Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chiefminister

"ഇ​താ​ണെ​ന്‍റെ ജീ​വി​തം'​പ്ര​കാ​ശ​നം‌ ചെ​യ്തു; ഇ.​പി.​ജ​യ​രാ​ജ​ൻ നി​ഷ്ക​ള​ങ്ക​ൻ: മു​ഖ്യ​മ​ന്ത്രി

ക​ണ്ണൂ​ർ: മു​തി​ർ​ന്ന സി​പി​എം നേ​താ​വ് ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥ "ഇ​താ​ണെ​ന്‍റെ ജീ​വി​തം' മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ്ര​കാ​ശ​നം‌ ചെ​യ്തു. ശി​ശു സ​ഹ​ജ​മാ​യ നി​ഷ്ക​ള​ങ്ക​ത കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന നേ​താ​വാ​ണ് ജ​യ​രാ​ജ​നെ​ന്ന് പു​സ്ത​ക പ്ര​കാ​ശ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഒ​രു ക​മ്യൂ​ണി​സ്റ്റു​കാ​ര​ന്‍റെ വ​സ്തു​താ​പ​ര​മാ​യ ആ​വി​ഷ്കാ​ര​ത്തി​നു പ്ര​സ​ക്തി​യു​ണ്ട്. സ്വ​ന്തം ക​ഥ എ​ന്ന​തി​ന​പ്പു​റം പ്ര​സ്ഥാ​ന​ത്തി​ന്‍റെ, കാ​ല​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് ഈ ​പു​സ്ത​കം. പാ​ർ​ട്ടി​യി​ലെ ന​യ​പ​ര​മാ​യ അ​ഭി​പ്രാ​യ ഭി​ന്ന​ത​ക​ളി​ൽ ശ​രി​യാ​യ നി​ല​പാ​ടു​ക​ളാ​ണ് ഇ.​പി സ്വീ​ക​രി​ച്ച​ത്.

കൊ​ല്ലാ​നു​ദ്ദേ​ശി​ച്ചാ​യി​രു​ന്നു ജ​യ​രാ​ജ​ന് നേ​രെ​യു​ണ്ടാ​യ വെ​ടി​വെ​പ്പ്. വെ​ടി​യു​ണ്ട​യു​ടെ അം​ശ​ങ്ങ​ൾ ഇ​പ്പോ​ഴും ക​ഴു​ത്തി​ൽ പേ​റി കൊ​ണ്ടാ​ണ് ജ​യ​രാ​ജ​ൻ ജീ​വി​ക്കു​ന്ന​ത്. ഇ​പി​ക്കെ​തി​രെ അ​സ​ത്യ​ങ്ങ​ളും അ​ർ​ത്ഥ സ​ത്യ​ങ്ങ​ളും കൊ​ണ്ട് പ്ര​ച​ര​ണ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Out of Range

കാ​​​​​​​ക്കി​​​​​​​ക്കു​​​​​​​ള്ളി​​​​​​​ലെ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​ങ്ങ​​​​​​​ള്‍

രാ​​​​​​​വി​​​​​​​ലെ ന​​​​​​​ട​​​​​​​ക്കാ​​​​​​​ന്‍ ഇ​​​​​​​റ​​​​​​​ങ്ങു​​​​​​ക​​​​​​യാ​​​​​​ണെ​​​​​​ന്നാ​​​​​​ണ് പ​​​​​​റ​​​​​​ച്ചി​​​​​​ലെ​​​​​​ങ്കി​​​​​​ലും മി​​​​​​​ക്ക​​​​​​​വാ​​​​​​​റും ഓ​​​​​​​ട്ട​​​​​​​മാ​​​​​​​ണ് കൂ​​​​​​​ടു​​​​​​​ത​​​​​​​ല്‍. ത​​​​​​​നി​​​​​​​യെ ഒാ​​​​​​​ടു​​​​​​​ന്ന​​​​​​​ത​​​​​​​ല്ല, തെ​​​​​​​രു​​​​​​​വുനാ​​​​​​​യ്ക്ക​​​​​​​ള്‍ ഓ​​​​​​​ടി​​​​​​​ക്കു​​​​​​​ന്ന​​​​​​​താ​​​​​​​ണ്. അ​​​​​​​ങ്ങ​​​​​​​നെയൊ​​​​​​​രു ഓ​​​​​​​ട്ടം ക​​​​​​​ഴി​​​​​​​ഞ്ഞ് കി​​​​​​​ത​​​​​​​പ്പു​​​​​​​ മാ​​​​​​​റ്റി​​​​​​​ക്കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​തി​​​​​​​നി​​​​​​​ട​​​​​​​യി​​​​​​​ലാ​​​​​​​ണ് വാ​​​​​​​ര്‍​ഡി​​​​​​​ലെ ലോ​​​​​​​ക്ക​​​​​​​ല്‍ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ള്‍ വി​​​​​​​യ​​​​​​​ര്‍​ത്തു​​​​​​​കു​​​​​​​ളി​​​​​​​ച്ച് പ​​​​​​​രി​​​​​​​ഭ്രാ​​​​​​​ന്ത​​​​​​​നാ​​​​​​​യി വ​​​​​​​രു​​​​​​​ന്ന​​​​​​​തു ക​​​​​​​ണ്ട​​​​​​​ത്.

ആ​​​​​ൾ ജെ​​​​​ൻ സി ​​​​​ആ​​​​​ണെ​​​​​ങ്കി​​​​​ലും രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​ക്കാ​​​​​രു​​​​​ടെ ഫാ​​​​​ൻ​​​​​സിഡ്ര​​​​​സി​​​​​നോ​​​​​ടാ​​​​​ണ് താ​​​​​ത്പ​​​​​ര്യം. ഏ​​​​​തു കാ​​​​​ലാ​​​​​വ​​​​​സ്ഥ​​​​​യി​​​​​ലും ഖ​​​​​ദ​​​​​ർ ഉ​​​​​ട​​​​​യാ​​​​​തെ ന​​​​​ട​​​​​ക്കു​​​​​ന്ന​​​​​തി​​​​​ൽ ശ്ര​​​​​ദ്ധാ​​​​​ലു​​​​​വാ​​​​​യ നേ​​​​​താ​​​​​വ് തി​​​​​ര​​​​​ക്കി​​​​​ട്ടു പാ​​​​​യു​​​​​ന്ന​​​​​തു ക​​​​​ണ്ട​​​​​പ്പോ​​​​​ൾ ആ​​​​​രെ​​​​​ങ്കി​​​​​ലും ‘ക്ലി​​​​​പ് ഇ​​​​​ട്ടോ’ എ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​​​ദ്യ​​​​​​​ത്തെ സം​​​​​​​ശ​​​​​​​യം. “എ​​​​​​​ന്താ നേ​​​​​​​താ​​​​​​​വേ മു​​​​​​​ഖം വ​​​​​​​ല്ലാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്‍? അ​​​​​​​തി​​​​​​​രാ​​​​​​​വി​​​​​​​ലെ എ​​​​​​​ങ്ങോ​​​​​​​ട്ടാ...? ആ​​​​​​​കെ വി​​​​​​​യ​​​​​​​ര്‍​ത്തു കു​​​​​​​ളി​​​​​​​ച്ച​​​​​​​ല്ലോ.”

“ഒ​​​​​​​ന്നും പ​​​​​​​റ​​​​​​​യേ​​​​​​​ണ്ട ചേ​​​​​​​ട്ടാ. രാ​​​​​​​വി​​​​​​​ലെ പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​നി​​​​​​​ലേ​​​​​​​ക്കു വി​​​​​ളി​​​​​പ്പി​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ട്. ക​​​​​​​ഴി​​​​​​​ഞ്ഞ ദി​​​​​​​വ​​​​​​​സം ഒ​​​​​​​രാ​​​​​​​ളെ ജാ​​​​​​​മ്യ​​​​​​​ത്തി​​​​​​​ലി​​​​​​​റ​​​​​​​ക്കാ​​​​​​​ന്‍ പോ​​​​​​​യി​​​​​​​രു​​​​​​​ന്നു. അ​​​​​​​തു​​​​​​​മാ​​​​​​​യി ബ​​​​​​​ന്ധ​​​​​​​പ്പെ​​​​​​​ട്ട് എ​​​​​​​ന്തോ കാ​​​​​​​ര്യം സം​​​​​​​സാ​​​​​​​രി​​​​​​​ക്കാ​​​​​​​നാ​​​​​​​ണ​​​​​​​ത്രേ.”

“അ​​​​​​​തി​​​​​​​നെ​​​​​​​ന്താ നേ​​​​​​​രേ​​​​​​​യ​​​​​​​ങ്ങ് ചെ​​​​​​​ന്നാ​​​​​​​ല്‍ പോ​​​​​​​രേ. നി​​​​​​​ങ്ങ​​​​​​​ള്‍ രാ​​​​​ഷ്‌​​​​​ട്രീ​​​​​​​യ​​​​​​​ക്കാ​​​​​​​ര്‍​ക്കു പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​ന്‍ പു​​​​​​​ത്ത​​​​​​​രി​​​​​​​യാ​​​​​​​ണോ?”

“ചേ​​​​​ട്ടാ ഭ​​​​​ര​​​​​ണ​​​​​ക​​​​​ക്ഷി​​​​​ക്കു മാ​​​​​ത്ര​​​​​മാ പു​​​​​​​ത്ത​​​​​​​രിയല്ലാത്തത്. പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​​മാ​​​​​ണേ​​​​​ൽ ചി​​​​​ല​​​​​പ്പോ​​​​​ൾ പൂ​​​​​ര​​​​​ത്തെ​​​​​റി​​ ആ​​​​​യി​​​​​രി​​​​​ക്കും.”

“അ​​​​​​​തെ​​​​​​​ന്താ​​​​​​​ അ​​​​​​​ങ്ങ​​​​​​​നെ​​​​​​​യൊ​​​​​​​രു വ​​​​​​​ര്‍​ത്ത​​​​​​​മാ​​​​​​​നം. ഇ​​​​​​​പ്പോ​​​​​​​ള്‍ മൊ​​​​​ത്തം ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി പോ​​​​​​​ലീ​​​​​​​സ് അ​​​​​ല്ലേ... സ്റ്റേ​​​​​​​ഷ​​​​​ന്‍റെ​​​​​​​യൊ​​​​​​​ക്കെ വാ​​​​​​​തി​​​​​​​ല്‍​ക്ക​​​​​​​ല്‍ എ​​​​​​​ഴു​​​​​​​തി​​​​​​​വ​​​​​​​ച്ചി​​​​​​​ട്ടുണ്ടല്ലോ ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി പോ​​​​​​​ലീ​​​​​​​സ് സ്റ്റേ​​​​​​​ഷ​​​​​​​നെന്ന്..‍.”

“ഭി​​​​​​​ത്തി​​​​​​​യി​​​​​​​ലങ്ങനെ പ​​​​​​​ല​​​​​​​തുമെഴു​​​​​​​തും. അ​​​​​​​തും വാ​​​​​​​യി​​​​​​​ച്ച് ആ​​​​​​​വേ​​​​​​​ശത്തിൽ ചെ​​​​​​​ന്നു ക​​​​​​​യ​​​​​​​റി​​​​​​​ക്കൊ​​​​​​​ടു​​​​​​​ത്താ​​​​​​​ല്‍ ചി​​​​​​​ല​​​​​​​പ്പോ​​​​​​​ള്‍ വൈ​​​​​​​കാ​​​​​​​തെ മാ​​​​​​​ല​​​​​​​യി​​​​​​​ട്ട് ഭി​​​​​​​ത്തി​​​​​​​യി​​​​​​​ല്‍ ഇ​​​​​​​രി​​​​​​​ക്കേ​​​​​​​ണ്ടി വ​​​​​​​രും. അ​​​​​ത​​​​​ല്ലേ ഇ​​​​​പ്പോ​​​​​ൾ ക​​​​​ണ്ടു​​​​​കൊ​​​​​ണ്ടി​​​​​രി​​​​​ക്കു​​​​​ന്ന​​​​​ത്.”

“ജ​​​​​​​ന​​​​​​​മൈ​​​​​​​ത്രി​​​​​​​യെ​​​​​​​ന്നാ​​​​​​​ല്‍ ജ​​​​​​​ന​​​​​​​ങ്ങ​​​​​​​ളോ​​​​​​​ടു മൈ​​​​​​​ത്രി എ​​​​​​​ന്ന​​​​​​​ല്ലേ അ​​​​​​​ര്‍​ഥം. പി​​​​​​​ന്നെയെന്താ​​​​​​​ പ്ര​​​​​​​ശ്നം?”

“മൈ​​​​​​​ത്രി കൂ​​​​​​​ടി​​​​​​​യ​​​​​​​താ​​​​​​​ണോ​​​​​​​യെ​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​ല്ല, അ​​​​​വി​​​​​ടെ ക​​​​​യ​​​​​റി​​​​​യി​​​​​റ​​​​​ങ്ങി​​​​​യ പ​​​​​​​ല​​​​​​​ർ​​​​​ക്കും മൂ​​​​​​​ത്രം പെ​​​​​ൻ​​​​​ഡിം​​​​​ഗ് ആ​​​​​ണ​​​​​ത്രേ. മൈ​​​​​​​ത്രി വ​​​​​​​ന്നാ​​​​​​​ലും മ​​​​​​​ന്ത്രി വ​​​​​​​ന്നാ​​​​​​​ലും ഓ​​​​​​​രോ​​​​​​​രോ ആ​​​​​​​ചാ​​​​​​​ര​​​​​​​ങ്ങ​​​​​​​ളാ​​​​​​​കു​​​​​​​മ്പോ​​​​​​​ള്‍ അ​​​​​​​തു പാ​​​​​​​ലി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​ത​​​​​​​ല്ലേ എ​​​​​​​ന്നാ​​​​​​​ണ് ചി​​​​​​​ല എ​​​​​​​മാ​​​​​​​ന്മാ​​​​​​​രു​​​​​ടെ ചോ​​​​​ദ്യം.”

“പോ​​​​​​​ലീ​​​​​​​സ് ആ​​​​​​​കെ മാ​​​​​​​റി​​​​​​​യെ​​​​​​​ന്നാ​​​​​​​ണ​​​​​​​ല്ലോ പൊ​​​​​​​തു​​​​​​​വേ പ​​​​​​​റ​​​​​​​ഞ്ഞു​​​​​​​കേ​​​​​​​ട്ടി​​​​​​​രു​​​​​​​ന്ന​​​​​​​ത്. അ​​​​​​​വ​​​​​​​ര്‍ പാ​​​​​​​ട്ടു​​​​​​​പാ​​​​​​​ടു​​​​​​​ന്നു, ട്രോ​​​​​​​ള്‍ ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്നു, ഡാ​​​​​​​ന്‍​സ് ക​​​​​​​ളി​​​​​​​ക്കു​​​​​​​ന്നു, കൃ​​​​​​​ഷി ചെ​​​​​​​യ്യു​​​​​​​ന്നു, ആ​​​​​​​ളു​​​​​​​ക​​​​​​​ളെ തൊ​​​​​​​ട്ടും ത​​​​​​​ലോ​​​​​​​ടി​​​​​​​യും ആ​​​​​​​ശ്വ​​​​​​​സി​​​​​​​പ്പി​​​​​​​ക്കു​​​​​​​ന്നു... ഇ​​​​​​​ങ്ങ​​​​​​​നെ പ​​​​​​​ല​​​​​​​തും അ​​​​​​​ടു​​​​​​​ത്ത കാ​​​​​​​ല​​​​​​​ത്തു ക​​​​​​​ണ്ടി​​​​​​​രു​​​​​​​ന്നു.”

“കൃ​​​​​​​ഷി വ്യാ​​​​​​​പ​​​​​​​ക​​​​​​​മാ​​​​​​​യി ചെ​​​​​​​യ്യു​​​​​​​ന്നു​​​​​​​ണ്ട്. കൂ​​​​​​​ടു​​​​​​​ത​​​​​​​ലും ചൊ​​​​​​​റി​​​​​​​യ​​​​​​​ണമാ​​​​​​​ണെ​​​​​​​ന്ന കേ​​​​​​​ള്‍​വി.”

“അ​​​​​​​തെ​​​​​​​ന്താ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​ത്തി​​​​​​​നു വ​​​​​​​ല്ല പോ​​​​​​​ഷ​​​​​​​ക​​​​​​​ഗു​​​​​​​ണ​​​​​​​വുമുണ്ടോ അ​​​​​​​തി​​​​​​​ല്‍ ശ്ര​​​​​​​ദ്ധ വ​​​​​​​യ്ക്കാ​​​​​​​ന്‍... അ​​​​​​​തോ തോ​​​​​​​ര​​​​​​​ന്‍ വ​​​​​​​യ്ക്കാ​​​​​​​നാ​​​​​​​ണോ?”

