Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Canal

അ​ഞ്ചു വ​യ​സു​ള്ള മകളെ കനാലിൽ വലിച്ചെറിഞ്ഞു കൊലപ്പെടുത്താൻ ശ്രമം; പിതാവ് അറസ്റ്റിൽ

പ​ത്ത​നം​തി​ട്ട: വീ​ട്ടു​വ​ഴ​ക്കി​നേ തു​ട​ർ​ന്ന് അ​ഞ്ചു വ​യ​സു​ള്ള മ​ക​ളെ ക​നാ​ലി​ല്‍ എ​റി​ഞ്ഞ് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച പിതാവിനെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​ന്നി കൂ​ട​ല്‍ പാ​ല​മ​ല ആ​ഞ്ഞി​ലി​മൂ​ട്ടി​ല്‍ വീ​ട്ടി​ല്‍ ഷി​ജു (41) നെ​യാ​ണ് കൂ​ട​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

ല​ഹ​രി​ക്ക​ടി​മ​യാ​യ ഇ​യാ​ൾ വീ​ട്ടി​ല്‍ ഭാ​ര്യ​യു​മാ​യി ക​ല​ഹി​ച്ച് ത​ന്‍റെ അ​ഞ്ചു​വ​യ​സു​ള്ള മ​ക​ളെ​യും കൊ​ണ്ട് മ​രി​ക്കാ​ന്‍ പോ​കു​ക​യാ​ണെ​ന്നു പ​റ​ഞ്ഞ് പു​റ​ത്തേ​ക്കു പോ​യി. തുടർന്ന് വീ​ടി​നു സ​മീ​പ​ത്തു​ള്ള ക​നാ​ലി​ലേ​ക്ക് ഇ​യാ​ൾ കു​ട്ടി​യെ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​സ​മ​യം അ​വി​ടെ കൂ​ടി​യ നാ​ട്ടു​കാ​രാ​ണ് കു​ട്ടി​യെ ര​ക്ഷി​ച്ച​ത്. തു​ട​ര്‍ന്ന് കൂ​ട​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ കു​ട്ടി​യു​ടെ അ​മ്മ പ​രാ​തി ന​ല്‍കി.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് സം​ഘം ഷി​ജു​വി​നെ അ​റ​സ്റ്റ് ചെ​യ്തു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍ഡ് ചെ​യ്തു.

District News

തോ​ട് കൈ​യേ​റ്റം ഒ​ഴി​പ്പി​ക്കാ​ന്‍ മ​ന്ത്രി​മാ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി

മൂ​വാ​റ്റു​പു​ഴ : മ​ണ്ണാ​ങ്ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ള്‍ കൈ​യേ​റി​യ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ത്ത ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ര്‍​ക്കെ​തി​രെ പൊ​തു​പ്ര​വ​ര്‍​ത്ത​ക​ന്‍ എം.​ജെ. ഷാ​ജി വ​കു​പ്പ് മ​ന്ത്രി​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി.

ആ​ര​ക്കു​ഴ റോ​ഡി​ല്‍ നി​ന്നും പേ​ട്ട അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ല്‍ മ​ണ്ണാ​ങ്ക​ട​വ് തോ​ടി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കൈ​യേ​റ്റം മൂ​ലം മ​ഴ​ക്കാ​ല​മാ​യാ​ല്‍ മ​ലി​ന​ജ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് സ​മീ​പ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​ണ്. അ​ഴു​ക്കു​വെ​ള്ളം സ്ലാ​ബി​ന് മു​ക​ളി​ലൂ​ടെ ഒ​ഴു​കി അ​ങ്ക​ണ​വാ​ടി​യി​ലും സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ക​യ​റു​ന്ന​ത് പ​തി​വാ​ണ്.

സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​യേ​റ്റ​ങ്ങ​ള്‍​ക്കെ​തി​രെ​യു​ള്ള പ​രാ​തി​യി​ല്‍ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ ക​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ലൂ​ക്ക് സ​ര്‍​വേ​യ​ര്‍ അ​ള​ന്ന് ബോ​ധ്യ​പ്പെ​ട്ട് ജി​ല്ലാ​ക​ള​ക്ട​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​ട്ടു​ള്ള​താ​ണ്.

ഇ​തേ തു​ട​ര്‍​ന്ന് തോ​ട് കൈ​യേ​റ്റം ഒ​ഴി​വാ​ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​ക്ക് ന​ല്‍​കി​യി​ട്ട് ര​ണ്ട് വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി.

നാ​ളി​തു​വ​രെ​യാ​യി​ട്ടും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കാ​തെ വീ​ഴ്ച വ​രു​ത്തി​യെ​ന്ന് ചൂ​ണ്ടി​കാ​ട്ടി​യാ​ണ് ഓ​ട്ടോ​റി​ക്ഷ തൊ​ഴി​ലാ​ളി​കൂ​ടി​യാ​യ വാ​ഴ​പ്പി​ള്ളി മു​ണ്ട​യ്ക്ക​ല്‍ എം.​ജെ. ഷാ​ജി റ​വ​ന്യൂ, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി​മാ​ര്‍, ജി​ല്ല​ക​ള​ക്ട​ര്‍ എ​ന്നി​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

