Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Catholic

Palakkad

കത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് മേ​ഖ​ലാ സ​മ്മേ​ള​ന​വും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​ള​ള സ്വീ​ക​ര​ണ​വും

വ​ട​ക്ക​ഞ്ചേ​രി: ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സി​ന്‍റെ നൂ​റ്റി​യെ​ട്ടാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള മേ​ഖ​ല സ​മ്മേ​ള​നം വ​ട​ക്ക​ഞ്ചേ​രി ലൂ​ർ​ദ്മാ​ത ഫൊ​റോ​ന പ​ള്ളി പാ​രി​ഷ്ഹാ​ളി​ൽ ന​ട​ന്നു. സ​മ്മേ​ള​നം മേ​ലാ​ർ​കോ​ട് ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ട്ടംകൂ​ടി​യി​ട്ട് കാ​ര്യ​മി​ല്ല. അ​തി​ൽ കൂ​ട്ടാ​യ്മ​യു​ണ്ടാ​ക​ണ​മെ​ന്ന് ഫാ. ​ക്രി​സ് കോ​യി​ക്കാ​ട്ടി​ൽ പ്ര​വ​ർ​ത്ത​ക​രെ ഓ​ർ​മി​പ്പി​ച്ചു.

രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബോ​ബി ബാ​സ്റ്റി​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ലൂ​ർ​ദ്മാ​ത ഫൊ​റോ​ന പ​ള്ളി അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ടോ​ണി ചേ​ക്ക​യി​ൽ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. മം​ഗ​ലം​ഡാം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​സ​ജി വ​ട്ടു​ക​ള​ത്തി​ൽ, ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി ഡെ​ന്നി തെ​ങ്ങും​പ​ള്ളി, ഗ്ലോ​ബ​ൽ ക​മ്മി​റ്റി അം​ഗം ജീ​ജോ അ​റ​യ്ക്ക​ൽ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് വ​ട​ക്കേ​ക്ക​ര, രൂ​പ​ത സെ​ക്ര​ട്ട​റി​മാ​രാ​യ ദീ​പ ബൈ​ജു, സ​ണ്ണി ക​ല​ങ്ങോ​ട്ടി​ൽ, ജി​നി ജോ​സ​ഫ്, രൂ​പ​ത ട്ര​ഷ​റ​ർ ജോ​സ് മു​ക്ക​ട, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി​ൽ​സ​ൺ കൊ​ള്ള​ന്നൂ​ർ, ബെ​ന്നി മ​റ്റ​പ്പ​ള്ളി​ൽ, ദീ​പു ക​വ​ല​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മേ​ഖ​ല​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വി​വി​ധ ഇ​ട​വ​കാം​ഗ​ങ്ങ​ളാ​യ ദീ​പ ബൈ​ജു, അ​ച്ചാ​മ്മ ജോ​സ​ഫ്, റി​ൻ​സി ജോ​യ്സ്, മ​ഞ്ജു ബെ​ന്നി, ഡി​നോ​യ് കോ​മ്പാ​റ, ഷാ​ജു പു​ളി​ക്ക​ൻ എ​ന്നി​വ​രെ സ​മ്മേ​ള​ന​ത്തി​ൽ അ​ഭി​ന​ന്ദി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സി​ന്‍റെ വ​ട​ക്ക​ഞ്ചേ​രി, മം​ഗ​ലം​ഡാം, മേ​ലാ​ർ​കോ​ട് എ​ന്നീ മൂ​ന്ന് ഫൊ​റോ​ന സ​മി​തി​ക​ൾ സം​യു​ക്ത​മാ​യി​ട്ടാ​ണ് സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