“പോ​​​​​​​ഷ​​​​​​​ക​​​​​​​ഗു​​​​​​​ണ​​​​​​​മ​​​​​​​ല്ല, അ​​​​തി​​​​നു​​​​ള്ള​​​​തു പോ​​​​ലീ​​​​സ് ഗു​​​​ണ​​​​മാ​​​​ണെ​​​​ന്നാ​​​​ണ് അ​​​​നു​​​​ഭ​​​​വ​​​​സ്ഥ​​​​ർ പ​​​​റ​​​​യു​​​​ന്ന​​​​ത്. അ​​​​​​​ടി​​​​​​​മു​​​​​​​ടി ചൊ​​​​​​​റി​​​​​​​ച്ചി​​​​​​​ല്‍. കാ​​​​​​​ക്കി ബോ​​​​​​​ഡി​​​​​​​യി​​​​​​​ലേ​​​​​​​ക്കു പ​​​​​​​റ്റി​​​​​​​പ്പി​​​​​​​ടി​​​​​​​ച്ചാ​​​​​​​ല്‍ പി​​​​​​​ന്നെ ചി​​​​​​​ല ഏ​​​​​​​മാ​​​​​​​ന്മാ​​​​​​​ര്‍​ക്കു സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രെ ക​​​​​​​ണ്ടാ​​​​​​​ല്‍ വ​​​​​​​ല്ലാ​​​​​​​ത്ത ചൊ​​​​​​​റി​​​​​​​ച്ചി​​​​​​​ല്‍ ആ​​​​​​​ണ​​​​​​​ത്രേ. അ​​​​​​​പ്പോ​​​​​​​ള്‍ അ​​​​​​​വ​​​​​​​ര്‍​ക്കു നാ​​​​​​​ട്ടു​​​​​​​കാ​​​​​​​രെ ചൊ​​​​​​​റി​​​​​​​യ​​​​​​​ണ​​​​​​​മെ​​​​​​​ന്നു തോ​​​​​​​ന്നും. പോ​​​​​​​ലീ​​​​​​​സ് ജീ​​​​​​​പ്പി​​​​​​​ല്‍​ത്ത​​​​​​​ന്നെ ഗ്രോ ​​​​​​​ബാ​​​​​​​ഗി​​​​​​​ല്‍ ചൊ​​​​​​​റി​​​​​​​യ​​​​​​​ണം വ​​​​​​​ള​​​​​​​ര്‍​ത്താ​​​​​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത​​​​​​​ക​​​​​​​ളാ​​​​​​​ണ് ഇ​​​​​​​പ്പോ​​​​​​​ള്‍ ചി​​​​​​​ല ഏ​​​​​​​മാ​​​​​​​ന്മാ​​​​​​​ര്‍ അ​​​​​​​ന്വേ​​​​​​​ഷി​​​​​​​ച്ചു​​​​​​​കൊ​​​​​​​ണ്ടി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത​​​​​​​ത്രേ. പി​​​​​​​ന്നെ തോ​​​​​​​ര​​​​​​​ന്‍ വേ​​​​​​​ണോ തോ​​​​​​​രെ​​​​​​​ത്തോ​​​​​​​രെ വേ​​​​​​​ണോ എ​​​​​​​ന്ന​​​​​​​തൊ​​​​​​​ക്കെ ഏ​​​​​​​മാ​​​​ന്‍റെ മൂ​​​​​​​ഡ് പോ​​​​​​​ലി​​​​​​​രി​​​​​​​ക്കും.”

“ച​​​​​​​ങ്ങ​​​​​​​നാ​​​​​​​ശേ​​​​​​​രി​​​​​​​യി​​​​​​​ല്‍ ഒ​​​​​​​രാ​​​​​​​ൾ​​​​ക്കു വി​​​​​​​ര​​​​​​​ല്‍ കൊ​​​​ടു​​​​ക്കേ​​​​ണ്ടി വ​​​​ന്നെ​​​​ന്നു കേ​​​​ട്ടി​​​​രു​​​​ന്നു. ഏ​​​​​​​ക​​​​​​​ല​​​​​​​വ്യ​​​​​​​നോ​​​​​​​ടു ദ്രോ​​​​​​​ണാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ ചോ​​​​​​​ദി​​​​​​​ച്ച​​​​​​​തു​​​​​​​പോ​​​​​​​ലെ ഗു​​​​​​​രു​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ വ​​​​​​​ല്ല​​​​​​​തു​​​​​​​മാ​​​​​​​ണോ?”

“ഇ​​​​​​​തു ദ്രോ​​​​​​​ണാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ അ​​​​​​​ല്ല, ദ്രോ​​​​​​​ഹാ​​​​​​​ചാ​​​​​​​ര്യ​​​​ന്മാ​​​​രാ​​​​ണ്. ന​​​ല്ല പോ​​​ലീ​​​സു​​​കാ​​​രെ​​​ക്കൂ​​​ടി ചീ​​​ത്ത കേ​​​ൾ​​​പ്പി​​​ക്കു​​​ന്ന കാ​​​ക്കി​​​ക്കു​​​ള്ളി​​​ലെ ചൊ​​​റി​​​യ​​​ണ​​​ങ്ങ​​​ൾ. ഏ​​​​​​​ക​​​​​​​ല​​​​​​​വ്യ​​​​​​​നോ​​​​​​​ടു ഗു​​​​​​​രു​​​​​​​ദ​​​​​​​ക്ഷി​​​​​​​ണ​​​​​​​യാ​​​​​​​യി ഒ​​​​​​​രു വി​​​​​​​ര​​​​​​​ലല്ലേ ചോ​​​​​​​ദി​​​​​​​ച്ചു​​​​​​​ള്ളൂ. ഇ​​​​​​​വി​​​​​​​ടെ​​​​​​​യൊ​​​​​​​രു ദ്രോ​​​​​​​ഹാ​​​​​​​ചാ​​​​​​​ര്യ​​​​​​​ര്‍ ര​​​​​​​ണ്ടു വി​​​​​​​ര​​​​​​​ലാ​​​​​​​ണ് ച​​​​​​​വി​​​​​​​ട്ടി​​​​​​​യെ​​​​​​​ടു​​​​​​​ത്ത​​​​​​​ത്. ബൂ​​​​​​​ട്ട് ഇ​​​​​​​ത്തി​​​​​​​രി തേ​​​​​​​ഞ്ഞ​​​​​​​താ​​​​​​​യി​​​​​​​രു​​​​​​​ന്നു അ​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ല്‍ അ​​​​​​​ഞ്ചു വി​​​​​​​ര​​​​​​​ലും കി​​​​​​​ട്ടി​​​​​​​യേ​​​​​​​നെ​​​​​​​യെ​​​​​​​ന്നാ​​​​​​​ണ് ഏ​​​​​​​മാ​​​​​​​ന്‍ പി​​​​​​​ന്നീ​​​​​​​ട് പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​തെ​​​​​​​ന്നാ​​​​​​​ണ് അ​​​​​​​റി​​​​​​​യു​​​​​​​ന്ന​​​​​​​ത്.”

ഇ​​​​​​​തെ​​​​​​​ല്ലാം കേ​​​​​​​ട്ടു ത​​​​​​​രി​​​​​​​ച്ചു​​​​​​​നി​​​​​​​ന്ന പൗ​​​​​​​ര​​​​​​​നെ നോ​​​​​​​ക്കി നേ​​​​​​​താ​​​​​​​വ് ഇ​​​​​​​ത്ര​​​​​​​യും​​​​​​​കൂ​​​​​​​ടി പ​​​​​​​റ​​​​​​​ഞ്ഞു. “സാ​​​​​​​ര്‍ ഒ​​​​​​​രു ഉ​​​​​​​പ​​​​​​​കാ​​​​​​​രം ചെ​​​​​​​യ്യ​​​​​​​ണം. ഞാ​​​​​​​ന്‍ എ​​​​​​​ന്താ​​​​​​​യാ​​​​​​​ലും സ്റ്റേ​​​​​​​ഷ​​​​​​​നി​​​​​​​ലേ​​​​​​​ക്കു പോ​​​​​​​കാ​​​​​​​ന്‍ത​​​​ന്നെ തീ​​​​​​​രു​​​​​​​മാ​​​​​​​നി​​​​​​​ച്ചു. സാ​​​​​​​ര്‍ ഈ ​​​​​​​വി​​​​​​​വ​​​​​​​രം അ​​​​​​​റി​​​​​​​യി​​​​​​​ക്കേ​​​​​​​ണ്ട​​​​​​​വ​​​​​​​രെ​​​​​​​യെ​​​​​​​ല്ലാം ഒ​​​​​​​ന്ന​​​​​​​റി​​​​​​​യി​​​​​​​ച്ചേ​​​​​​​ക്ക​​​​​​​ണം. ബാ​​​​​​​ക്കി​​​​​​​യു​​​​​​​ണ്ടേ​​​​​​​ല്‍ വീ​​​​​​​ണ്ടും കാ​​​​​​​ണാം.”

മി​​സ്ഡ് കോ​​ൾ

മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ​​​യും മ​​​ന്ത്രി​​​മാ​​​രെ​​​യും ‘ബ​​​ഹു’ എ​​​ന്നു സം​​​ബോ​​​ധ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്നു സ​​​ർ​​​ക്കു​​​ല​​​ർ.

- വാ​​ർ​​ത്ത.

ബ​​​ഹു​​​ത് അ​​​ച്ഛാ വി​​ന​​യം!

Leader Page

സർക്കാർ ചെലവിലെ പരിഹാരക്രിയകൾ

അനന്തപുരി 

പ​​​​ത്തു​​​വ​​​​ർ​​​​ഷ​​​​ത്തെ ഭ​​​​ര​​​​ണം​​​കൊ​​​​ണ്ട് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളെ വ​​​​ല്ലാ​​​​തെ മു​​​​റി​​​​പ്പെ​​​​ടു​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് ഒ​​​​രു​​​​സ​​​​ർ​​​​ക്കാ​​​​രി​​​നു തോ​​​​ന്നു​​​​ന്ന​​​​തും സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​ല​​​​വി​​​​ൽ പ​​​​രി​​​​ഹാ​​​​ര​​​ക്രി​​​​യ​​​​ക​​​​ൾ​​​​ക്ക് മു​​​​തി​​​​രു​​​​ന്ന​​​​തും ന​​​​ല്ല കാ​​​​ര്യ​​​​മ​​​​ല്ലേ? എ​​​​ല്ലാം ശ​​​​രി​​​​യാ​​​​ക്കാ​​​​മെ​​​​ന്ന് പ​​​​റ​​​​ഞ്ഞ​​​​വ​​​​ർ​​​​ക്ക് എ​​​​ല്ലാം അ​​​​ങ്ങ് ശ​​​​രി​​​​യാ​​​​യി​​​​ല്ല എ​​​​ന്ന ചി​​​​ന്ത വ​​​​രു​​​​ന്ന​​​​ത് ന​​​​ല്ല​​​​തു​​​ത​​​​ന്നെ.

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട് പാ​​​​വം ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കു കി​​​​ട്ടു​​​​ന്ന ഒ​​​​രു വ​​​​ലി​​​​യ അ​​​​നു​​​​ഗ്ര​​​​ഹം.​ പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ര​​​​ണ്ടു പ​​​​രി​​​​ഹാ​​​​ര ക്രി​​​​യ​​​​ക​​​​ളാ​​​​ണ് പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മ​​​​വും ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ഗ​​​​മ​​​​ങ്ങ​​​​ളും.​ കേ​​​ര​​​ള​​​​ത്തി​​​​ലെ ജ​​​​ന​​​​ത​​​​യി​​​​ൽ 54 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ​​​​യും 24 ശ​​​ത​​​മാ​​​നം വ​​​​രു​​​​ന്ന മു​​​​സ്‌​​​ലിം​​​​ക​​​​ളു​​​​ടെ​​​​യും 18 ശ​​​​ത​​​​മാ​​​​നം വ​​​​രു​​​​ന്ന ക്രൈ​​​​സ്ത​​​​വ​​​​രു​​​​ടെ​​​​യും മു​​​​റി​​​​വു​​​​ക​​​​ളാ​​​​ണ് ല​​​​ക്ഷ്യം.

രാ​​​​ഷ്‌​​​ട്രീ​​​​യ ല​​​​ക്ഷ്യ​​​​ങ്ങ​​​​ളോ​​​​ടെ ന​​​​ട​​​​ത്ത​​​​ന്ന ര​​​​ണ്ടു പ​​​​രി​​​​പാ​​​​ടി​​​​ക​​​​ളോ​​​​ടും പ്ര​​​​തി​​​​പ​​​​ക്ഷം എ​​​​തി​​​​ർ​​​​പ്പു പ്ര​​​​ക​​​​ടി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. അ​​​​വ​​​​ർ ബ​​​​ഹി​​​​ഷ്ക​​​​രി​​​​ക്കു​​​​ന്ന മ​​​​ട്ടാ​​​​ണ്. ബി​​​ജെ​​​​പി​​​​യും അ​​​​തേ​​​ സ​​​​മീ​​​​പ​​​​നം കൈ​​​​ക്കൊ​​​​ള്ളു​​​​ന്നു. ന്യൂ​​​​ന​​​​പ​​​​ക്ഷ​​​​സം​​​​ഗ​​​​മ​​​​ത്തി​​​​നി​​​​ല്ലെ​​​​ന്ന് മു​​​​സ്‌​​​ലിം​​​ലീ​​​​ഗ് പ​​​​റ​​​​ഞ്ഞി​​​​ട്ടു​​​​ണ്ട്. അ​​​​ധ്യാ​​​​പ​​​​ക നി​​​യ​​​മ​​​​ന​​​​ത്തി​​​​ലെ വി​​​​വേ​​​​ച​​​​നം പ​​​​രി​​​​ഹ​​​​രി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ൽ സം​​​​ഗ​​​​മ​​​​ത്തി​​​​ന് ത​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്ന് ക്രൈ​​​​സ്ത​​​​വ നേ​​​​താ​​​​ക്ക​​​​ളും പ​​​​റ​​​​യു​​​​ന്നു. അ​​​​തു​​​​കൊ​​​​ണ്ട് എ​​​​ല്ലാ ഹി​​​​ന്ദു​​​​ക്ക​​​​ളും മു​​​​സ്‌​​​ലിം​​​​ക​​​​ളും ക്രൈ​​​സ്ത​​​വ​​​രും ​വി​​​​ട്ടു​​​നി​​​​ൽ​​​​ക്കും എ​​​​ന്ന​​​​ല്ല.​​​​ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ ആ​​​​ൾ​​​​ക്കാ​​​​ർ എ​​​​ല്ലാ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലു​​​മു​​​ണ്ട്.​ അ​​​​വ​​​​ർ എ​​​​ത്തു​​​​മെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ണ്.

ഏ​​​​റ്റ​​​​വും ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തി​​​​യ​​​​ത് മ​​​​ത​​​​സൗ​​​​ഹാ​​​​ർ​​​​ദ​​​​ത്തി​​​​ന്‍റെ സ​​​​മ​​​​കാ​​​​ലീ​​​​ന ആ​​​​ൾ​​​​രൂ​​​​പ​​​​മാ​​​​യ വെ​​​​ള്ളാ​​​​പ്പ​​​​ള്ളി ന​​​​ടേ​​​​ശ​​​​നാ​​​​ണ്. അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു ജ​​​​നാ​​​​ധി​​​​പ​​​​ത്യ മു​​​​ന്ന​​​​ണി​​​​യി​​​​ൽ​ മു​​​​സ്‌​​​ലിം​​​​ലീ​​​​ഗും കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സും ​ഉ​​​​ള്ള​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​വ​​​​ർ​​​​ക്ക് അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​ത്തെ പി​​​​ന്താ​​​​ങ്ങാ​​​​നാ​​​​വ​​​​ത്ത​​​​ത് എ​​​​ന്ന്. ര​​​​ണ്ടു കാ​​​​ലി​​​​ലും മ​​​​ന്തു​​​​ള്ള​​​​വ​​​​ൻ ഒ​​​​രു​​​​കാ​​​​ലി​​​​ൽ ​മ​​​​ന്തു​​​​ള്ള​​​​വ​​​​നെ മന്തു​​​കാ​​​​ല​​​​ൻ എ​​​​ന്ന് പ​​​​രി​​​​ഹ​​​​സി​​​​ക്കു​​​​ന്ന​​​​തു​​​​പോ​​​​ലെ അ​​​​ല്ലേ അ​​​​ത്. ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ എ​​​​ത്ര​​​​യാ​​​​ണ് കേ​​​​ര​​​​ള കോ​​​​ണ്‍ഗ്ര​​​​സു​​​​ക​​​​ൾ. എ​​​​ത്ര​​​​യാ​​​​ണ് ലീ​​​​ഗു​​​​ക​​​​ൾ? വെ​​​​ള്ളാ​​​​പ്പ​​​​ള്ളി​​​​യു​​​​ടെ ത​​​​ള്ളു കേ​​​​ൾ​​​​ക്കു​​​​ന്ന പ​​​​ത്ര​​​​ക്കാ​​​​ർ എ​​​​ന്തേ ഇ​​​​ക്കാ​​​​ര്യം ചോ​​​​ദി​​​​ക്കാ​​​​ത്ത​​​​ത് എ​​​​ന്ന് ആ​​​​രെ​​​​ങ്കി​​​​ലും ചി​​​​ന്തി​​​​ച്ചി​​​​ട്ടു​​​​ണ്ടോ?

സ​​​​ർ​​​​ക്ക​​​​ർ എ​​​​ത്ര​​​​യൊ​​​​ക്കെ ത​​​​ള്ളി​​​​യാ​​​​ലും 2021ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ക​​​​ട​​​​ന​​​​പ​​​​ത്രി​​​​ക​​​​യി​​​​ൽ പാ​​​​വ​​​​ങ്ങ​​​​ൾ​​​​ക്കു വാ​​​​ഗ്ദാ​​​​നം ചെ​​​​യ്ത 2,500​ രൂ​​​​പ​​​​യു​​​​ടെ പ്ര​​​​തി​​​​മാ​​​​സ പെ​​​​ൻ​​​​ഷ​​​​ൻ ന​​​​ട​​​​പ്പാ​​​​ക്കാ​​​​തെ എ​​​​ന്തു പ​​​​റ​​​​ഞ്ഞാ​​​​ലും ആ​​​​ർ​​​​ക്കും വി​​​​ശ്വാ​​​​സം വ​​​​രി​​​​ല്ല.​ സ​​​​ർ​​​​ക്കാ​​​​ർ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കും പെ​​​​ൻ​​​​ഷ​​​​ൻ​​​​കാ​​​​ർ​​​​ക്കും കൊ​​​​ടു​​​​ക്കേ​​​​ണ്ട ക്ഷാ​​​​മ​​​​ബ​​​​ത്ത​ കു​​​​ടി​​​​ശി​​​​​ക​​​യ്​​​​ക്കു വേ​​​​ണ്ടി​ സ​​​​മ​​​​രം ചെ​​​​യ്യാ​​​​ൻ​​​​പോ​​​​ലും വേ​​​​റൊ​​​​രു​ സ​​​​ർ​​​​ക്കാ​​​​ർ​ വ​​​​രു​​​​ന്ന​​​​താ​​​​ണ് ന​​​​ല്ല​​​​തെ​​​​ന്ന് ജീ​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കെ​​​ങ്കി​​​​ലും ബോ​​​​ധ്യ​​​​മു​​​​ണ്ട് എ​​​​ന്നു മ​​​​റ​​​​ക്ക​​​​രു​​​​ത്.