കൈ​യേ​റ്റ​ത്തി​ലു​ടെ അ​ന​ധി​കൃ​ത നി​ര്‍​മാ​ണ​ങ്ങ​ള്‍ ന​ട​ത്തി​യ​ത് മൂ​ലം തോ​ട് ചു​രു​ങ്ങി​യ അ​വ​സ്ഥ​യാ​ണ് നി​ല​വി​ല്‍. അ​ടു​ത്ത മ​ഴ​ക്കാ​ല​ത്തി​ന് മു​മ്പേ പു​റ​മ്പോ​ക്ക് സ്ഥ​ല​ത്തെ നി​ര്‍​മാ​ണം പൊ​ളി​ച്ച് നീ​ക്കി റോ​ഡ് ഉ​യ​ര്‍​ത്തി അ​ങ്ക​ണ​വാ​ടി​യു​ടെ മു​ന്‍​വ​ശ​ത്ത് ക​ള്‍​വ​ര്‍​ട്ട് വീ​തി കൂ​ട്ടി നി​ര്‍​മി​ച്ചി​ല്ലെ​ങ്കി​ല്‍ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ള്‍​ക്ക് ദു​രി​ത​മാ​കു​മെ​ന്നും ക​ള​ക്ട​ര്‍ ന​ല്‍​കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കാ​ന്‍ ന​ഗ​ര​സ​ഭ​യ്ക്ക് നി​ര്‍​ദേ​ശം ന​ല്‍​ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍റെ ആ​വ​ശ്

National

ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞു; കാ​ർ ക​നാ​ലി​ലേ​ക്ക് വീ​ണ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​ല്‍ കാ​ഴ്ച മ​റ​ഞ്ഞ​തോ​ടെ കാ​ര്‍ നി​യ​ന്ത്ര​ണം​വി​ട്ട് ക​നാ​ലി​ലേ​ക്ക് മ​റി​ഞ്ഞ് അ​ധ്യാ​പ​ക ദ​മ്പ​തി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം. പ​ഞ്ചാ​ബി​ലെ മോ​ഗ ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ജാ​സ് ക​ര​ണ്‍ സിം​ഗ്, ക​മ​ല്‍​ജീ​ത് കൗ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മോ​ഗ ജി​ല്ല​യി​ലെ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്നു ഇ​രു​വ​രും.

ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. ക​മ​ല്‍​ജീ​ത് കൗ​റി​നെ പ​ഞ്ചാ​ബ് ജി​ല്ലാ പ​രി​ഷ​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക​ള്‍​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്നു. സം​ഗ​ത്പു​ര​യി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി.

ജോ​ലി​യു​ടെ ഭാ​ഗ​മാ​യു​ള്ള യാ​ത്ര​യ്ക്കി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജാ​സ് ക​ര​ണ്‍ സിം​ഗാ​ണ് കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന​ത്. ക​ന​ത്ത മൂ​ട​ല്‍​മ​ഞ്ഞി​നെ തു​ട​ര്‍​ന്ന് കാ​ഴ്ച മ​റി​യു​ക​യും കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ക​നാ​ലി​ലേ​യ്ക്ക് മ​റി​യു​ക​യു​മാ​യി​രു​ന്നു.

ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും സം​ഭ​വ സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. മാ​ന്‍​സ സ്വ​ദേ​ശി​ക​ളാ​ണ് ജാ​സ് ക​ര​ണും ക​മ​ല്‍​ജീ​തും. ജാ​സ് ക​ര​ണ്‍ ഇം​ഗ്ലീ​ഷ് അ​ധ്യാ​പ​ക​നാ​ണ്.

Kerala

ഗൂ​ഗി​ൽ മാ​പ്പ് ച​തി​ച്ചു; യു​വാ​ക്ക​ളു​ടെ വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു

തി​രു​വ​ന​ന്ത​പു​രം: ഗൂ​ഗി​ള്‍ മാ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​ക്ക​ള്‍ സ​ഞ്ച​രി​ച്ച വാ​ഹ​നം ക​നാ​ലി​ലേ​ക്ക് ച​രി​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം വ​ര്‍​ക്ക​ല താ​ഴെ വെ​ട്ടൂ​രി​ലാ​ണ് സം​ഭ​വം.

കൊ​ല്ല​ത്തു നി​ന്നും ഒ​രു സ​ത്ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യി എ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ര്‍. ര​ണ്ട് പേ​രാ​യി​രു​ന്നു വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

ഇ​ടു​ങ്ങി​യ റോ​ഡി​ലൂ​ടെ ഗൂ​ഗി​ൾ മാ​പ്പ് നോ​ക്കി എ​ത്തി​യ​പ്പോ​ഴാ​ണ് സ്‌​കോ​ര്‍​പി​യോ ക​നാ​ലി​ലേ​ക്ക് തെ​ന്നി മാ​റി​യ​ത്.

ഫ​യ​ര്‍​ഫോ​ഴ്‌​സും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് വാ​ഹ​നം ക​യ​റി​ട്ട് കെ​ട്ടി​വ​ലി​ച്ചെ​ങ്കി​ലും ഉ​യ​ര്‍​ത്താ​നാ​യി​ല്ല. പി​ന്നീ​ട് ക്രെ​യി​ന്‍ എ​ത്തി​ച്ച് വാ​ഹ​നം ഉ​യ​ര്‍​ത്തു​ക​യാ​യി​രു​ന്നു.

Latest News

Up