ഉദിനൂർ: ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ ജൈവോത്സവം എന്ന പേരിൽ രണ്ടു ദിവസത്തെ പരിസ്ഥിതി ക്യാമ്പിന് തുടക്കമായി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. സെറീന സലാം ഉദ്ഘാടനം ചെയ്തു.
പിടിഎ പ്രസിഡന്റ് കെ. വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ഗാഡ്ഗിലും പരിസ്ഥിതിയും എന്ന വിഷയത്തിൽ സംസ്ഥാന ജൈവവൈവിധ്യ ബോർഡ് മെമ്പർ സെക്രട്ടറി ഡോ.വി. ബാലകൃഷ്ണൻ ക്ലാസെടുത്തു.
ജൈവവൈവിധ്യ ബോർഡ് ജില്ലാ കോ-ഓർഡിനേറ്റർ വി.എം. വിമല, കൃഷി ഓഫീസർ അരവിന്ദൻ കൊട്ടാരത്തിൽ, ഇ.വി. ജയകൃഷ്ണൻ, കെ.പി. മനോജ്, പി. ഷീബ, പ്രിൻസിപ്പൽ പി.വി. ലീന എന്നിവർ പ്രസംഗിച്ചു.
തടിയൻകൊവ്വൽ വയലിൽ നടന്ന തുമ്പി നിരീക്ഷണത്തിന് ജൈവവൈവിധ്യ ബോർഡ് അംഗം കെ.എ. മുഹമ്മദ് ഹനീഷ് നേതൃത്വം നൽകി.ഊർജ സംരക്ഷണം എന്ന വിഷയത്തിൽ കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനിയർ കെ. സഹജൻ, കണ്ടലുകളുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവർത്തകൻ പി. വേണുഗോപാലൻ എന്നിവർ ക്ലാസെടുത്തു.