സ്വ​​​​ന്തം ശ​​​​ക്തി​​​​കൊ​​​​ണ്ട് മാ​​​​ത്ര​​​​മ​​​​ല്ല തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ജ​​​​യി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് ന​​​​ന്നാ​​​​യി അ​​​​റി​​​​യു​​​​ന്ന​​​​വ​​​​രാ​​​​ണ് സി​​​​പി​​​​എം. എ​​​​തി​​​​രാ​​​​ളി​​​​ക​​​​ളു​​​​ടെ ശ​​​​ക്തി ചോ​​​​ർ​​​​ത്തു​​​​ന്ന​​​​താ​​​​ണ് അ​​​​തി​​​​നു​​​​ള്ള ന​​​​ല്ലൊ​​​​രു മാ​​​​ർ​​​​ഗം. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യു​​​​ടെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ മു​​​​ന്ന​​​​ണി​​​പ്പോ​​​രാ​​​​ളി​​​​ക​​​​ളെ ആ​​​​യു​​​​ധ​​​മെ​​​​ടു​​​​ക്കാ​​​​ൻ വ​​​​യ്യാ​​​​ത്ത​​​​വ​​​​രാ​​​​ക്കു​​​​ക എ​​​​ന്ന​​​​ത് ന​​​​ല്ല ത​​​​ന്ത്ര​​​​മാ​​​​ണ്. മു​​​​ന്ന​​​​ണി​​​​യു​​​​ടെ കു​​​​ന്ത​​​​മു​​​​ന​​​​ക​​​​ളാ​​​​യ യു​​​​വ​​​​ജ​​​​ന നേ​​​​താ​​​​ക്ക​​​​ളെ​​​​യാ​​​​ണ് ഇ​​​​ക്കു​​​​റി നോ​​​​ട്ട​​​മി​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത് എ​​​​ന്ന് തോ​​​​ന്നു​​​​ന്നു.​ യൂ​​​​ത്ത് കോ​​​​ണ്‍ഗ്ര​​​​സി​​​​ന്‍റെ രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ ഷെ​​​​ഡ്ഡി​​​​ൽ ക​​​​യ​​​​റി.​ യൂത്ത് ലീ​​​​ഗി​​​​ന്‍റെ ഫി​​​​റോ​​​​സി​​​​നെ​​​​തി​​​​രേ ക​​​​ളി ന​​​​ട​​​​ക്കു​​​​ന്നു.​ പ​​​​ക്ഷേ, ലീ​​​​ഗ് നേ​​​​താ​​​​വ് കു​​​​ഞ്ഞാ​​​​ലി​​​​ക്കു​​​​ട്ടി​​​​യാ​​​​ണ്, സ​​​​തീ​​​​ശ​​​​ന​​​​ല്ല എ​​​​ന്ന ത​​​​ട​​​​സം ഇ​​​​പ്പോ​​​​ഴു​​​​ണ്ട്.

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​വാ​​​​ദം

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കു നി​​​​ര​​​​ക്കാ​​​​ത്ത ഒ​​​​രു വി​​​​ധി 2018ൽ ​​​സു​​​​പ്രീം​​​​കോ​​​​ട​​​​തി​​​​യി​​​​ൽ നി​​​​ന്നു​​​​ണ്ടാ​​​​യി. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ചാ​​​​ര​​​​ത്തി​​​​ന് വി​​​​രു​​​​ദ്ധ​​​​മാ​​​​യി അ​​​​വി​​​​ടെ യു​​​​വ​​​​തി​​​​ക​​​​ൾ​​​​ക്ക് പ്ര​​​​വേ​​​​ശ​​​​നം കൊ​​​​ടു​​​​ക്ക​​​​ണം എ​​​​ന്നാ​​​​യി​​​​രു​​​​ന്നു വി​​​​വാ​​​​ദ​​​​മാ​​​​യ വി​​​​ധി.​ ​പു​​​​രോ​​​​ഗ​​​​മ​​​​ന​​​​ക്കാ​​​​ർ എ​​​​ന്ന് ക​​​​രു​​​​തു​​​​ന്ന പ​​​​ല​​​​രും ഈ ​​​​നി​​​​ല​​​​പാ​​​​ടു​​​​കാ​​​​രാ​​​​യി​​​​രു​​​​ന്നു. അ​​​​ന്ന് കേ​​​​ര​​​​ളം ഭ​​​​രി​​​​ച്ചി​​​​രു​​​​ന്ന പി​​​​ണ​​​​റാ​​​​യി സ​​​​ർ​​​​ക്കാ​​​​ർ ന​​​​ല്ല അ​​​​വ​​​​സ​​​​ര​​​​മാ​​​​യി ക​​​​ണ്ടു. കോ​​​​ട​​​​തിവി​​​​ധി​​​​യു​​​​ടെ മ​​​​റ​​​​വി​​​​ൽ അ​​​​വി​​​​ടെ ആ​​​​ചാ​​​​ര​​​​ലം​​​​ഘ​​​​നം ന​​​​ട​​​​ത്തി​​​​ക്കാ​​​ൻ മു​​​​ൻ​​​കൈ​​​യെ​​​​ടു​​​​ത്തു. എ​​​​ന്ത് എ​​​​തി​​​​ർ​​​​പ്പും നേ​​​​രി​​​​ട്ട് ശ​​​​ബ​​​​രി​​​​മ​​​​ല ദ​​​​ർ​​​​ശ​​​​നം ന​​​​ട​​​​ത്താ​​​​ൻ മു​​​​ന്നോ​​​​ട്ടു വ​​​​ന്ന ബി​​​​ന്ദു അ​​​​മ്മി​​​​ണി​​​​ക്കും ക​​​​ന​​​​ക​​​​ദു​​​​ർ​​​​ഗയ്​​​​ക്കും സ​​​​ർ​​​​ക്കാ​​​​ർ എ​​​​ല്ലാ ഒ​​​​ത്താ​​​​ശ​​​​യും ന​​​​ല്കി.

അ​​​​യ്യ​​​​പ്പ ഭ​​​​ക്ത​​​​ർ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു സ​​​​മ​​​​ര​​​​ത്തി​​​​നി​​​​റ​​​​ങ്ങി.​ വി​​​​ധി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ ജ​​​​ന​​​പി​​​​ന്തു​​​​ണ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​തി​​​​ന് സ​​​​ർ​​​​ക്കാ​​​​ർ ന​​​​വോ​​​​ത്ഥാ​​​​ന സം​​​​ര​​​​ക്ഷ​​​​ണ സ​​​​മി​​​​തി ഉ​​​​ണ്ടാ​​​​ക്കി. കാ​​​​സ​​​​ർ​​​​ഗോ​​​​ഡു മു​​​​ത​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം​​​​വ​​​​രെ വ​​​​നി​​​​താ മ​​​​തി​​​​ൽ ഉ​​​​ണ്ടാ​​​​ക്കി. ഇ​​​​തി​​​​നി​​​​ടെ 2019ലെ ​​​​ലോ​​​​ക​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​ൽ ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി ഭം​​​​ഗി​​​​യാ​​​​യി തോ​​​​റ്റു. ​അ​​​​തോ​​​​ടെ ക​​​​ളി പാ​​​​ളി ​എ​​​​ന്നും പ​​​​രി​​​​ഹാ​​​​ര​​​​ക്രി​​​​യ​ ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ധി​​​​കാ​​​​രം ​ന​​​​ഷ്ട​​​​പ്പെ​​​​ടു​​​​മെ​​​​ന്നും മ​​​​ന​​​​സി​​​​ലാ​​​​യി.​ ആ​​​​മ​​​​യും മു​​​​യ​​​​ലും ഓ​​​​ട്ട​​​​ത്തി​​​​ലെ ആ​​​​മ​​​​യെ​​​​പ്പോ​​​​ലാ​​​​യി കോ​​​​ണ്‍ഗ്ര​​​​സ്. വി​​​​ജ​​​​യം ഉ​​​​റ​​​​പ്പി​​​​ച്ച് അ​​​​വ​​​​ർ ശ​​​​രി​​​​ക്കും ഉ​​​​റ​​​​ങ്ങി. അ​​​​തു​​​​കൊ​​​​ണ്ട് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​യി​​​​ൽ ചോ​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​ക്കി പി​​​​ണ​​​​റാ​​​​യി 2021ലെ ​​​​നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ട​​​​ന്നുകൂ​​​​ടി.

പി​​​ന്നാ​​​ലെ 2024ലെ ​​​​ലോ​​​​ക്സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു വ​​​​ന്നു. സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ പ​​​​ര​​​​ന്പാ​​​​ര​​​​ഗ​​​​ത വോ​​​​ട്ടു ബാ​​​​ങ്കാ​​​​യ ഈ​​​​ഴ​​​​വ​​​​രി​​​​ൽ വ​​​​ലി​​​​യ ച​​​​ല​​​​നം ഉ​​​​ണ്ടാ​​​​യ​​​​താ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ഫ​​​​ലം തെ​​​​ളി​​​​യി​​​​ച്ചു. എ​​​​ന്താ​​​​വും കാ​​​​ര​​​​ണം എ​​​​ന്ന് അ​​​​വ​​​​ർ ചി​​​​ന്തി​​​​ച്ചു.​​ സ​​​​ർ​​​​ക്കാ​​​രി​​​​ന്‍റെ ക​​​​ടു​​​​ത്ത മു​​​​സ്‌​​​ലിം പ്രീ​​​​ണ​​​​ന ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും 2018ലെ ​​​​സു​​​​പ്രീം​​​കോ​​​​ട​​​​തി വി​​​​ധി ന​​​​ട​​​​പ്പാ​​​​ക്കാ​​​​ൻ കാ​​​​ണി​​​​ച്ച അ​​​​മി​​​​താ​​​​വേ​​​​ശ​​​​വു​​​​മാ​​​​ണ് വി​​​​ഷ​​​​യം എ​​​​ന്ന് മ​​​​ന​​​​സി​​​​ലാ​​​​യി​​​​രി​​​​ക്കും. സി​​​​പി​​​എം പ​​​​രി​​​​ഹാ​​​​ര​​​​ക്രി​​​​യ​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ചു.

ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മം

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​വാ​​​​ദം ഉ​​​​ണ്ടാ​​​​ക്കി​​​​യ മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ക്കാ​​​​ൻ തി​​​​രു​​​​വിതാം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് മു​​​​ൻ​​​കൈ​​​യെ​​​​ടു​​​​ത്തു ന​​​​ട​​​​ത്തു​​​​ന്ന പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പ​​​​സം​​​​ഗ​​​​മം. 20ന് ​​​​പ​​​​ന്പ​​​​യി​​​​ലാ​​​​ണ് പ​​​​രി​​​​പാ​​​​ടി. ദേ​​​​വ​​​​സ്വം മ​​​​ന്ത്രി വി.​​​​എ​​​​ൻ.​ വി​​​​സ​​​​വ​​​​ൻ ഓ​​​​ഗ​​​​സ്റ്റ് 16ന് ​​​​സം​​​​ഗ​​​​മ​​​വി​​​​വ​​​​രം മാ​​​​ലോ​​​​ക​​​​രെ അ​​​​റി​​​​യി​​​​ച്ച​​​​പ്പോ​​​​ൾ​​​ത​​​​ന്നെ സം​​​​ഗ​​​​തി വി​​​​വാ​​​​ദ​​​​മാ​​​​യി.​ സ​​​​ർ​​​​ക്കാ​​​​രും ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡും സം​​​​യു​​​​ക്ത​​​​മാ​​​​യി സം​​​​ഗ​​​​മം സം​​​​ഘ​​​​ട​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​യി​​​​ട്ടാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ത്തെ അ​​​​റി​​​​യി​​​​പ്പ്. എ​​​​ന്നാ​​​​ൽ​​​​ വി​​​​ഷ​​​​യം ഹൈ​​​​ക്കോ​​​​ട​​​​തി​​​​യി​​​​ൽ എ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ പ​​​​രി​​​​പാ​​​​ടി ബോ​​​​ർ​​​​ഡ​​​​ിന്‍റേതു മാ​​​​ത്ര​​​​മാ​​​​യി.​ സ​​​​ർ​​​​ക്കാ​​​​രി​​​​ന് ഒ​​​​രു​​​​പ​​​​ങ്കും ഇ​​​​ല്ലാ​​​​ത്ത പ​​​​രി​​​​പാ​​​​ടി. ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ പ്ലാ​​​​റ്റി​​​​നം ജൂ​​​​ബി​​​​ലി​​​​യു​​​​ടെ ആ​​​​ഘോ​​​​ഷം​​​​കൂ​​​​ടി​​​​യാ​​​​ക്കി ഈ ​​​​സം​​​​ഗ​​​​മം.

ലോ​​​​ക​​​​ത്തെ​​​​ന്പാ​​​​ടു​​​ം നി​​​​ന്നു​​​​ള്ള 3,000 അ​​​​യ്യ​​​​പ്പഭ​​​​ക്ത​​​​രാ​​​​ണ് സം​​​​ഗ​​​​മ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ക്കു​​​​ന്ന​​​​ത്. ​ആ​​​​ഗോ​​​​ള പ്ര​​​​ശ​​​​സ്ത​​​​രാ​​​​യ ആ​​​​ത്മീ​​​​യ​​​​നേ​​​​താ​​​​ക്ക​​​​ൾ, പ​​​​ണ്ഡി​​​​ത​​​​ർ, ഭ​​​​ക്ത​​​​ർ, സാം​​​​സ്കാ​​​​രി​​​​ക പ്ര​​​​തി​​​​നി​​​​ധി​​​​ക​​​​ൾ, ഭ​​​​ര​​​​ണ​​​​ക​​​​ർ​​​​ത്താ​​​​ക്ക​​​​ൾ എ​​​​ന്നി​​​​വ​​​​ർ ഒ​​​​ന്നി​​​​ച്ചി​​​​രു​​​​ന്ന് ശ​​​​ബ​​​​രി​​​​മ​​​​ല​​​​യു​​​​ടെ വി​​​​ക​​​​സ​​​​ന​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ആ​​​​ലോ​​​​ചി​​​​ക്കു​​​​ക​​​​യാ​​​​ണ് ചെ​​​​യ്യു​​​​ക.​ ‘ത​​​​ത്വ​​​​മ​​​​സി’ എ​​​​ന്ന ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​ന്‍റെ സാ​​​​ർ​​​​വ​​​​ത്രി​​​​ക സ​​​​ന്ദേ​​​​ശം പ്ര​​​​ച​​​​രി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സ​​​​മ്മേ​​​​ള​​​​ന​​​മെ​​​​ന്നും വി​​​​ശ​​​​ദ​​​​മാ​​​​ക്ക​​​​പ്പെ​​​​ടു​​​​ന്നു. ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ ആ​​​​ചാ​​​​ര​​​​ങ്ങ​​​​ളെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​വ​​​​രെ ആ​​​​രെ​​​​യും ക്ഷ​​​​ണി​​​​ക്കി​​​​ല്ല​ എ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്ക​​​​പ്പെ​​​​ട്ടു. അ​​​​താ​​​​യ​​​​ത് 2018ൽ ​​​​ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ വിവാ​​​​ദ​​​മു​​​ണ്ടാ​​​​ക്കി​​​യ ബി​​​​ന്ദു അ​​​​മ്മി​​​​ണി​​​​യും ക​​​​ന​​​​ക​​​​ദു​​​​ർ​​​​ഗ​​​​യും ഉൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള വി​​​​പ്ല​​​​വ​​​​കാ​​​​രി​​​​ക​​​​ൾ​​​​ക്ക് സം​​​​ഗ​​​​മ​​​​ത്തി​​​​ന് പ്ര​​​​വേ​​​​ശ​​​​നം ഇ​​​​ല്ലെ​​​​ന്നാ​​​​ണ് പ്ര​​​​ചാ​​​​ര​​​​ണം. എ​​​​ങ്കി​​​ലും, സ​​​​നാ​​​​ധ​​​​ന ധ​​​​ർ​​​​മ​​​​ത്തെ എ​​​​തി​​​​ർ​​​​ക്കു​​​​ന്ന ത​​​​മി​​​​ഴ്നാ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി എം.​​​​കെ. സ്റ്റാ​​​​ലി​​​​ൻ വ​​​​രു​​​​മോ? എ​​​​ന്ന​​​​ചോ​​​​ദ്യം അ​​​​വ​​​​ശേ​​​​ഷി​​​​ക്കു​​​​ന്നു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യെ ആ​​​​ഗോ​​​​ള തീ​​​​ർ​​​​ഥാ​​​​ട​​​​ന കേ​​​​ന്ദ്ര​​​മാ​​​​ക്കു​​​​ക​​​​യാ​​​​ണ് ല​​​​ക്ഷ്യമെന്ന് മ​​​​ന്ത്രി വാ​​​​സ​​​​വ​​​​ൻ ആ​​​​വ​​​​ർ​​​​ത്തി​​​​ച്ചു.​ ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് 1,300 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ പ​​​​ദ്ധ​​​​തി​​​​യാ​​​​ണ് ത​​​​യാ​​​​റാ​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് ശ​​​​ബ​​​​രി​​​മ​​​​ല ഭ​​​​ക്ത​​​​രെ കേ​​​​ൾ​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ണ് സം​​​​ഗ​​​​മം. ​ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ളം 2028ൽ ​​​​പൂ​​​​ർ​​​​ത്തി​​​​യാ​​​​കും.​ റെ​​​​യി​​​​ൽ​​​​വേ ​ലൈ​​​​നും ത​​​​യാ​​​​റാ​​​​കു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.​ ആ​​​​ഗോ​​​​ള ത​​​​ല​​​​ത്തി​​​​ലു​​​​ള്ള​​​​വ​​​​ർ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന് വ​​​​രു​​​​ന്നു​​​​ണ്ട്. ​

