മാന്നാനം: മാന്നാനം സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിന് വെള്ളിയാഴ്ച കൊടിയേറും. രാവിലെ 11ന് അദിലാബാദ് രൂപത മെത്രാൻ മാർ ജോസഫ് തച്ചാപറമ്പത്ത് സിഎംഐ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന എന്നിവ നടക്കും.
ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. റ്റിസൺ പാത്തിക്കൽ സിഎംഐ എന്നിവർ സഹകാർമികരാകും. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസുദേന്തി സംഗമം ഫാ. ജെറിൻ തുരുത്തേൽ സിഎംഐ നയിക്കും. 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. തോമസ് ഇരുമ്പുകുത്തിയിൽ സിഎംഐ.
27ന് സന്യസ്ത ദിനമായി ആചരിക്കും. രാവിലെ ആറിനും ഏഴിനും ഒമ്പതിനും വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന. 10ന് സന്യസ്ത സംഗമം. ഫാ. അനീഷ് ഈറ്റക്കുന്നേൽ പ്രഭാഷണം നടത്തും. 11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: റവ.ഡോ. പോൾ പുതുവ വിസി. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: തിരുവനന്തപുരം അതിരൂപത സഹായമെത്രാൻ ഡോ. യൂഹാനോൻ മാർ അലക്സിയോസ്. 6.30ന് വിശുദ്ധ ചാവറ പിതാവിന്റെ രൂപം പ്രതിഷ്ഠിക്കും.
28ന് രാവിലെ 5.15നും 6.15നും എട്ടിനും 9.30നും വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന. 11ന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. മാത്യു ചക്കാലയ്ക്കൽ സിഎംഐ. ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുർബാന, തിരുശേഷിപ്പ് വണക്കം, മധ്യസ്ഥ പ്രാർഥന. തുടർന്ന് ചാവറ കുടുംബ സംഗമം നടക്കും. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ റവ.ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ. ആറിന് വചനപ്രഘോഷണവും ദിവ്യകാരുണ്യ ആരാധനയും.
29 മുതൽ ജനുവരി രണ്ടുവരെ ദിവസേന രാവിലെ ആറിനും 7.30നും 11നും വിശുദ്ധ കുർബാന, വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന.
തിരുനാൾ ദിനമായ മൂന്നിന് രാവിലെ ആറിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: തിരുവനന്തപുരം പ്രൊവിൻഷ്യൽ ഫാ. ആന്റണി ഇളംതോട്ടം സിഎംഐ. എട്ടിന് വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: പ്രിയോർ ജനറൽ റവ.ഡോ. തോമസ് ചാത്തംപറമ്പിൽ സിഎംഐ. 11ന് സിഎംഐ സഭയിലെ നവവൈദികർ അർപ്പിക്കുന്ന തിരുനാൾ കുർബാന. ഉച്ചകഴിഞ്ഞ് ഒന്നിന് പ്രശസ്തമായ പിടിയരി ഊട്ടുനേർച്ച. വൈകുന്നേരം 4.30ന് ജപമാല, വിശുദ്ധ കുർബാന, പ്രസംഗം, മധ്യസ്ഥ പ്രാർഥന: ഫാ. തോമസ് കല്ലുകളം സിഎംഐ. 6.30ന് വിശുദ്ധ ചാവറയച്ചന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം, തിരുശേഷിപ്പ് വണക്കം, കൊടിയിറക്കൽ. 8.30ന് ശിങ്കാരിമേളം, ലൈറ്റ് ആൻഡ് സൗണ്ട് ഷോ.
ആശ്രമം പ്രിയോർ ഫാ. കുര്യൻ ചാലങ്ങാടി സിഎംഐ, ഫാ. റെന്നി കളത്തിൽ സിഎംഐ, ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ സിഎംഐ എന്നിവർ പരിപാടികൾ വിശദീകരിച്ചു.