Leader Page

മാർ വള്ളോപ്പിള്ളിക്ക് അർഹിക്കുന്ന ആദരം

രാ​ജ‍്യ​ത്താ​ദ‍്യ​മാ​യി ഒ​രു ക​ത്തോ​ലി​ക്കാ ബി​ഷ​പ്പി​ന് സ​ർ​ക്കാ​രി​ന്‍റെ സ്മാ​ര​കം ഉ​യ​ർ​ന്നി​രി​ക്കു​ന്നു. ത​ല​ശേ​രി രൂ​പ​ത​യു​ടെ പ്ര​ഥ​മ ബി​ഷ​പ് മാ​ർ സെ​ബാ​സ്റ്റ‍്യ​ൻ വ​ള്ളോ​പ്പി​ള്ളി​ക്കാ​ണ് കേ​ര​ള സ​ർ​ക്കാ​ർ മ‍്യൂ​സി​യം ഒ​രു​ക്കി സ്മാ​ര​കം തീ​ർ​ത്തി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹി​ക, രാ​ഷ്‌​ട്രീ​യ, സാ​മ്പ​ത്തി​ക മേ​ഖ​ല​ക​ളി​ൽ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ മ​ല​ബാ​ർ കു​ടി​യേ​റ്റ​ത്തി​ന്‍റെ ച​രി​ത്ര​ശേ​ഷി​പ്പു​ക​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും വ​രും​ത​ല​മു​റ​യ്ക്കു കൈ​മാ​റു​ന്ന​തി​നു​മാ​യി ത​യാ​റാ​ക്കി​യ കു​ടി​യേ​റ്റ മ‍്യൂ​സി​യ​മാ​ണ് ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​കം.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ശ്രീ​ക​ണ്ഠ​പു​രം മു​നി​സി​പ്പാ​ലി​റ്റി​യി​ൽ ഉ​ൾ​പ്പെ​ട്ട കു​ടി​യേ​റ്റ പ്ര​ദേ​ശ​മാ​യ ചെ​മ്പ​ന്തൊ​ട്ടി​യി​ൽ കേ​ര​ള പു​രാ​വ​സ്തു വ​കു​പ്പ് നി​ർ​മി​ച്ച ബി​ഷ​പ് വ​ള്ളോ​പ്പി​ള്ളി സ്മാ​ര​കം കു​ടി​യേ​റ്റ മ‍്യൂ​സി​യം ഇ​ന്ന് നാ​ടി​ന് സ​മ​ർ​പ്പി​ക്കും. ചെ​മ്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന ഇ​ട​വ​ക ല​ഭ്യ​മാ​ക്കി​യ ഒ​രേ​ക്ക​റി​ലാ​ണ് 2.6 കോ​ടി മു​ട​ക്കി സ​ർ​ക്കാ​ർ മ‍്യൂ​സി​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഐ​ക‍്യ​കേ​ര​ള​ത്തി​ന് ഊ​ടും പാ​വും നെ​യ്യു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യി​രു​ന്നു മ​ല​ബാ​ർ കു​ടി​യേ​റ്റം. അ​തി​സാ​ഹ​സി​ക​മാ​യി കു​ടി​യേ​റ്റ​ജ​ന​ത മ​ല​ബാ​റി​നെ പു​ന​ർ​നി​ർ​മി​ച്ചു. നാ​നാ​ജാ​തി മ​ത​സ്ഥ​രാ​യ കു​ടി​യേ​റ്റ ജ​ന​ത​യു​ടെ നേ​താ​വും നാ​യ​ക​നും ഉ​പ​ദേ​ശ​ക​നും ശു​ശ്രൂ​ഷ​ക​നു​മാ​യി അ​വ​രോ​ടൊ​പ്പം നി​ല​കൊ​ണ്ട മാ​ർ സെ​ബാ​സ്റ്റ‍്യ​ൻ വ​ള്ളോ​പ്പി​ള്ളി എ​ന്തു​കൊ​ണ്ടും ഇ​ത്ത​ര​മൊ​രു സ്മാ​ര​ക​ത്തി​ന് അ​ർ​ഹ​നാ​ണ്. ത​ല​ശേ​രി രൂ​പ​ത​ത​ന്നെ ഈ ​കു​ടി​യേ​റ്റ​ത്തി​ന്‍റെ സ​ദ്ഫ​ല​മാ​ണ്.

മ​ല​ബാ​റി​ന്‍റെ വി​ക​സ​ന​ത്തി​ലും വ​ള​ർ​ച്ച​യി​ലും ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ പ​ങ്ക് ആ​ർ​ക്കും നി​ഷേ​ധി​ക്കാ​നാ​വി​ല്ല. സ​ർ​വ​രാ​ലും ആ​ദ​രി​ക്ക​പ്പെ​ട്ടി​രു​ന്ന മാ​ർ വ​ള്ളോ​പ്പി​ള്ളി കേ​ര​ള​ത്തി​ലെ മ​ദ‍്യ​വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ന്‍റെ മു​ന്ന​ണി​പ്പോ​രാ​ളി​കൂ​ടി​യാ​യി​രു​ന്നു. 2015ൽ ​ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് മ​ന്ത്രി​യാ​യി​രു​ന്ന കെ.​സി. ജോ​സ​ഫാ​ണ് മ‍്യൂ​സി​യ​ത്തി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​ൻ​കൈ​യെ​ടു​ത്ത​ത്. ഇ​പ്പോ​ഴ​ത്തെ എം​എ​ൽ​എ സ​ജീ​വ് ജോ​സ​ഫും മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നും മ‍്യൂ​സി​യം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ൽ മു​ഖ‍്യ​പ​ങ്കു​വ​ഹി​ച്ചു.

Latest News

Up