധ്യം കൂ​ടി സം​ശ​യി​ച്ച​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ഭീ​തി​യി​ലാ​യി.ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ന്നു​കാ​ലി​ക​ളെ തി​രി​കെ ഫാ​മി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നെ​ത്തി​യ ഫാം ​ജീ​വ​ന​ക്കാ​ര​നാ​ണ് പോ​ത്തി​നെ ച​ത്ത​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.


പോ​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്ത് ന​ഖ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​യ​തു​പോ​ലെ​യു​ള്ള മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ​ല്ലാം ഏ​തോ ജീ​വി​യു​ടെ കാ​ൽ​പാ​ദ​ങ്ങ​ളു​ണ്ടെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു. ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് സ്റ്റേ​ഷ​നി​ൽ നി​ന്നും വ​ന​പാ​ല​ക​രും റാ​ന്നി വെ​റ്റ​റി​ന​റി പോ​ളി​ക്ലി​നി​ക്കി​ലെ നൈ​റ്റ് വെ​റ്റ് സ​ർ​വീ​സ​ലെ ഡോ.​ദി​വ്യ​ല​ക്ഷ്മി​യും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. രാ​ത്രി​യാ​യ​തി​നാ​ല് പോ​സ്റ്റു​മോ​ര്ട്ടം ഇ​ന്ന​ത്തേ​ക്കു മാ​റ്റി.


ഫാ​മി​ലെ 13 പ​ശു​ക്കിടാ​ക്ക​ളും നാ​ലു പോ​ത്തു​ക​ളു​മാ​ണ് മേ​യാ​നാ​യി പാ​ട​ത്ത് കെ​ട്ടി​യി​രു​ന്ന​ത്. ഇ​തി​ൽ ഏ​റ്റ​വും വ​ലി​പ്പ​മു​ള്ള പോ​ത്തി​നെ​യാ​ണ് കൊ​ന്ന​തെ​ന്ന് ഫാം ​ഉ​ട​മ റെ​യ്സ​ണ് ചാ​ക്കോ കോ​മാ​ട്ട് പ​റ​ഞ്ഞു. കാ​ട്ടാ​ന​ക​ൾ കൂ​ട്ട​ത്തോ​ടെ ഇ​റ​ങ്ങു​ന്ന സ്ഥ​ല​മാ​യ​തി​നാ​ൽ സ​ന്ധ്യ​യോ​ടെ നാ​ട്ടു​കാ​ർ സ്ഥ​ല​ത്തു​നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങി.അ​ല്പ സ​മ​യ​ത്തി​നു​ള്ളി​ൽ ര​ണ്ട് കാ​ട്ടാ​ന​ക​ൾ ഇ​വി​ടെ​യി​റ​ങ്ങി. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ് ഇ​തി​ന​ടു​ത്ത സ്ഥ​ല​ത്ത് ക​ടു​വ കൂ​ട്ടി​ൽ കെ​ട്ടി​യി​രു​ന്ന ആ​ടി​നെ കൊ​ന്നി​രു​ന്നു.

Latest News

Up