Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catechism

മതബോധനത്തിന്‍റെ മുഖമുദ്ര ദൈവരാജ്യ സ്ഥാപനം: മാര്‍ ആന്‍ഡ്രൂസ് താഴത്ത്

ച​ങ്ങ​നാ​ശേ​രി: മ​ത​ബോ​ധ​ന​ത്തി​ന്‍റെ മു​ഖ​മു​ദ്ര​യും അ​ന്ത​:സ​ത്ത​യും ദൈ​വ​രാ​ജ്യ സ്ഥാ​പ​ന​മാ​ണെ​ന്ന് തൃ​ശൂ​ര്‍ ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍ഡ്രൂ​സ് താ​ഴ​ത്ത്.

എ​സ്ബി കോ​ള​ജി​ലെ ബൈ​ബി​ള്‍ ക​ണ്‍വ​ന്‍ഷ​ന്‍ പ​ന്ത​ലി​ല്‍ ന​ട​ന്ന അ​തി​രൂ​പ​ത മ​ത​ബോ​ധ​ന കേ​ന്ദ്ര​മാ​യ സ​ന്ദേ​ശ​നി​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​താ​ധ്യാ​പ​ക മ​ഹാ​സം​ഗ​മം (നു​ഹ്റ - 2026) ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു ആ​ര്‍ച്ച്ബി​ഷ​പ്. ശി​ഷ്യ​നാ​കാ​നും ശ്ലീ​ഹ​ന്മാ​രാ​കാ​നും വി​ളി​ക്ക​പ്പെ​ട്ട​വ​രാ​ണ് മ​താ​ധ്യാ​പ​ക​രെ​ന്നും ദൈ​വി​ക സ്മ​ര​ണ കൈ​മാ​റ്റ​മാ​ണ് മ​താ​ധ്യാ​പ​ക​രു​ടെ ദൗ​ത്യ​മെ​ന്നും ആ​ര്‍ച്ച്ബി​ഷ​പ് കൂ​ട്ടി​ച്ചേ​ര്‍ത്തു.

ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഭാ​മ​ക്ക​ളു​ടെ വി​ശ്വാ​സ​രൂ​പീ​ക​ര​ണം കാ​ര്യ​ക്ഷ​മ​മ​മാ​ക്കു​ന്ന മ​താ​ധ്യാ​പ​ക​രാ​ണ് സ​ഭാ​സ​മൂ​ഹ​ങ്ങ​ളെ സ​ജീ​വ​മാ​ക്കു​ന്ന​തെ​ന്നും മാ​റു​ന്ന കാ​ല​ഘ​ട്ട​ത്തി​ന​നു​സ​രി​ച്ച് കു​ട്ടി​ക​ള്‍ക്കും യു​വ​ത​ല​മു​റ​യ്ക്കും വി​ശ്വാ​സ​ബോ​ധ്യ​ങ്ങ​ള്‍ കൈ​മാ​റാ​ന്‍ മ​താ​ധ്യാ​പ​ക​ര്‍ ഒ​രു​ക്ക​മു​ള്ള​വ​രാ​ക​ണ​മെ​ന്നും മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍ ഉ​ദ്‌​ബോ​ധിപ്പി​ച്ചു.

സ​ന്ദേ​ശ​നി​ല​യം ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​വ​ര്‍ഗീ​സ് പു​ത്ത​ന്‍പു​ര​യ്ക്ക​ല്‍ ആ​മു​ഖസ​ന്ദേ​ശം ന​ല്‍കി. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍.​സ്‌​ക​റി​യ ക​ന്യാ​കോ​ണി​ല്‍, മത ബോധന‍ ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റ​വ.​ഡോ. ആ​ന്‍ഡ്രൂ​സ് പാ​ണം​പ​റ​മ്പി​ല്‍, ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ മാ​മ്പ്ര, ഫാ. ​ആ​ന്‍റ​ണി കി​ഴ​ക്കേ​ത​ല​യ്ക്ക​ല്‍, സി​സ്റ്റ​ര്‍ ജെസ്‌ലിന്‍ ജെ​എ​സ്, ബോ​ബി തോ​മ​സ്, പ്രി​ന്‍സി ആ​ന്‍റ​ണി, ജോ​സ് കെ.​ജേ​ക്ക​ബ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​മ കാ​ട്ട​ടി മ​റു​പ​ടിപ്ര​സം​ഗം ന​ട​ത്തി.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളെയും മ​താ​ധ്യാ​പ​ന​ത്തി​ല്‍ 25, 50 വ​ര്‍ഷ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി​യ ജൂ​ബി​ലേറിയ ന്മാ​രെ​യും എ​സ്എം​സി​സി അ​വാ​ര്‍ഡ് ജേ​താ​ക്ക​ളെ​യും ആ​ദ​രി​ച്ചു. 248 സ​ണ്‍ഡേ​സ്‌​കൂ​ളു​ക​ളി​ല്‍ നി​ന്നാ​യി നാ​ലാ​യി​ര​ത്തോ​ളം മ​താ​ധ്യാ​പ​ക​ര്‍ പ​ങ്കെ​ടു​ത്തു.

Latest News

Up