ശ​​​​ബ​​​​രി​​​​മ​​​​ല വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ന് ഭ​​​​ക്ത​​​​രു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ക​​​​യും​ സം​​​​ഗ​​​​മ​​​​ത്തി​​​​ന്‍റെ ല​​​​ക്ഷ്യ​​​​മാ​​​​ണ്. 2018ലെ ​​​​പ്ര​​​​ള​​​​യ​​​​ത്തെത്തു‌ടർന്നു നി​​​​ർ​​​​ത്തി​​​​വ​​​​ച്ച പ​​​​ന്പാ​​​​സം​​​​ഗ​​​​മ​​​​വും പു​​​​ന​​​​രാ​​​​രം​​​​ഭി​​​​ക്കു​​​​ക​​​​യാ​​​​ണ്. രാ​​​​മ​​​​ൻ​​​​ഭ​​​​ട്ട​​​​തി​​​​രി​​​​പ്പാ​​​​ട് ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന​​​​പ്പോ​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച പ​​​​രി​​​​പാ​​​​ടി​​​​യാ​​​​ണ് പ​​​​ന്പാ​​​സം​​​​ഗ​​​​മം. ഇ​​​​തെ​​​​ല്ലാം​​​കൊ​​​​ണ്ട് 2018ൽ ​​​​ഉ​​​​ണ്ടാ​​​​ക്കി​​​​യ മു​​​​റി​​​​വു​​​​ക​​​​ൾ ഉ​​​​ണ​​​​ങ്ങു​​​​മോ എ​​​​ന്ന ചോ​​​​ദ്യം ബാ​​​​ക്കി​​​​യാ​​​​ണ്.​ ഹി​​​​ന്ദു​​​​ക്ക​​​​ളി​​​​ലെ കു​​​​റേ​​​​പ്പേ​​​​രു​​​​ടെ​​​​കൂ​​​​ടി​ വി​​​​കാ​​​​രം ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​നു​​​​കൂ​​​​ല​​​​മാ​​​​ക്കാ​​​​ൻ ഇ​​​​ട​​​​തു​​​മു​​​​ന്ന​​​​ണി​​​​ക്കാ​​​​വു​​​​മോ?

കോ​​​​ശി ക​​​​മ്മീഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് എ​​​​വി​​​​ടെ?

അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മം മാ​​​​ത്ര​​​​മ​​​​ല്ല ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ഗ​​​​മ​​​​ങ്ങ​​​​ളും പ്ര​​​​ഖ്യാ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. ആ​​​​രൊ​​​​ക്കെ പ​​​​ങ്കെ​​​​ടു​​​​ക്കും എ​​​​ന്തെ​​​​ല്ലാം ന​​​​ട​​​​ക്കും ​എ​​​​ന്നൊ​​​​ന്നും തീ​​​​ർ​​​​ച്ച​​​​യാ​​​​യി​​​​ട്ടി​​​​ല്ല.​ ന്യൂ​​​​ന​​​​പ​​​​ക്ഷ സം​​​​ഗ​​​​മം ന​​​​ട​​​​ത്തു​​​​ന്ന ഇ​​​​ട​​​​തു സ​​​​ർ​​​​ക്കാ​​​രി​​​​നോ​​​​ട് തീ​​​​ർ​​​​ച്ച​​​​യാ​​​​യും ഒ​​​​രു ചോ​​​​ദ്യം ഉ​​​​യ​​​​രും; കോ​​​​ശി​​​​ ക​​​​മ്മീഷ​​​​ൻ റി​​​​പ്പോ​​​​ർ​​​​ട്ട് പു​​​​റ​​​​ത്തു വി​​​​ടു​​​​മോ? അ​​​​തി​​​​ലെ ശി​​​​പാ​​​​ർ​​​​ശ​​​​ക​​​​ൾ ന​​​​ട​​​​പ്പാ​​​​ക്കു​​​​മോ?

തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ജ​​​​യി​​​​ക്കാ​​​​ൻ എ​​​​ന്തും ചെ​​​​യ്യും

കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ ചി​​​​ല​​​​ർ ക​​​​ടു​​​​ത്ത ആ​​​​ദ​​​​ർ​​​​ശ​​​​വാ​​​​ദി​​​​ക​​​​ളാ​​​​യി നി​​​​ന്ന് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ജ​​​​യം അ​​​​പ​​​​ക​​​​ട​​​​ത്തി​​​ലാ​​​​ക്കു​​​​ന്പോ​​​​ൾ ഇ​​​​ട​​​​തു​​​​മു​​​​ന്ന​​​​ണി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ ജ​​​​യി​​​​ക്കാ​​​​ൻ എ​​​​ല്ലാം സൗ​​​​ക​​​​ര്യ​​​​പൂ​​​​ർ​​​​വം​ ക​​​​ണ്ണ​​​​ട​​​യ്​​​​ക്കു​​​​ന്നു. 2016ൽ ​​​​കെ.​​​​എം. ​മാ​​​​ണി​​​​യു​​​​ടെ ബാ​​​​ർ​​​​ക്കോ​​​​ഴ വി​​​​ഷ​​​​യ​​​​മാ​​​​ക്കി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ജ​​​​യി​​​​ച്ച​​​​വ​​​​ർ 2021ൽ ​​​​ബാ​​​​ർ​​​​കോ​​​​ഴ കേ​​​​സി​​​​ലെ മാ​​​​ണി​​​​ക്കാ​​​​രെ കൂ​​​​ടെ​​​​കൂ​​​​ട്ടി ന​​​​ല്ല അം​​​​ഗീകാ​​​​രം കൊ​​​​ടു​​​​ത്തു.​ ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ യു​​​​വ​​​​തി​​​​ക​​​​ൾ​​​​ക്കു ദ​​​​ർ​​​​ശ​​​​ന​​​​സൗ​​​​ക​​​​ര്യം ​കൊ​​​​ടു​​​​ക്ക​​​​ണം എ​​​​ന്ന നി​​​​ല​​​​പാ​​​​ടും മാ​​​​റ്റി. ന​​​​വോ​​​​ത്ഥാ​​​​ന പ​​​​രി​​​​പാ​​​​ടി പ​​​​ര​​​​ണ​​​​ത്തു വ​​​​ച്ചു.

മൂ​​​​ന്നാം ഊ​​​​ഴം നേ​​​​ടു​​​​ന്ന​​​​തി​​​​നു​​​​ള്ള കൃ​​​​ത്യ​​​​മാ​​​​യ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ട​​​​തു മു​​​​ന്ന​​​​ണി.​ ആ​​​​ഗോ​​​​ള അ​​​​യ്യ​​​​പ്പസം​​​​ഗ​​​​മ​​​​വും ന്യൂ​​​ന​​​​പ​​​​ക്ഷ സം​​​​ഗ​​​​മ​​​​ങ്ങ​​​​ളും എ​​​​ല്ലാം തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു മു​​​​ന്നി​​​​ൽക്ക​​​​ണ്ട ക​​​​ളി​​​​ക​​​​ളാ​​​​ണെ​​​​ന്ന് ആ​​​​ർ​​​​ക്കാ​​​​ണ് അ​​​​റി​​​​യാ​​​​ത്ത​​​​ത്. അ​​​​തി​​​​ലും ത​​​​ന്ത്ര​​​​പൂ​​​​ർ​​​​വ​​​​മാ​​​​ണ് കോ​​​​ണ്‍ഗ്ര​​​​സി​​​​ലെ വ​​​​ഴ​​​​ക്കു​​​​ക​​​​ൾ ക​​​​ത്തിയു​​​​യ​​​​രാ​​​​ൻ കെ​​​​ണി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​ക്കു​​​​ന്ന​​​​ത്. ബി​​​ജെ​​​​പി ഉ​​​​പ​​​​രാ​​​​ഷ്‌​​​ട്ര​​​​പ​​​​തി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ​​​പോ​​​​ലും പ്ര​​​​ക​​​​ട​​​​മാ​​​​ക്കി​​​​യ​​​​തു​​​​പോ​​​​ലെ സ്വ​​​​ന്തം മു​​​​ന്ന​​​​ണി ചോ​​​​ർ​​​​ച്ച ഇ​​​​ല്ലാ​​​​ത്ത​​​​താ​​​​യി സൂ​​​​ക്ഷി​​​​ക്കു​​​​ക​​​​യും എ​​​​തി​​​​ർ മു​​​​ന്ന​​​​ണി​​​​യി​​​​ൽ ചോ​​​​ർ​​​​ച്ച ഉ​​​​ണ്ടാ​​​​ക്കു​​​​ക​​​​യും ചെ​​​​യ്യു​​​​ക. ത​​​​ന്ത്ര​​​​ജ്ഞ​​​​ത​​​​യു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​​യ ​പ്ര​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്ന നീ​​​​ക്ക​​​​മാ​​​​ണത്.

മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ന്തേ പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല?

നാ​​​​ട്ടി​​​​ൽ ന​​​​ട​​​​ക്കു​​​​ന്ന ലോ​​​​ക്ക​​​​പ്പ് മ​​​​ർ​​​​ദ​​​​ന​​​​ങ്ങ​​​​ൾ, സ​​​​ഖാ​​​​ക്ക​​​​ളു​​​​ടെ അ​​​​ഴി​​​​മ​​​​തി​​​​ക​​​​ൾ തു​​​​ട​​​​ങ്ങി ​​​​പ്ര​​​​തി​​​​പ​​​​ക്ഷം ഉ​​​​യ​​​​ർ​​​​ത്തു​​​​ന്ന ഒ​​​​രു​ ആ​​​​രോ​​​​പ​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചും മു​​​​ഖ്യ​​​​മ​​​​ന്ത്രി ​പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്തേ അ​​​​ങ്ങ​​​​നെ എ​​​​ന്നാ​​​​ണ് പ്ര​​​​തി​​​​പ​​​​ക്ഷ​​​​നേ​​​​താ​​​​വി​​​​ന്‍റെ ചോ​​​​ദ്യം. അ​​​​ഴി​​​​മ​​​​തി ന​​​​ട​​​​ത്തു​​​​ന്ന സ​​​​ഖാ​​​​ക്ക​​​​ളെ​​​ക്കു​​​​റി​​​​ച്ചു മാ​​​​ത്ര​​​​മ​​​​ല്ല കോ​​​​ണ്‍ഗ്ര​​​​സു​​​​കാ​​​​ർ ത​​​​ന്നെ കൊ​​​​ല​​​​യ്ക്കു കൊ​​​​ടു​​​​ക്കു​​​​ന്ന അ​​​​വ​​​​രു​​​​ടെ നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​ട്ടത്തിൽ സം​​​​ഭ​​​​വ​​​​ത്തെ​​​ക്കു​​​റി​​​​ച്ചും ​അ​​​​ദ്ദേ​​​​ഹം പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല. എ​​​​ന്താ​​​​ണ് മു​​​​ഖ്യ​​​​മ​​​​ന്ത്രി പ​​​​റ​​​​യേ​​​ണ്ട​​​​ത്.​

കേ​​​​ര​​​​ള​​​​ത്തി​​​​ൽ ലോ​​​​ക്ക​​​​പ്പ് മ​​​​ർ​​​​ദ​​​​ന​​​​ങ്ങ​​​​ൾ ഇ​​​​ല്ലെ​​​​ന്ന് പ​​​​റ​​​​യാ​​​​ൻ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നാ​​​​വു​​​​മോ? ഇ​​​​നി അ​​​​ഥ​​​​വാ കോ​​​​ണ്‍ഗ്ര​​​​സ് സ​​​​ർ​​​​ക്കാ​​​​ർ വ​​​​ന്നാ​​​​ൽ ലോ​​​​ക്ക​​​​പ്പ് മ​​​​ർ​​​​ദ​​​​നം ഉ​​​​ണ്ടാ​​​​വി​​​​ല്ലെ​​​​ന്ന ഉ​​​​റ​​​​പ്പു​​​​ണ്ടോ. ​ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ കാ​​​​ല​​​​വും രാ​​​​ജ​​​​ൻ കേ​​​​സും ​ജ​​​​നം മ​​​​റ​​​​ന്നി​​​​ട്ടി​​​​ല്ല​​​​ല്ലോ? അ​​​​ടി​​​​യ​​​​ന്ത​​​​രാ​​​​വ​​​​സ്ഥ​​​​ക്കാ​​​​ല​​​​ത്ത് ജ​​​​യി​​​​ലി​​​​ൽ കി​​​ട​​​​ന്ന് എ​​​​ത്ര​​​​യോ പീ​​​​ഡ​​​​നം സ​​​​ഹി​​​​ച്ച​​​​വ​​​​നാ​​​​ണ് സാ​​​​ക്ഷാ​​​​ൽ പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ൻ. എ​​​​ത്ര ലോ​​​​ക്ക​​​​പ്പ് മ​​​​ർ​​​​ദ​​​​ന​​​​ ക​​​​ഥ​​​​ക​​​​ൾ വ​​​​ന്നാ​​​​ലും വി​​​​ശ്വ​​​​സി​​​​ച്ചു കൂ​​​​ടെ​​​​നി​​​​ൽ​​​​ക്കു​​​​ന്ന പോ​​​​ലീ​​​​സു​​​​കാ​​​​രെ ത​​​​ള്ളി​​​​പ്പ​​​​റ​​​​യാ​​​​നാ​​​​വു​​​​മോ?​ സാ​​​​ക്ഷാ​​​​ൽ ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ ചെ​​​​യ്തി​​​​ട്ടു​​​​ണ്ടോ.​

ചാ​​​​ര​​​​ക്കേ​​​കേ​​​​സി​​​​ൽ ര​​​​മ​​​​ണ്‍ ശ്രീ​​​​വാ​​​​സ്ത​​​​വ​​​​യെ ​​​​സം​​​​ര​​​​ക്ഷി​​​​ക്കാ​​​​ൻ നോ​​​​ക്കി​​​​യ​​​​തി​​​​ന​​​​ല്ലേ ക​​​​രു​​​​ണാ​​​​ക​​​​ര​​​​ൻ പ്ര​​​​തി​​​​ക്കൂ​​​​ട്ടി​​​​ലാ​​​​യ​​​​ത്. ക​​​​രു​​​​ണാ​​​​ക​​​​ര​​​​ന്‍റെ വി​​​​ശ്വ​​​​സ്തൻ ആ​​​​യി​​​​രു​​​​ന്ന​​​​തു​​​​കൊ​​​​ണ്ട​​​​ല്ലേ എം.​​​​ജി​.​​​എ. രാ​​​​മ​​​​നെ മു​​​​ഖ്യ​​​​മ​​​​ന്ത്രി ഉ​​​​മ്മ​​​​ൻ ചാ​​​​ണ്ടി കേ​​​​ര​​​​ള​​​​ത്തി​​​​ലെ പോ​​​​ലീ​​​​സ് മേ​​​​ധാ​​​​വി ആ​​​​ക്കാ​​​​തി​​​​രു​​​​ന്ന​​​​ത്. രാ​​​​ഷ്‌​​​ട്രീയ​​​​ത്തി​​​​ൽ ഇ​​​​തെ​​​​ല്ലാം ഉ​​​​ണ്ടാ​​​​യാലേ പി​​​​ടി​​​​ച്ചുനി​​​​ൽ​​​​ക്കാ​​​​നാ​​​​വൂ.​ ഇ​​​​ല്ലെ​​​​ങ്കി​​​​ൽ പ​​​​ല​​​​കാ​​​​ര്യ​​​​ങ്ങ​​​​ളും ന​​​​ട​​​​ത്താ​​​​ൻ ആ​​​​വി​​​​ല്ല, കൂ​​​​ടെ ആ​​​​രും കാ​​​​ണി​​​​ല്ല. ആ​​​​ദ​​​​ർ​​​​ശ​​​​ത്തെ വാ​​​​ഴ്ത്തു​​​​ന്ന കു​​​​റെ പ​​​​ത്ര​​​​ക്കാ​​​​രോ നി​​​​രീ​​​​ക്ഷ​​​​ക​​​​രോ ക​​​​ണ്ടേ​​​​ക്കാം.​ അ​​​​വ​​​​രാ​​​​ക​​​​ട്ടെ അ​​​​ടു​​​​ത്ത ഇ​​​​ര കി​​​​ട്ടു​​​​ന്പോ​​​​ൾ അ​​​​ങ്ങോ​​​​ട്ട് ഓ​​​​ടു​​​​ക​​​​യും ചെ​​​​യ്യും.

