വാഷിംഗ്ടൺ ഡിസി: ഡിസംബർ 15 മുതൽ ഷെഡ്യൂൾ ചെയ്തിരുന്ന ആയിരക്കണക്കിന് എച്ച്1 ബി വിസ അഭിമുഖങ്ങൾ യുഎസ് സർക്കാർ റദ്ദാക്കി. യുഎസിന്റെ നടപടിയിൽ ഇന്ത്യ ആശങ്ക അറിയിച്ചു.
2026 മേയ് വരെ ഇത്തരം അഭിമുഖങ്ങൾ മാറ്റിവച്ചിട്ടുണ്ടെന്നും പുനക്രമീകരിച്ച അഭിമുഖവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ നേരിടുന്ന ഇന്ത്യക്കാരിൽനിന്ന് സർക്കാരിന് നിവേദനങ്ങൾ ലഭിച്ചതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രശ്നങ്ങളും ആശങ്കകളും യുഎസിനെ അറിയിച്ചിട്ടുണ്ടെന്നും വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആ രാജ്യത്തിന്റെ പരമാധികാര മേഖലയിലാണെന്നും വിദേശകാര്യ മന്ത്രാലയം വക്താവ് ചൂണ്ടിക്കാട്ടി. പുതിയ എച്ച്1 ബി വർക്ക് വിസകൾക്ക് ഒറ്റത്തവണ ഫീസ് ഒരുലക്ഷം ഡോളളായാണ് ഏർപ്പെടുത്തിയത്.