കാൻബറ: ബുർഖ നിരോധനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്താന്‍ ബുർഖ ധരിച്ചു പാർലമെന്റിലെത്തിയ ഓസ്ട്രേലിയൻ സെനറ്ററെ ഒരാഴ്ചത്തേക്കു സഭയിൽനിന്നു സസ്പെൻഡ് ചെയ്തു.
കുടിയേറ്റവിരുദ്ധ ‘വൺ നേഷൻ’ പാർട്ടിയുടെ ക്വീൻസ്ലാൻഡിൽനിന്നുള്ള സെനറ്റർ പൗളീൻ ഹാൻസൺ ആണു നടപടി നേരിട്ടത്.
പൊതുസ്ഥലത്ത് മുഖാവരണം നിരോധിക്കാനായി പൗളീൻ തിങ്കളാഴ്ച ബിൽ അവതരിപ്പിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണു ബുർഖ ധരിച്ചു സഭയിലെത്തിയത്. സഭയിലെ ഭരണകക്ഷി നേതാവായ വിദേശകാര്യമന്ത്രി പെന്നി വോംഗ് ഇന്നലെ പൗളീനെതിരേ നടപടി ആവശ്യപ്പെട്ട് അവതരിപ്പിച്ച പ്രമേയം പാസാകുകയായിരുന്നു.