പി​​​​ന്നെ തൃ​​​​ശൂരി​​​​ലെ ക​​​​ണ്ണ​​​​നും മൊ​​​​യ്തീ​​​​നും കാ​​​​ശു​​​​കാ​​​​ര​​​​ായെ​​​​ന്ന ക​​​​ഥ.​ രാ​​​​ഷ്‌​​​ട്രീ​​​​യ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​കൊ​​​​ണ്ട് സ​​​​ന്പ​​​​ന്ന​​​​രാ​​​​വാ​​​​ത്ത ആ​​​​രാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലു​​​​ള്ള​​​​ത്. മൊ​​​​യ്തീ​​​​നും ക​​​​ണ്ണ​​​​നും രാ​​​​ഷ്‌​​​ട്രീ​​​​യപ്ര​​​​വ​​​​ർ​​​​ത്ത​​​​നം​​​കൊ​​​​ണ്ട് സ​​​​ന്പ​​​​ന്ന​​​​രാ​​​​യി​​​​ക്കാ​​​​ണും.​ ഇ​​​​ല്ലെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി എ​​​​ങ്ങ​​​​നെ പ​​​​റ​​​​യും. ഇ​​​​നി ആ​​​​രോ​​​​പ​​​​ണം ശ​​​​രി​​​​യാ​​​​ണെ​​​​ന്ന് സ​​​​മ്മ​​​​തി​​​​ച്ച് അ​​​​വ​​​​രെ പ​​​​ടി​​​​യ​​​​ട​​​​ച്ച് ഇ​​​​റ​​​​ക്കിവി​​​​ട്ടാ​​​​ൽ​ പ​​​​ഞ്ചാ​​​​യ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭാ​ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ കാ​​​​ര്യം ആ​​​​രു നോ​​​​ക്കും? അ​​​​വ​​​​രെ ഇ​​​​റ​​​​ക്കിവി​​​​ടാ​​​​ൻ ഗ്വാഗ്വാ വി​​​​ളി​​​​ക്കു​​​​ന്ന​​​​വ​​​​ർ വ​​​​രു​​​​മോ? സ​​​​ത്യ​​​​സ​​​​ന്ധ​​​​മാ​​​​യ വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ന​​​​പ്പു​​​​റം സ്വ​​​​ത്തു​​​​ള്ള രാ​​​​ഷ്‌​​​ട്രീ​​​യ​​​​ക്കാ​​​​രെ ക​​​​ണ്ടു​​​പി​​​​ടി​​​​ക്കാ​​​​ൻ ഒ​​​​രു സ​​​​മ​​​​ഗ്ര അ​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ആ​​​​രു ത​​​​യാ​​​​റാ​​​​കും? നേ​​​​പ്പാ​​​​ളി​​​​ൽ പു​​​​തു​​​​താ​​​​യി അ​​​​ധി​​​​കാ​​​​രം ഏ​​​​ൽ​​​​ക്കു​​​​ന്ന​​​​വ​​​​ർ പോ​​​​ലും അ​​​​തി​​​​നു ത​​​​യാ​​​​റാ​​​​കു​​​​ന്ന ല​​​​ക്ഷ​​​​ണ​​​​മി​​​​ല്ല.

Leader Page

ആൾക്കൂട്ടം ഊർജമാക്കിയ നേതാവ്
‘’ഉ​മ്മ​ന്‍ചാ​ണ്ടി​ക്കു​നേ​രേ ഉ​യ​ര്‍ത്ത​പ്പെ​ട്ട അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ലൈം​ഗി​ക ആ​രോ​പ​ണ​ത്തി​ന് അ​ന്ന് ദേ​ശാ​ഭി​മാ​നി​യി​ല്‍ ക​ണ്‍സ​ള്‍ട്ടിം​ഗ് എ​ഡി​റ്റ​ര്‍ പ​ദ​വി വ​ഹി​ച്ചി​രു​ന്നു​വെ​ന്ന ഒ​റ്റക്കാര​ണം​കൊ​ണ്ട് മൗ​ന​ത്തി​ലൂ​ടെ ഞാ​ന്‍ ന​ല്‍കി​യ അ​ധാ​ര്‍മി​ക പി​ന്തു​ണ​യി​ല്‍ ഞാ​നി​ന്ന് ല​ജ്ജി​ക്കു​ന്നു. ഇ​ത് പ​റ​യാ​ന്‍ ഓ​സി​യു​ടെ മ​ര​ണം വ​രെ ഞാ​ന്‍ എ​ന്തി​ന് കാ​ത്തി​രു​ന്നു എ​ന്ന ചോ​ദ്യം ന്യാ​യം. ഒ​രു മ​റു​പ​ടി​യേ ഉ​ള്ളൂ. നി​ങ്ങ​ള്‍ക്ക് മ​ന​സാ​ക്ഷി​യു​ടെ വി​ളി എ​പ്പോ​ഴാ​ണ് കി​ട്ടു​ക​യെ​ന്ന് പ​റ​യാ​നാ​വി​ല്ല. ക്ഷ​മി​ക്കു​ക.’’

സി​പി​എം മു​ഖ​പ​ത്ര​മാ​യ ദേ​ശാ​ഭി​മാ​നി​യു​ടെ ക​ണ്‍സ​ള്‍ട്ടിം​ഗ് എ​ഡി​റ്റ​റാ​യി​രു​ന്ന എ​ന്‍. മാ​ധ​വ​ന്‍കു​ട്ടി ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​യോ​ഗ വാ​ര്‍ത്ത​യ്ക്കു പി​ന്നാ​ലെ ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണി​ത്. ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കെ​തി​രേ നി​കൃ​ഷ്ട​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്ക​പ്പെ​ട്ട​തി​നു പി​ന്നി​ല്‍ രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ ഗൂ​ഢാ​ലോ​ച​ന ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന തു​റ​ന്നു പ​റ​ച്ചി​ലാ​ണി​ത്.

ആ​രോ​പ​ണ വി​ധേ​യ​യാ​യ ഒ​രു സ്ത്രീ​യി​ല്‍നി​ന്നു മൊ​ഴി എ​ഴു​തി വാ​ങ്ങി​യാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കും മ​റ്റ് കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ക്കു​മെ​തി​രേ സി​ബി​ഐ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ആ ​കേ​സി​ന്‍റെ ഗ​തി​യും വി​ധി​യും എ​ന്താ​യി? ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു കാ​ല​വും ക​ട​ന്നു പോ​കി​ല്ലെ​ന്ന​ത് ഒ​രു പ്ര​കൃ​തി നി​യ​മ​മാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി ഇ​ല്ലാ​ത്ത ര​ണ്ടാം വ​ര്‍ഷ​ത്തി​ലും ഞാ​ന്‍ അ​ത് ആ​വ​ര്‍ത്തി​ക്കു​ന്നു; ക​ണ​ക്ക് ചോ​ദി​ക്കാ​തെ ഒ​രു കാ​ല​വും ക​ട​ന്നു പോ​കി​ല്ല.

രോ​ഗം ത​ള​ര്‍ത്തി​യ കാ​ല​ത്ത് പോ​ലും ഉ​മ്മ​ന്‍ ചാ​ണ്ടി​ക്കു പി​ന്നാ​ലെ വേ​ട്ട​പ്പെ​ട്ടി​യെ പോ​ലെ ചി​ല​ര്‍ പി​ന്തു​ട​ര്‍ന്നാ​ക്ര​മി​ച്ചു. എ​ന്നാ​ല്‍ കെ​ണി​വ​ച്ചു പി​ടി​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ഴും പു​ഞ്ചി​രി മാ​ത്ര​മാ​യി​രു​ന്നു ആ ​മ​നു​ഷ്യ​ന്‍റെ മ​റു​പ​ടി. തെ​റ്റ് ചെ​യ്തി​ട്ടി​ല്ലെ​ന്ന ഉ​റ​ച്ച വി​ശ്വാ​സം ഉ​മ്മ​ന്‍ ച​ണ്ടി​യു​ടെ ച​ങ്കു​റ​പ്പ് കൂ​ട്ടി​ക്കൊ​ണ്ടേ​യി​രു​ന്നു. ഒ​ടു​വി​ല്‍ സ​ത്യം ജ​യി​ക്കു​ന്ന​തും ക​ണ്ട ശേ​ഷ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി മ​ട​ങ്ങി​യ​ത്.

ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്ന ജ​ന​നേ​താ​വി​ന്‍റെ രാ​ഷ്‌​ട്രീ​യ ച​രി​ത്രം കേ​ര​ള​ത്തി​ന്‍റെ ത​ന്നെ രാ​ഷ്‌​ട്രീ​യ ച​രി​ത്ര​മാ​ണ്. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ഒ​ഴി​വാ​ക്കി​യു​ള്ള ഒ​രു രാ​ഷ്‌​ട്രീ​യ ച​രി​ത്ര​വും ഏ​ഴ് ദ​ശാ​ബ്ദ​ത്തോ​ളം കേ​ര​ള​ത്തി​ലു​ണ്ടാ​യി​ട്ടി​ല്ല. ഉ​മ്മ​ന്‍ ചാ​ണ്ടി​യെ കു​റി​ച്ച് ഓ​രോ മ​നു​ഷ്യ​നും ഓ​രോ​രോ ക​ഥ​ക​ളും അ​നു​ഭ​വ​ങ്ങ​ളും പ​റ​യാ​നു​ണ്ടാ​കും. ക​ണ്ടു​മു​ട്ടു​ന്ന ജീ​വി​ത​ങ്ങ​ളി​ല്‍, അ​വ​രു​ടെ പ്ര​തി​സ​ന്ധി​ക​ളി​ല്‍ ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന നേ​താ​വി​ന്‍റെ രാ​ഷ്‌​ട്രീ​യ ജീ​വി​തം. അ​ത് അ​ദ്ദേ​ഹ​ത്തി​ന് ദൈ​നം​ദി​ന ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​വു​മാ​യി​രു​ന്നു. ആ​ള്‍ക്കൂ​ട്ട​മാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ ഊ​ര്‍ജം. ആ​ള്‍ക്കൂ​ട്ടം ഇ​ല്ലാ​ത്ത ഉ​മ്മ​ന്‍ ചാ​ണ്ടി​യെ​ന്ന​ത് ക​ര​യ്ക്ക് പി​ടി​ച്ചി​ട്ട മീ​നി​നെ പോ​ലെ ശ്വാ​സം​മു​ട്ടും. സാ​ധാ​ര​ണ​ക്കാ​ര്‍ക്കൊ​പ്പം ചേ​ര്‍ന്നു നി​ല്‍ക്കാ​നാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി എ​പ്പോ​ഴും ആ​ഗ്ര​ഹി​ച്ചി​രു​ന്ന​ത്.

ലോ​ക​ത്തി​ന്‍റെ ഏ​തു കോ​ണി​ലു​മു​ള്ള മ​ല​യാ​ളി​ക്കും ആ​ശ്വാ​സ​മാ​യി​രു​ന്നു ആ ​പേ​ര്. സാ​ന്ത്വ​ന​വും പ്ര​തീ​ക്ഷ​യു​മാ​യി​രു​ന്നു. തീ​ക്ഷ്ണ​മാ​യ രാ​ഷ്‌​ട്രീ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ അ​ടി​പ​ത​റാ​തെ ആ ​പു​തു​പ്പ​ള്ളി​ക്കാ​ര​ന്‍ ജ്വ​ലി​ച്ച് നി​ന്നു. കീ​റ​ല്‍ വീ​ണ ഖ​ദ​ര്‍ ഷ​ര്‍ട്ടി​ന്‍റെ ആ​ര്‍ഭാ​ട​രാ​ഹി​ത്യ​മാ​ണ് ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ആ​ള്‍ക്കൂ​ട്ട​ത്തി​ന്‍റെ ആ​രാ​ധ​നാ​പാ​ത്ര​മാ​ക്കി​യ​ത്. ക​യ​റി​പ്പോ​കാ​നു​ള്ള ഏ​ണി​പ്പ​ടി​ക​ളാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി ഒ​രി​ക്ക​ലും ജ​ന​ത്തെ ക​ണ്ടി​ല്ല. അ​ധി​കാ​ര​ത്തി​ന്‍റെ ഉ​യ​ര​ങ്ങ​ളി​ല്‍ ഒ​റ്റ​യ്ക്കി​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ച​തു​മി​ല്ല. അ​ക്ഷ​രാ​ര്‍ത്ഥ​ത്തി​ല്‍ ഉ​മ്മ​ന്‍ ചാ​ണ്ടി ജ​ന​ങ്ങ​ള്‍ക്ക് സ്വ​ന്ത​മാ​യി​രു​ന്നു.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ​ക​ൾ​ക്ക് മു​ന്നി​ൽ പ്ര​ണാ​മം.
 

Leader Page

എ​ല്ലാ​വ​രു​ടെ​യും കൂ​ട്ടു​കാ​ര​ൻ

ദീ​പി​ക​യി​ൽ ഒ​ന്ന​ര ദ​ശാ​ബ്ദ​ത്തോ​ളം പ​ത്രാ​ധി​പ​സ​മി​തി​യം​ഗം ആ​യി​രു​ന്ന​ശേ​ഷ​മാ​ണ് ഞാ​ൻ സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ​ത്തു​ന്ന​തും തു​ട​ർ​ന്ന് 2004ൽ ​മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പ്ര​സ് സെ​ക്ര​ട്ട​റി​യാ​യി ചു​മ​ത​ല​യേ​ല്ക്കു​ന്ന​തും. തി​ക​ച്ചും ആ​ക​സ്മി​ക​മാ​യി കി​ട്ടി​യ അ​വ​സ​രം വി​നി​യോ​ഗി​ക്കാ​നു​ള്ള ആ​ത്മ​വി​ശ്വാ​സം ഉ​ണ്ടാ​യ​ത് ദീ​പി​ക​യി​ൽ​നി​ന്നു ല​ഭി​ച്ച പ​രി​ശീ​ല​ന​വും അ​നു​ഭ​വ​സ​മ്പ​ത്തും മൂ​ല​മാ​ണ്. കം​പ്യൂ​ട്ട​റി​ൽ പ​ത്രം ആ​ദ്യം ത​യാ​റാ​ക്കി​യ​തും ഓ​ണ്‍​ലൈ​ൻ പ​ത്രം തു​ട​ങ്ങി​യ​തും ദീ​പി​ക​യാ​ണ​ല്ലോ. എ​ഡി​റ്റ​ർ​മാ​ർ സ്വ​ന്ത​മാ​യി ടൈ​പ് ചെ​യ്യ​ണ​മെ​ന്നു നി​ഷ്ക​ർ​ഷി​ച്ച​തും ദീ​പി​ക​യാ​ണ്.

ചെ​ന്ന​തി​ന്‍റെ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ സു​കു​മാ​ർ അ​ഴീ​ക്കോ​ടി​ന് മ​റു​പ​ടി ത​യാ​റാ​ക്ക​ണം എ​ന്ന ജോ​ലി​യാ​ണ് ആ​ദ്യം കി​ട്ടി​യ​ത്. മാ​ഷി​നാ​യി​രു​ന്നു ആ ​വ​ർ​ഷ​ത്തെ എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം. അ​ദ്ദേ​ഹ​മ​ത് മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യി​ൽ​നി​ന്ന് സ്വീ​ക​രി​ക്കി​ല്ലെ​ന്നു പ്ര​ഖ്യാ​പി​ച്ചു. കോ​ഴി​ക്കോ​ട് ജ​യി​ലി​ന​ടു​ത്തു​ള്ള ഒ​രു കെ​ട്ടി​ടം മു​ഖ്യ​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു അ​ത്. ച​ട്ടം ലം​ഘി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത് എ​ന്നാ​ണ് മാ​ഷി​ന്‍റെ നി​ല​പാ​ട്. മ​ഹാ​പ​ണ്ഡി​ത​നാ​യ മാ​ഷി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ എ​ന്തെ​ഴു​ത​ണം എ​ന്നാ​യി​രു​ന്നു എ​ന്‍റെ സ​മ​സ്യ. കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റി​ൽ​നി​ന്നു പ​ര​മാ​വ​ധി വി​ശ​ദാം​ശ​ങ്ങ​ൾ സ​മാ​ഹ​രി​ച്ച്, ച​ട്ട​ലം​ഘ​നം ന​ട​ന്നി​ട്ടി​ല്ല എ​ന്നു തെ​ളി​യി​ക്കാ​നാ​യി​രു​ന്നു എ​ന്‍റെ ശ്ര​മം. അ​ങ്ങ​നെ ത​യാ​റാ​ക്കി​യ ക​ത്തി​ന്‍റെ ക​ര​ടു​മാ​യി ഞാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തെ​ത്തി. അ​ദ്ദേ​ഹം പ​തി​വു​പോ​ലെ ആ​ൾ​ക്കൂ​ട്ട​ത്തി​ന്‍റെ ന​ടു​വി​ലാ​ണ്. ക​ത്ത് ഓ​ടി​ച്ചു​നോ​ക്കി​യി​ട്ട് അ​ദ്ദേ​ഹം ക​സേ​ര​യി​ലി​രു​ന്നു. പി​ന്നെ പേ​ന​യെ​ടു​ത്ത് ഒ​രു ഖ​ണ്ഡി​ക എ​ഴു​തി​ച്ചേ​ർ​ത്തു: “എ​ഴു​ത്ത​ച്ഛ​ൻ പു​ര​സ്കാ​രം എ​ന്‍റെ കൈ​യി​ൽ​നി​ന്നു വാ​ങ്ങി​ല്ലെ​ന്ന് മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​റി​യാ​ൻ ക​ഴി​ഞ്ഞു. അ​ത് അ​ങ്ങ​യു​ടെ പൂ​ർ​ണ​മാ​യ സ്വാ​ത​ന്ത്ര്യ​ത്തി​ലു​ള്ള കാ​ര്യ​മാ​ണ്. മ​ല​യാ​ളഭാ​ഷ​യു​ടെ പി​താ​വാ​യ എ​ഴു​ത്ത​ച്ഛ​ന്‍റെ പേ​രി​ലു​ള്ള പു​ര​സ്കാ​രം അ​ങ്ങേ​ക്കു ത​ന്നെ ല​ഭി​ക്ക​ണ​മെ​ന്ന് ഉ​റ​ച്ചു വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ് ഞാ​ൻ. അ​ത് ആ​രു​ടെ കൈ​യി​ൽ​നി​ന്നു വാ​ങ്ങു​മെ​ന്നു പ​റ​ഞ്ഞാ​ൽ അ​തും അ​നു​സ​രി​ക്കാ​ൻ ത​യാ​റാ​ണ്. അ​ല്ലെ​ങ്കി​ൽ അ​ങ്ങ​യു​ടെ വീ​ട്ടി​ൽ പു​ര​സ്കാ​രം എ​ത്തി​ക്കാ​നു​ള്ള ഏ​ർ​പ്പാ​ടു​ക​ൾ ചെ​യ്യാ​ൻ ഒ​രു​ക്ക​മാ​ണെ​ന്നും അ​റി​യി​ക്ക​ട്ടെ.”

ഒ​രു മാ​സ്റ്റ​ർ സ്ട്രോ​ക്ക്. അ​ഴീ​ക്കോ​ട് മാ​ഷ് വ​ഴ​ങ്ങി. അ​ദ്ദേ​ഹം സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ദ​ർ​ബാ​ർ ഹാ​ളി​ൽ വ​ന്ന് മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്ന് അ​വാ​ർ​ഡ് വാ​ങ്ങി. ഉ​മ്മ​ൻ ചാ​ണ്ടി​യെ​ക്കു​റി​ച്ച് ന​ല്ല വാ​ക്കു​ക​ൾ പ​റ​ഞ്ഞു. സ​മ്മാ​ന​മാ​യി ല​ഭി​ച്ച ഒ​രു ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്തു. എ​നി​ക്കും പ്ര​യോ​ജ​നം കി​ട്ടി; 2006ൽ ​ഞാ​ൻ എ​ഴു​തി​യ "തു​റ​ന്നി​ട്ട വാ​തി​ൽ' എ​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ജീ​വ​ച​രി​ത്ര​ത്തി​നു മ​നോ​ഹ​ര​മാ​യ അ​വ​താ​രി​ക​ എ​ഴു​തി​ത്ത​ന്നു.

ഞാ​ൻ ഒ​രു വി​സ്മ​യ​ത്തി​ന്‍റെ കൂ​ടെ​യാ​ണ് ജീ​വി​ക്കാ​ൻ പോ​കു​ന്ന​തെ​ന്ന് മ​ന​സി​ൽ അ​ന്നു കു​റി​ച്ചി​ട്ട​താ​ണ്. അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ 2023 ജൂ​ലൈ 18 വ​രെ ഇ​ത്ത​രം വി​സ്മ​യ​ക്കാ​ഴ്ച​ക​ൾ അ​ടു​ത്തു നി​ന്നു കാ​ണാ​ൻ ക​ഴി​ഞ്ഞു. അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​മ്പോ​ൾ പോ​ലും അ​ദ്ദേ​ഹ​മൊ​രു മ​ഹാ​വി​സ്മ​യ​മാ​യി​രു​ന്നു. മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി ന​ല്കു​ന്ന ഗ​ണ്‍ സ​ല്യൂ​ട്ട് വേ​ണ്ടെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടാ​ണ് മു​ൻ മു​ഖ്യ​മ​ന്ത്രി ക​ണ്ണ​ട​ച്ച​ത്. പ​ക​രം, ജ​ന​ല​ക്ഷ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഹൃ​ദ​യ​സ​ല്യൂ​ട്ട് ന​ല്കി​യാ​ണ് വി​ട​ചൊ​ല്ലി​യ​ത്.

നി​മി​ഷ​പ്രി​യ

യെ​മ​നി​ൽ മ​ല​യാ​ളി ന​ഴ്സ് നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ, ഉ​മ്മ​ൻ ചാ​ണ്ടി ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ആ​ഗ്ര​ഹി​ച്ചു​പോ​കു​ന്നു. രോ​ഗ​ഗ്ര​സ്ത​നാ​യു​ള്ള അ​വ​സാ​ന​നാ​ളു​ക​ളി​ൽ​പ്പോ​ലും അ​ദ്ദേ​ഹം നി​മി​ഷ​പ്രി​യ​യു​ടെ മോ​ച​ന​ത്തി​നു ശ്ര​മി​ച്ച​താ​ണ്. ശ​ബ്ദം തീ​രെ ദു​ർ​ബ​ല​മാ​യി​രി​ക്കു​മ്പോ​ഴും പ​ല​രെ​യും ഫോ​ണി​ൽ വി​ളി​ക്കു​ക​യും ഇ​ട​പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മൊ​ക്കെ ചെ​യ്തു. അ​ദ്ദേ​ഹം വി​ദേ​ശ​ത്തു വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട എ​ത്ര​യോ മ​ല​യാ​ളി​ക​ളെ തൂ​ക്കു​ക​യ​റി​ൽ​നി​ന്ന് ഊ​രി​ക്കൊ​ണ്ടു വ​ന്നു. സൗ​ദി​യി​ൽ തൂ​ക്കു​മ​ര​ത്തി​ലേ​ക്കു ന​ട​ന്നു​നീ​ങ്ങി​യ കൊ​ല്ലം പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​ക​ളാ​യ മൂ​ന്നു​പേ​രെ ര​ക്ഷി​ക്ക​ണമെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധു​ക്ക​ൾ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ഫീ​സി​ലെ​ത്തി​യ​പ്പോ​ൾ അ​ദ്ദേ​ഹം ‘സോ​ളാ​റിന്‍റെ’ ചൂ​ടി​ൽ നി​ന്നു​രു​കു​ക​യാ​യി​രു​ന്നു. സൊ​മാ​ലി​യ​ൻ കൊ​ള്ള​ക്കാ​രു​ടെ പി​ടി​യി​ൽ​നി​ന്ന് കൂ​ത്താ​ട്ടു​കു​ളം സ്വ​ദേ​ശി ജോ​ർ​ജ് ജോ​സ​ഫി​നെ ര​ക്ഷി​ക്കാ​നു​ള്ള ക​ത്ത് പ്ര​ധാ​ന​മ​ന്ത്രി​ക്കു ത​യാ​റാ​ക്കി ന​ല്കി​യ​ത് കൊ​ച്ചി​യി​ൽ ആ​ഗോ​ള സം​ഗ​മ​ത്തി​നി​ട​യി​ലാ​ണ്. ഒ​രി​ക്ക​ൽ, ദു​ബാ​യ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ അ​നേ​കം ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക്കി​ട​യിലും പ്രാ​മു​ഖ്യം ന​ല്കി​യ​ത് അ​വി​ടെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ജോ​യി ജോ​സ​ഫി​ന്‍റെ മോ​ച​ന​ത്തി​നാ​യി​രു​ന്നു. കു​വൈ​റ്റ് ജ​യി​ലി​ൽ വ​ധ​ശി​ക്ഷ കാ​ത്തു​കി​ട​ന്ന ആ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി സി​മി​ലി​നെ​യും, സൗ​ദി ജ​യി​ലി​ൽ സ​മാ​ന​മാ​യ അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യ ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി സി​നോ​യ് മാ​ത്യു​വി​നെ​യും ചേ​ർ​ത്തു​പി​ടി​ച്ചു. ഇ​വ​ർ​ക്കെ​ല്ലാം ബ്ല​ഡ് മ​ണി ഏ​ർ​പ്പാ​ടാ​ക്കി​യും ത​ന്‍റെ വി​പു​ല​മാ​യ നെ​റ്റ്‌​വ​ർ​ക്ക് ഉ​പ​യോ​ഗി​ച്ചു​മാ​ണ് മോ​ച​നം സാ​ധ്യ​മാ​ക്കി​യ​ത്.

ഇ​റാ​ഖി​ലെ തി​ക്രി​ത്തി​ൽ​നി​ന്ന് മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ മോ​ച​നം സാ​ധി​ച്ച​ത് ഉ​മ്മ​ൻ ചാ​ണ്ടി ദി​വ​സ​ങ്ങ​ളോ​ളം ന​ട​ത്തി​യ ക​ഠി​നാ​ധ്വാ​ന​ത്തി​ലൂടെയാ​ണ്. അ​ദ്ദേ​ഹം ഡ​ൽ​ഹി​യി​ൽ ത​മ്പ​ടി​ച്ച് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നാ​യി​രു​ന്നു അ​ത്. ന​ഴ്സു​മാ​ർ താ​മ​സി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ വ​ച്ചി​ട്ടു​ണ്ടെ​ന്നും ബ​സി​ൽ ക​യ​റി​യാ​ൽ സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്ത് എ​ത്തി​ക്കാ​മെ​ന്നും പ​റ​ഞ്ഞ് ഭീ​ക​ര​ർ വ​ന്ന​തോ​ടെ​യാ​ണ് മ​റീ​ന ജോ​സ് എ​ന്ന ന​ഴ്സ് മു​ഖ്യ​മന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ വി​ളി​ക്കു​ന്ന​ത്. ന​ഴ്സു​മാ​രെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​നാ​ണോ എ​ന്നാ​യി​രു​ന്നു ഇ​വി​ടെ​യു​ള്ള​വ​രു​ടെ ഭ​യം. ഉ​മ്മ​ൻ ചാ​ണ്ടി ഉ​ട​ൻതന്നെ ഡ​ൽ​ഹി​യി​ലെ​ത്തി കേ​ന്ദ്ര​മ​ന്ത്രി സു​ഷ​മ സ്വ​രാ​ജി​ന്‍റെ ഓ​ഫീ​സി​ൽ ത​മ്പ​ടി​ച്ചു. നാ​ലാം ദി​വ​സ​വും ഭീ​ക​ര​ർ വ​ന്ന​പ്പോ​ൾ സു​ഷ​മ പ​റ​ഞ്ഞു; “മി​സ്റ്റ​ർ ഉ​മ്മ​ൻ ചാ​ണ്ടീ, താ​ങ്ക​ൾ​കൂ​ടി സ​മ്മ​തി​ച്ചാ​ൽ ന​മു​ക്ക് അ​വ​രെ ഒ​ഴി​പ്പി​ക്കാം. അ​വ​ർ ബ​സി​ൽ ക​യ​റ​ട്ടെ.” അ​തി​വേ​ഗം തീ​രു​മാ​ന​മെ​ടു​ക്കു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി പക്ഷെ അപ്പോൾ ഒ​ന്നു പ​ത​റി. ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ അ​ദ്ദേ​ഹം അ​ല്പ​നേ​രം പ്രാ​ർ​ഥി​ച്ചു. എ​ന്നി​ട്ടു പ​റ​ഞ്ഞു: “ഒ​ഴി​പ്പി​ക്കാം.” 46 ന​ഴ്സു​മാ​ർ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വാ​ക്ക് വി​ശ്വ​സി​ച്ച് കെ​ട്ടി​ട​ത്തി​ൽ​നി​ന്നി​റ​ങ്ങി ഭീ​ക​ര​ർ കൊ​ണ്ടു​വ​ന്ന ബ​സി​ൽ ക​യ​റി. വ​ണ്ടി പു​റ​പ്പെ​ട്ട് മി​നി​റ്റു​ക​ൾ​ക്ക​കം ആ​ശു​പ​ത്രിക്കെ​ട്ടി​ടം ബോം​ബ് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. ന​ഴ്സു​മാ​ർ അ​വി​ടെ​നി​ന്നു പോ​ന്ന​ശേ​ഷം ഉ​മ്മ​ൻ ചാ​ണ്ടി കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങി. ആ​ലു​വ ഗ​സ്റ്റ് ഹൗ​സി​ൽ എ​ത്തു​മ്പോ​ൾ പു​ല​ർ​ച്ചെ ഒ​രു മ​ണി. അ​പ്പോ​ഴാ​ണ് ന​ഴ്സു​മാ​രെ കൊ​ണ്ടു​വ​രാ​ൻ പോ​യ എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ന് ഇ​റാ​ന്‍റെ ഖു​ർ​ദ് മേ​ഖ​ല​യി​ലു​ള്ള ഇ​ർ​ബി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങാ​ൻ അ​നു​മ​തി നി​ഷേ​ധി​ച്ച​ത്. വി​മാ​നം തി​രി​ച്ചു​പോ​രു​ക​യാ​ണ്. അ​സ​മ​യ​ത്താ​ണെ​ങ്കി​ലും സു​ഷ​മ സ്വ​രാ​ജി​നെ വീ​ണ്ടും വി​ളി​ച്ചു​ണ​ർ​ത്തി. തു​ട​ർ​ന്നാ​ണ് വി​മാ​നം അ​വ​രെ കൊ​ണ്ടു​പോ​ന്ന​ത്. ഉ​മ്മ​ൻ ചാ​ണ്ടി പി​ന്നെ ഉ​റ​ങ്ങി​യി​ല്ല. പു​ല​ർ​ച്ചെ നാ​ല​ര​യ്ക്ക് നെ​ടു​മ്പാ​ശേ​രി​യി​ൽ എ​ത്തേ​ണ്ട വി​മാ​ന​ത്തി​നു കാ​ത്തി​രു​ന്നു. പ​ക്ഷേ വി​മാ​നം വ​ന്ന​ത് 9.30ന്. ​വ​ലി​യൊ​രു തു​ക ബ്ല​ഡ് മ​ണി ന​ല്കേ​ണ്ടിവ​ന്നു. അ​ത് ആ​രു ന​ല്കി​യെ​ന്ന​ത് സു​ഷ​മ സ്വ​രാ​ജി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും മാ​ത്ര​മ​റി​യാ​വു​ന്ന ര​ഹ​സ്യം.

ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ

2011 മേ​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി വീ​ണ്ടും അ​ധി​കാ​ര​മേ​റ്റയു​ടൻ മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യം ജ്വ​ലി​ച്ചു. ന​വം​ബ​റി​ൽ ആ​ശ​ങ്കാ​ജ​ന​ക​മാം വി​ധം ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. ച​പ്പാ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ സ​മ​രം ആ​രം​ഭി​ച്ചു. അ​ണ​ക്കെ​ട്ട് പ​രി​സ​ര​ത്ത് ഉ​ണ്ടാ​യ ഭൂ​ക​മ്പം ഭീ​തി പ​ട​ർ​ത്തി. "ഡാം 999' ​സി​നി​മ എ​രി​തീ​യി​ൽ എ​ണ്ണ​യൊ​ഴി​ച്ചു. മു​ല്ല​പ്പെ​രി​യാ​ർ മു​ത​ൽ എ​റ​ണാ​കു​ളം വ​രെ മ​നു​ഷ്യ​മ​തി​ൽ ഉ​യ​ർ​ന്നു. പു​തി​യ ഡാം ​നി​ർ​മി​ക്ക​ണ​മെ​ന്നു കേ​ര​ള നി​യ​മ​സ​ഭ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​മേ​യം പാ​സാ​ക്കി. ത​മി​ഴ്നാ​ടി​നെ​തി​രേ കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നെ​തി​രേ ത​മി​ഴ്നാ​ട്ടി​ലും വി​കാ​രം ആ​ളി​ക്ക​ത്തി. ത​മി​ഴ്നാ​ട്ടി​ൽ ചി​ല അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളു​ണ്ടാ​യി. കേ​ര​ള​ത്തി​ലും സ​മാ​ന സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്ന് ക​ള്ള​പ്ര​ചാ​ര​ണ​വും ഉ​യ​ർ​ന്നു. ശ​ബ​രി​മ​ല സീ​സ​ണ്‍ ആ​രം​ഭി​ച്ച് വ​ലി​യ തോ​തി​ൽ അ​വി​ടെ​നി​ന്ന് ആ​ളു​ക​ൾ വ​രു​ന്ന സ​മ​യം. "ത​മി​ഴ്നാ​ടി​നു വെ​ള്ളം, കേ​ര​ള​ത്തി​നു സു​ര​ക്ഷ' എ​ന്ന മു​ദ്രാ​വാ​ക്യം ഉ​മ്മ​ൻ ചാ​ണ്ടി ഉ​യ​ർ​ത്തി. പ​ത്ര​ങ്ങ​ളി​ൽ പ​ര​സ്യം ന​ല്കി.

തു​ട​ർ​ന്ന് മീ​ഡി​യ​യി​ലൂ​ടെ പ്ര​ചാ​ര​ണം ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ണ്ടു​വ​ന്ന് ച​ർ​ച്ച ന​ട​ത്തി. ഡ​ൽ​ഹി കേ​ര​ള ഹൗ​സി​ൽ ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​രു​ടെ യോ​ഗം വി​ളി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​റി​യി​ൽ പ​ത്ര​ക്കാ​ർ​ക്ക് ആ​വ​ശ്യ​ത്തി​ന് ക​സേ​ര​ക​ളി​ടാ​ൻ സ്ഥ​ലം ഇ​ല്ലാ​യി​രു​ന്നു. അ​വ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ തൊ​ട്ട​ടു​ത്തൊ​ക്കെ​യാ​ണ് ഇ​രു​ന്ന​ത്. പൊ​തു​വെ വി​കാ​ര​ജീ​വി​ക​ളെ​ന്നു ക​രു​ത​പ്പെ​ടു​ന്ന ത​മി​ഴ് പ​ത്ര​പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മോ​ത്സു​ക​രാ​യി​രി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നു. പ​ക്ഷേ ന​ല്ല ഒ​രു ച​ർ​ച്ച​യാ​യി അ​തു മാ​റി. പ​ത്ര​സ​മ്മേ​ള​നം ക​ഴി​ഞ്ഞി​ട്ടും അ​വ​ർ പി​രി​ഞ്ഞു​പോ​കു​ന്നി​ല്ല. അ​വ​ര​ങ്ങ​നെ ഇ​രി​ക്കു​ക​യാ​ണ്. എ​ന്തോ ഒ​രു ഗ്രാ​മ​ർ മി​സ്റ്റേ​ക്ക് ഉ​ണ്ട​ല്ലോ എ​ന്നു ക​രു​തി​യ​പ്പോ​ൾ അ​തി​ലൊ​രാ​ൾ പ​റ​ഞ്ഞു: “ഞ​ങ്ങ​ളി​ങ്ങ​നെ ഒ​രു മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ടു​ത്തി​രി​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. ഞ​ങ്ങ​ളു​ടെ മു​ഖ്യ​മ​ന്ത്രി​യെ ഞങ്ങൾ ക​ണ്ടി​ട്ടു​പോ​ലു​മി​ല്ല -” ഉ​മ്മ​ൻ ചാ​ണ്ടി ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രും പൊ​ട്ടി​ച്ചി​രി​ച്ചു.

കൂ​ഞ്ഞൂ​ഞ്ഞി​ന്‍റെ തോ​ളി​ൽ കൈ​യി​ട്ട് കൂ​ട്ടു​കാ​ര​നെ​പ്പോ​ലെ പു​തു​പ്പ​ള്ളി പെ​രു​ന്നാ​ളി​ന് പോ​യ കാ​ര്യം മ​മ്മൂ​ട്ടി അ​നു​സ്മ​രി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​വ​രു​ടെ​യും തോ​ളി​ൽ കൈ​യി​ട്ടു ന​ട​ന്ന കൂ​ട്ടു​കാ​ര​നാ​യി​രു​ന്നു ഉ​മ്മ​ൻ ചാ​ണ്ടി. എ​ല്ലാ​വ​ർ​ക്കും അ​ദ്ദേ​ഹ​ത്തി​ന്‍റെ തോ​ളി​ൽ കൈ​യി​ട്ടു ന​ട​ക്കാ​മാ​യി​രു​ന്നു. ഒ​രു കൂ​ട്ടു​കാ​ര​നെ​യാ​ണ് ന​മു​ക്കു ന​ഷ്ട​പ്പെ​ട്ട​ത്. ഭ​ര​ണാ​ധി​കാ​രി​ക​ൾ കൂ​ട്ടു​കാ​ര​നെ​പ്പോ​ലെ​യാ​യി​രി​ക്ക​ണം. ന​മു​ക്ക് തോ​ളി​ൽ ക​യ്യി​ട്ടു ന​ട​ക്കാ​വു​ന്ന ഒ​രു കൂ​ട്ടു​കാ​ര​ൻ!

(ലേ​ഖ​ക​ൻ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ മു​ൻ പ്ര​സ് സെ​ക്ര​ട്ട​റി​യാ​ണ്)

Leader Page

ത​​​​​​​ല്ല​​​​​​​ണ്ട​​​​​​മ്മാ​​​​വാ, ന​​​​​​​ന്നാ​​​​​​​കി​​​​​​​ല്ല

നി​​​​​​​ല​​​​​​​ന്പൂ​​​​​​​ർ ജ​​​​​​​ന​​​​​​​ത ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞ​​​​​​​ടു​​​​​​​പ്പി​​​​​​​ലൂ​​​​​​​ടെ ന​​​​​​​ൽ​​​​​​​കി​​​​​​​യ രാ​​​​​ഷ്‌​​​​​ട്രീ​​​​​യ​​​​​​​പാ​​​​​​​ഠം പ​​​​​​​ഠി​​​​​​​ക്കാ​​​​​​​നോ മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കാ​​​​​​​ൻ​​​​​പോ​​​​​​​ലു​​​​​​​മോ ഇ​​​​​​​രു​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​ക്കും സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല. അ​​​​​​​വ​​​​​​​രു​​​​​​​ടെ നേ​​​​​​​താ​​​​​​​ക്ക​​​​​​​ളു​​​​​​​ടെ പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ അ​​​​താ​​​​ണു വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്. ആ​​​​​​​ര്യാ​​​​​​​ട​​​​​​​ൻ ഷൗ​​​​​​​ക്ക​​​​​​​ത്തി​​​​ന്‍റെ ജ​​​​യം, 2026ലെ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ പ്ര​​​​​​​തീ​​​​​​​ക്ഷ​​​​​​​യോ​​​​​​​ടെ പോ​​​​​​​രാ​​​​​​​ടാ​​​​​​​നു​​​​​​​ള്ള ഉ​​​​​​​ണ​​​​​​​ർ​​​​​​​വ് ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​മു​​​​ന്ന​​​​ണി​​​​ക്ക് ന​​​​​​​ല്കു​​​​​​​ന്നു. തോ​​​​​​​റ്റി​​​​​രു​​​​​​​ന്നെ​​​​​​​ങ്കി​​​​​​​ൽ ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി മൂ​​​​​​​ന്നാം​​​​ത​​​​​​​വ​​​​​​​ണ​​​​​​​യും അ​​​​​​​നാ​​​​യാ​​​​​​​സം ക​​​​​​​ട​​​​​​​ന്നു​​​​​കൂ​​​​​​​ടും എ​​​​​​​ന്ന വി​​​​​​​ശ്വാ​​​​​​​സം ശ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​മാ​​​​​​​യി​​​​​​​രു​​​​​​​ന്നു. ഇ​​​​​​​പ്പോ​​​​​​​ൾ പോ​​​​​​​രാ​​​​​​​ടാ​​​​​​​നു​​​​​​​ള്ള സാ​​​​​​​ധ്യ​​​​​​​ത തെ​​​​ളി​​​​ഞ്ഞു​​​​നി​​​​ൽ​​​​ക്കു​​​​ന്നു. എ​​​​​​​ങ്കി​​​​​​​ലും മു​​​​​​​ന്ന​​​​​​​ണി​​​​​​​ക്ക് ഏ​​​​​​​റെ അ​​​​​​​ഭി​​​​​​​മാ​​​​​​​നി​​​​​​​ക്കാ​​​​​​​നി​​​​​​​ക്കാ​​​​​​​വു​​​​​​​ന്ന വി​​​​​​​ജ​​​​​​​യ​​​​​​​മാ​​​​​ണ് എ​​​​​​​ന്നു പ​​​​​​​റ​​​​​​​യാ​​​​​​​നാ​​​​​​​വി​​​​​​​ല്ല.

ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു ഫ​​​​​​​ലം ഇ​​​​​​​ട​​​​​​​തു​​​​​ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​നു​​​​​​​ള്ള ഷോ​​​​​​​ക്ക്ട്രീ​​​​​​​റ്റ്മെ​​​​​​​ന്‍റാ​​​​​​​ണ്; പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യു​​​​​​​ടെ തോ​​​​​​​ൽ​​​​​​​വിത​​​​​​​ന്നെ​​​​​​​യാ​​​​​​​ണ്. 2016 മു​​​​​​​ത​​​​​​​ൽ അ​​​​​​​വ​​​​​​​രു​​​​​​​ടെ കൈ​​​​​​​വ​​​​​​​ശ​​​​​മി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സീ​​​​​​​റ്റാ​​​​​​​ണ് കൈ​​​​​​​മോ​​​​​​​ശം വ​​​​​​​ന്ന​​​​​​​ത്. എ​​​​​​​ന്നി​​​​​​​ട്ടും ഭ​​​​​​​ര​​​​​​​ണ​​​​​വി​​​​​​​രു​​​​​​​ദ്ധ​​​​​​​വി​​​​​​​കാ​​​​​​​ര​​​​​​​മ​​​​​​​ല്ല പ്ര​​​​​​​തി​​​​​​​ഫ​​​​​​​ലി​​​​​​​ക്ക​​​​​​​പ്പെ​​​​​​​ട്ട​​​​​​​തെ​​​​​​​ന്നും ഞ​​​​​​​ങ്ങ​​​​​​​ൾ ഒ​​​​​​​ന്നും തി​​​​​​​രു​​​​​​​ത്തേ​​​​​​​ണ്ട​​​​​​​തി​​​​​​​ല്ലെ​​​​​​​ന്നും പ​​​​​​​റ​​​​​​​യു​​​​​​​ന്ന സി​​​​​​​പി​​​​​​​എം സം​​​​​​​സ്ഥാ​​​​​​​ന സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി എം.​​​​​വി. ഗോ​​​​​​​വി​​​​​​​ന്ദ​​​​​​​നും നി​​​​​​​ല​​​​​​​ന്പൂ​​​​​​​രി​​​​​​​ലെ ഇ​​​​​​​ട​​​​​​​തു​​​​​​​സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി എം. ​​​​​​​സ്വ​​​​​​​രാ​​​​​​​ജും അ​​​​​​​ത് ഏ​​​​​​​റ്റു​​​​​​​പാ​​​​​​​ടു​​​​​​​ന്ന​​​​​​​വ​​​​​​​രും “ത​​​​​​​ല്ലണ്ട​​​​​​​മ്മാ​​​​​​​വാ ഞാ​​​​​​​ൻ ന​​​​​​​ന്നാ​​​​​​​കൂ​​​​​​​ല്ല” എ​​​​​​​ന്നു പ​​​​​​​റ​​​​​​​യു​​​​​​​ന്ന മ​​​​​​​രു​​​​​​​മ​​​​​​​ക​​​​​​​നെ​​​​​​​പ്പോ​​​​​​​ലെ ക​​​​​​​ണ്ണ​​​​​​​ട​​​​​​​ച്ചി​​​​​​​രു​​​​​​​ട്ടാ​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​ണ്. ഈ ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞ​​​​​​​ടു​​​​​​​പ്പു വി​​​​​​​ജ​​​​​​​യ​​​​​​​ത്തോ​​​​​​​ടെ 2026ൽ ​​​​​​​നൂ​​​​​​​റു സീ​​​​​​​റ്റോ​​​​​​​ടെ ഞ​​​​​​​ങ്ങ​​​​​​​ൾ കേ​​​​​​​ര​​​​​​​ള ഭ​​​​​​​ര​​​​​​​ണം പി​​​​​​​ടി​​​​​​​ക്കു​​​​​​​മെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പാ​​​​​​​യി എ​​​​​​​ന്ന ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യു​​​​​​​ടെ അ​​​​​​​വ​​​​​​​കാ​​​​​​​ശ​​​​​​​വാ​​​​​​​ദ​​​​​​​വും യാ​​​​​​​ഥാ​​​​​​​ർ​​​​​​​ഥ്യ​​​​​ബോ​​​​​​​ധ​​​​​​​മു​​​​​​​ള്ള​​​​​​​ത​​​​​​​ല്ല.​​ മാ​​​​​​​തൃ​​​​​​​ക തേ​​​​​​​ടി​​ അ​​​​​​​ക​​​​​​​ലെ​​​​​​​യൊ​​​​​​​ന്നും ​​പോ​​​​​​​കേ​​​​​​​ണ്ട. 2019ലെ ​​​​​​​ലോ​​​​​​​ക്സ​​​​​​​ഭാ തെ​​​​​​​ര​​​​​​​ഞ്ഞ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ലെ എ.​​​​​​​എം. ആ​​​​​​​രി​​​​​​​ഫ് ജ​​​​​​​യി​​​​​​​ച്ച, അ​​​​​​​രൂ​​​​​​​രി​​​​​​​ൽ ന​​​​​​​ട​​​​​​​ന്ന ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​​​പ്പി​​​​​​​ൽ കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ലെ ഷാ​​​​​​​നി​​​​​​​മോ​​​​​​​ൾ ഉ​​​​​​​സ്മാ​​​​​​​ൻ ര​​​​​​​ണ്ടാ​​​​​​​യി​​​​​​​ര​​​​​​​ത്തി​​​​ല​​​​​​​ധി​​​​​​​കം വോ​​​​​​​ട്ടി​​​​​​​നു ജ​​​​​​​യി​​​​​​​ച്ചു.​​ എ​​​​​​​ന്നി​​​​​​​ട്ടോ? കോ​​​​​​​ണ്‍​ഗ്ര​​​​​​​സ്, മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി പ​​​​​​​ദ​​​​​​​വി​​​​​​​യെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ചും മ​​​​​​​റ്റു​​​​​​​മു​​​​​​​ള്ള ത​​​​​​​ർ​​​​​​​ക്ക​​​​​​​ങ്ങ​​​​​​​ളി​​​​​​​ലാ​​​​​​​യി. 2021ൽ ​​​​​​​പി​​​​​​​ണ​​​​​​​റാ​​​​​​​യി ര​​​​​​​ണ്ടാം​​​​​​​വ​​​​​​​ട്ട​​​​​​​വും മു​​​​​​​ഖ്യ​​​​​​​മ​​​​​​​ന്ത്രി​​​​​​​യാ​​​​​​​യി.

കോ-​​​​​​​ലീ മ​​​​​​​ണ്ഡ​​​​​​​ലം

ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യു​​​​​​​ടെ സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി 2011ന് ​​​​​​​ശേ​​​​​​​ഷം ജ​​​​​​​യി​​​​​​​ച്ചി​​​​​​​ട്ടി​​​​​​​ല്ലെ​​​​​​​ങ്കി​​​​​​​ലും കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നും ലീ​​​​​​​ഗി​​​​​​​നും ശ​​​​​​​ക്ത​​​​​​​മാ​​​​​​​യ സ്വാ​​​​​​​ധീ​​​​​ന​​​​​​​മു​​​​​​​ള്ള മ​​​​​​​ണ്ഡ​​​​​​​ല​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​ന്പൂ​​​​​​​ർ. 2021ൽ ​​​​​​​അ​​​​​​​മ​​​​​​​ര​​​​​​​ന്പ​​​​​​​ലം, എ​​​​​​​ട​​​​​​​ക്ക​​​​​​​ര, ക​​​​​​​രു​​​​​​​ളാ​​​​​​​യി, പോ​​​​​​​ത്തു​​​​​​​ക​​​​​​​ൽ, വ​​​​​​​ഴി​​​​​​​ക്ക​​​​​​​ട​​​​​​​വ് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തു​​​​​​​ക​​​​​​​ളി​​​​​​​ലും നി​​​​​​​ല​​​​​​​ന്പൂ​​​​​​​ർ മു​​​​​​​നി​​​​​​​സി​​​​​​​പ്പാ​​​​​​​ലി​​​​​​​റ്റി​​​​​​​യി​​​​​​​ലും അ​​​​​​​ൻ​​​​​​​വ​​​​​​​റി​​​​​​​നാ​​​​​​​യി​​​​​​​രു​​​​​​​ന്നു ലീ​​​​​​​ഡ്. ​​ഇ​​​​​​​ക്കു​​​​​​​റി ക​​​​​​​രു​​​​​​​ളാ​​​​​​​യി ഒ​​​​​​​ഴി​​​​​​​കെ എ​​​​​​​ല്ലാ​​​​​​​യി​​​​​​​ട​​​​​​​ത്തും ഷൗ​​​​​​​ക്ക​​​​​​​ത്ത് ലീ​​​​​​​ഡ് ചെ​​​​​​​യ്തു.

ഈ ​​​​​ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ന് വോ​​​​​​​ട്ട് ശ​​​​​​​ത​​​​​​​മാ​​​​​​​നം 2021 ലെ 45.34 ​​​​​​​ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽനി​​​​​​​ന്നും 44.17 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യും​​ കു​​​​​​​റ​​​​​​​ഞ്ഞു. ഇ​​​​​​​ട​​​​​​​തു​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​ക്ക് വോ​​​​​​​ട്ട് ശ​​​​​​​ത​​​​​​​മാ​​​​​​​നം 46.9 ൽ​​​​​​​നി​​​​​​​ന്നും 37.88 ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​മാ​​​​​​​യി. ഈ ​​​​​​​ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ക്കു​​​​​​​റ​​​​​​​വി​​​​​​​നും ​​​​​​​തോ​​​​​​​ൽ​​​​​​​വി​​​​​​​ക്കും ​​അ​​​​​​​വ​​​​​​​ർ​​​​​​​ക്ക് കൃ​​​​​​​ത്യ​​​​​​​മാ​​​​​​​യ മ​​​​​​​റു​​​​​​​പ​​​​​​​ടി ഉ​​​​​​​ണ്ട്. ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യും കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് വി​​​​​​​മ​​​​​​​ത​​​​​​​നും കൂ​​​​​​​ടി നേ​​​​​​​ടി​​​​​​​യ​​​​​​​താ​​​​​​​ണ് 2021 ലെ 46.9 ​​​​​​​ശ​​​​​​​ത​​​​​​​മാ​​​​​​​നം. വി​​​​​​​മ​​​​​​​ത​​​​​​​ൻ മു​​​​​​​ന്ന​​​​​​​ണി വി​​​​​​​ട്ട​​​​​​​പ്പോ​​​​​​​ൾ അ​​​​​​​തു ചോ​​​​​​​ർ​​​​​​​ന്നു.​​ നി​​​​​​​ല​​​​​​​ന്പൂരി​​​​​​​ലെ മ​​​​​​​ത്സ​​​​​​​രം പ​​​​​​​ല കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ കൊ​​​​​​​ണ്ടും ഗൗ​​​​​​​ര​​​​​​​വ​​​​​​​മാ​​​​​​​യി എ​​​​​​​ടു​​​​​​​ക്കാ​​​​​​​തി​​​​​​​രു​​​​​​​ന്ന ബി​​​​​​​ജെ​​​​​​​പി​​​​യു​​​​ടെ വോ​​​​​​​ട്ട് ശ​​​​​​​ത​​​​​​​മാ​​​​​​​നം 2021 ലെ 4.96 ​​​​​​​ശ​​​​​​​ത​​​​​​​മാ​​​​​​​ന​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന്ന് 4.91 ആ​​​​​​​യി കു​​​​​​​റ​​​​​​​ഞ്ഞു.​​​​​​​സ്വ​​​​​​​ത​​​​​​​ന്ത്ര​​​​​​​നാ​​​​​​​യി മ​​​​​​​ത്സ​​​​​​​രി​​​​​​​ച്ച അ​​​​​​​ൻ​​​​​​​വ​​​​​​​ർ 11.23 ശ​​​​​​​ത​​​​​​​മാ​​​​​​​നം വോ​​​​​​​ട്ട്പി​​​​​​​ടി​​​​​​​ച്ച് അ​​​​​​​ത‌്ഭു​​​​​​​ത​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി. മു​​​​​​​സ്ലിം​​ തീ​​​​​​​വ്ര​​​​​വാ​​​​​​​ദ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യാ​​​​​​​യി ക​​​​​​​ണ​​​​​​​ക്കാ​​​​​​​ക്ക​​​​​​​പ്പെ​​​​​​​ടു​​​​​​​ന്ന എ​​​​​​​സ്ഡി​​​​​​​പി​​​​​​​ഐ​​​​​​​ക്ക് 2021 ൽ 1.89 ​​​​​​​ശ​​​​​​​ത​​​​​​​മാ​​​​​​​നം​​​​​​​വോ​​​​​​​ട്ടാ​​​​​​​ണ് ല​​​​​​​ഭി​​​​​​​ച്ച​​​​​​​ത്. 2025​​ൽ​​​​​​​അ​​​​​​​ത് 1.18 ആ​​​​​​​യി കു​​​​​​​റ​​​​​​​ഞ്ഞു. എ​​​​​​​ല്ലാ​​​​​​​ പാ​​​​​​​ർ​​​​​​​ട്ടി​​​​​​​ക്കാ​​​​​​​ർ​​​​​​​ക്കും വോ​​​​​​​ട്ടി​​​​​​​ലെ ശ​​​​​​​ത​​​​​​​മാ​​​​​​​നം കു​​​​​​​റ​​​​​​​ഞ്ഞ തെ​​​​​​​ര​​​​​​​ഞ്ഞ​​​​​​​ടു​​​​​​​പ്പു​​​ഫ​​​​​​​ല​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​ന്പൂ​​​​​രി​​​​​​​ൽ ഉ​​​​​​​ണ്ടാ​​​​​​​യ​​​​​​​ത്.

കോ​​​​​​​ണ്‍​ഗ്ര​​​​​​​സും ലീ​​​​​​​ഗും ഒ​​​​​​​ന്നി​​​​​​​ച്ച് ഉ​​​​​​​റ​​​​​​​ച്ചു​​​​​നി​​​​​​​ന്നാ​​​​​​​ൽ ഇ​​​​​​​ട​​​​​​​തു​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കാ​​​​​​​നാ​​​​​​​വു​​​​​​​ന്ന മ​​​​​​​ണ്ഡ​​​​​​​ല​​​​​​​മാ​​​​​​​ണ് നി​​​​​​​ല​​​​​​​ന്പൂ​​​​​​​ർ എ​​​​​​​ന്ന് വ്യ​​​​​​​ക്തം. കു​​​​​​​റെ മു​​​​​​​സ്ലിം വോ​​​​​​​ട്ട് പി​​​​​​​ടി​​​​​​​ക്കാ​​​​​​​നാ​​​​​​​വു​​​​​​​ന്ന കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് വി​​​​​​​മ​​​​​​​ത​​​​​​​രി​​​​​​​ലൂ​​​​​​​ടെ മാ​​​​​​​ത്ര​​​​​​​മെ സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന് മ​​​​​​​ണ്ഡ​​​​​​​ലം പി​​​​​​​ടി​​​​​​​ക്കാ​​​​​​​നാ​​​​​​​വു.

ആ​​​​​​​ഹ്ലാ​​​​​​​ദി​​​​​​​ക്കാം,​​ അ​​​​​​​ഹ​​​​​​​ങ്ക​​​​​​​രി​​​​​​​ക്ക​​​​​​​രു​​​​​​​ത്

ഉ​​​​​​​പ​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ലെ വി​​​​​​​ജ​​​​​​​യം​ ക​​​​​​​ണ്ട് കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് അ​​​​​​​ഹ​​​​​​​ങ്ക​​​​​​​രി​​​​​​​ക്ക​​​​​​​രു​​​​​​​ത്.​​​​​​​തൃ​​​​​​​ക്കാ​​​​​​​ക്ക​​​​​​​ര​​​​​​​യി​​​​​​​ലും പു​​​​​​​തു​​​​​​​പ്പ​​​​​​​ള്ളി​​​​​​​യി​​​​ലും പാ​​​​​​​ല​​​​​​​ക്കാ​​​​​​​ട്ടും സി​​​​​​​റ്റിം​​​​​​​ഗ് സീ​​​​​​​റ്റു​​​​​​​ക​​​​​​​ൾ നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തു​​​​​​​ക​​​​​​​യാ​​​​​​​ണു ചെ​​​​​​​യ്ത​​​​​​​ത്. ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യു​​​​​​​ടെ സി​​​​​​​റ്റിം​​​​​​​ഗ് സീ​​​​​​​റ്റാ​​​​​​​യ ചേ​​​​​​​ല​​​​​​​ക്ക​​​​​​​ര അ​​​​​​​വ​​​​​​​രും നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്തി. കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് വി​​​​​​​മ​​​​​​​ത​​​​​​​നി​​​​​​​ലൂ​​​​​​​ടെ ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി പി​​​​​​​ടി​​​​​​​ച്ച നി​​​​​​​ല​​​​​​​ന്പൂ​​​​​​​രി​​​​​​​ൽ വി​​​​​​​മ​​​​​​​ത​​​​​​​ൻ കൂ​​​​​​​റു​​​​​​​മാ​​​​​​​റി​​​​​​​യ​​​​​​​പ്പോ​​​​​​​ൾ കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് പി​​​​​​​ടി​​​​​​​ച്ചു. ​​ചേ​​​​​​​ല​​​​​​​ക്ക​​​​​​​ര​​​​​​​യി​​​​​​​ൽ ഇ​​​​​​​ട​​​​​​​തു ഭൂ​​​​​​​രി​​​​​​​പ​​​​​​​ക്ഷം കു​​​​​​​റ​​​​​​​ഞ്ഞു എ​​​​​​​ന്ന​​​​​​​ത് ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​ക്ക് ന​​​​​​​ല്ല​​ സൂ​​​​​​​ച​​​​​​​ന​​​​​​​യാ​​​​​​​ണ്.​​ ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ളി​​​​​​​ലെ വി​​​​​​​ജ​​​​​​​യ​​​​​​​ങ്ങ​​​​​​​ളും ചേ​​​​​​​ല​​​​​​​ക്ക​​​​​​​ര​​​​​​​യി​​​​​​​ലെ കു​​​​​​​തി​​​​​​​പ്പും കാ​​​​​​​ണി​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് വോ​​​​​​​ട്ട​​​​​​​ർ​​​​​​​മാ​​​​​​​ർ​​​​​​​ക്കി​​​​​​​ട​​​​​​​യി​​​​​​​ൽ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യോ​​​​​​​ടു​​​​​​​ള്ള പ​​​​​​​ക​​​​​​​യാ​​​​​​​ണ്. കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് എ​​​​​​​ന്തെ​​​​​​​ങ്കി​​​​​​​ലും കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ന​​​​​​​ല്ല കാ​​​​​​​ര്യം​​ പ​​​​​​​റ​​​​​​​ഞ്ഞ​​​​​​​തു​​​​​കൊ​​​​​​​ണ്ടോ പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്തി​​​​​​​ച്ച​​​​​​​തു​​​​​കൊ​​​​​​​ണ്ടോ അ​​​​​​​ല്ല. ഉ​​​​​​​പ​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ജ​​​​​​​യി​​​​​​​ച്ച​​​​​​​വ​​​​​​​രെ​​​​​​​ല്ലാം 2026 ൽ ​​​​​​​ജ​​​​​​​യി​​​​​​​ക്കും എ​​​​​​​ന്ന് തീ​​​​​​​ർ​​​​​​​ച്ച​​​​​​​പ​​​​​​​റ​​​​​​​യാ​​​​​​​നാ​​​​​​​വു​​​​​​​മോ?

​​​പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ നേ​​​​​​​താ​​​​​​​വ് പ​​​​​​​റ​​​​​​​ഞ്ഞു, മൂ​​​​​​​ന്നാം​​​​​​​വ​​​​​​​ട്ട​​​​​​​വും​​ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​ വ​​​​​​​രും എ​​​​​​​ന്നു കേ​​​​​​​ട്ടാ​​​​​​​ൽ ജ​​​​​​​നം പേ​​​​​​​ടി​​​​​​​ച്ച് യു​​​​​ഡി​​​​​എ​​​​​​​ഫി​​​​​​​ന് വോ​​​​​​​ട്ടു ചെ​​​​​​​യ്യും എ​​​​​​​ന്ന്. ശ​​​​​​​രി​​​​​​​യാ​​​​​​​ണ്.​​ പ​​​​​​​ക്ഷേ അ​​​​​​​വ​​​​​​​രു​​​​​​​ടെ പാ​​​​​​​ർ​​​​​​​ട്ടി​​ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ അ​​​​​​​വ​​​​​​​ർ​​​​​​​ക്കു​​​​​ത​​​​​​​ന്നെ കി​​​​​​​ട്ടും. നി​​​​​​​ഷ്പ​​​​​​​ക്ഷ​​​​​​​രാ​​​​​​​യ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളാ​​​​​​​ണ് ഇ​​​​​​​ങ്ങ​​​​​​​നെ മാ​​​​​​​റു​​​​​​​ക.​​ ഈ ​​​​​വോ​​​​​​​ട്ടു​​​​​​​ക​​​​​​​ൾ പ​​​​​​​ല​​​​​​​യി​​​​​​​ട​​​​​​​ത്തു പോ​​​​​​​യാ​​​​​​​ലോ? അ​​​​​​​തു ത​​​​​​​ട​​​​​​​യ​​​​​​​ലാ​​​​​​​ണ് ജ​​​​​​​നാ​​​​​​​ധി​​​​​​​പ​​​​​​​ത്യ​​​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യു​​​​​​​ടെ ത​​​​​​​ല​​​​​​​വേ​​​​​​​ദ​​​​​​​ന.

പാ​​​​​​​ർ​​​​​​​ട്ടി ജ​​​​​​​യി​​​​​​​ക്കു​​​​​​​ന്ന​​​​​​​ കാ​​​​​​​ല​​​​​​​ത്ത് അ​​​​​​​മ​​​​​​​ര​​​​​​​ത്തു​​​​​​​ള്ള​​​​​​​വ​​​​​​​ൻ ചോ​​​​​​​ദ്യം​​​​​​​ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടാ​​​​​​​ത്ത​​​​​​​വ​​​​​​​നാ​​​​​​​യി​​ മാ​​​​​​​റാ​​​​​​​റു​​​​​​​ണ്ട്. പി​​​​​​​ണ​​​​​​​റാ​​​​​​​യി വി​​​​​​​ജ​​​​​​​യ​​​​​​​നു സം​​​​​​​ഭ​​​​​​​വി​​​​​​​ച്ച​​​​​​​ത് അ​​​​​​​താ​​​​​​​ണ്. പാ​​​​​​​ർ​​​​​​​ട്ടി അ​​​​​​​ടി​​​​​​​മ​​​​​​​ക​​​​​​​ൾ എ​​​​​​​ല്ലാം സ​​​​​​​ഹി​​​​​​​ക്കും.​​ പി​​​​​​​ന്നെ എ​​​​​​​ല്ലാ​​​​​​​ത്തി​​​​​​​ലും പ്ര​​​​​​​യോ​​​​​​​ജ​​​​​​​നം ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന​​​​​​​വ​​​​​​​രും.​​ സാ​​​​​​​ഹി​​​​​​​ത്യ​​​​​കാ​​​​​​​ര​​​​​ന്മാ​​​​​​​ര​​​​​​​ട​​​​​​​ക്കം.​​ അ​​​​​​​ത്ത​​​​​​​രം ല​​​​​​​ക്ഷ്യ​​​​​​​ങ്ങ​​​​​​​ൾ ഇ​​​​​​​ല്ലാ​​​​​​​ത്ത​​​​​​​വ​​​​​​​രാ​​​​​​​ണ് ഭ​​​​​​​ര​​​​​​​ണം മാ​​​​​​​റ്റു​​​​​​​ന്ന​​​​​​​ത്. അ​​​​​​​വ​​​​​​​ർ വോ​​​​​​​ട്ടു​​​​​​​ചെ​​​​​​​യ്യു​​​​​​​ന്പോ​​​​​​​ൾ അ​​​​​​​തു പ്ര​​​​​​​ക​​​​​​​ട​​​​​​​മാ​​​​​​​ക്കു​​​​​​​ന്നു. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ക്കാ​​​​​​​രി​​​​​​​ൽ ഒ​​​​​​​രാ​​​​​​​ളെ​​​​​​​പ്പോ​​​​​​​ലും അ​​​​​​​ക​​​​​​​റ്റാ​​​​​​​തി​​​​​​​രി​​​​​​​ക്കു​​​​​​​ന്നി​​​​​​​ട​​​​​​​ത്താ​​​​​​​ണ് എ​​​​​​​തി​​​​​​​ർ​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​ന്‍റെ വി​​​​​​​ജ​​​​​​​യം. കാ​​​​​​​തു​​​​​​​ കു​​​​​​​ത്തി​​​​​​​യ​​​​​​​വ​​​​​​​നെ വി​​​​​​​ട്ട് ക​​​​​​​ടു​​​​​​​ക്ക​​​​​​​നി​​​​​​​ട്ട​​​​​​​വ​​​​​​​നെ പേ​​​​​​​റാ​​​​​​​ൻ അ​​​​​​​വ​​​​​​​ർ ത​​​​​​​യ്യാ​​​​​​​റാ​​​​​​​വി​​​​​​​ല്ല.

സ​​​​​​​തീ​​​​​​​ശ​​​​​​​ൻ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യെ​​​​​​​പ്പോ​​​​​​​ലെ ധാ​​​​​​​ർ​​​​​​​ഷ്‌​​​​​ട്യം പു​​​​​​​ല​​​​​​​ർ​​​​​​​ത്തു​​​​​​​ന്നു എ​​​​​​​ന്ന ചി​​​​​​​ന്ത പാ​​​​​​​ർ​​​​​​​ട്ടി​​​​​​​യി​​​​​​​ലും പു​​​​​​​റ​​​​​​​ത്തും ശ​​​​​​​ക്ത​​​​​​​മാ​​​​​​​കു​​​​​​​ന്നു​​​​​​​ണ്ട്. ആ​​​​​​​പ​​​​​​​ത്താ​​​​​​​ണ് ഈ ​​​​​​​ശൈ​​​​​​​ലി. ​​ഞാ​​​​​​​ൻ പ്ര​​​​​​​തി​​​​​​​പ​​​​​​​ക്ഷ​​​​​​​നേ​​​​​​​താ​​​​​​​വാ​​​​​​​യി​​​​​​​രു​​​​​​​ന്ന​​​​​​​പ്പോ​​​​​​​ൾ എ​​​​​​​ത്ര​​​​​​​യോ ഉ​​​​​​​പ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പു​​​​​​​ക​​​​​​​ൾ ജ​​​​​​​യി​​​​​​​ച്ചു, എ​​​​​​​ന്നെ​​ ആ​​​​​​​രും ക്യാ​​​​​​​പ്റ്റ​​​​​​​ൻ എ​​​​​​​ന്ന് വി​​​​​​​ളി​​​​​​​ച്ചി​​​​​​​ല്ല​​​​​​​ല്ലോ എ​​​​​​​ന്ന ര​​​​​​​മേ​​​​​​​ശ് ചെ​​​​​​​ന്നി​​​​​​​ത്ത​​​​​​​ല​​​​​​​യു​​​​​​​ടെ പ​​​​​​​ര​​​​​​​സ്യ പ​​​​​​​രി​​​​​​​ഭ​​​​​​​വ​​​​​​​ത്തി​​​​​​​ന് കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ആ​​​​​​​ഴമു​​​​​​​ണ്ട്. ​​​

2026ലെ ​​​​​​​നി​​​​​​​യ​​​​​​​മ​​​​​​​സ​​​​​​​ഭാ​​​​​​​തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​പ​​​​​​​ക്ഷ​​​​​​​ത്തെ തോ​​​​​​​ൽ​​​​​​​പ്പി​​​​​​​ക്കു​​​​​​​വാ​​​​​​​ൻ ഇ​​​​​​​തു​​​​​​​കൊ​​​​​​​ണ്ടാ​​​​​​​വി​​​​​​​ല്ല.​​ പി​​​​​​​ണ​​​​​​​റാ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നോ​​​​​​​ടു പ​​​​​​​ക​​​​​​​യു​​​​​​​ള്ള മു​​​​​​​ഴു​​​​​​​വ​​​​​​​ൻ​​​​പേ​​​​​​​രെ​​​​​​​യും ഒ​​​​​​​ന്നി​​​​​​​ച്ചു​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​ൻ എ​​​​​​​തി​​​​​​​ർ​​​​​​​പ​​​​​​​ക്ഷ​​​​​​​ത്തി​​​​​​​നാ​​​​​​​ക​​​​​​​ണം. രാ​​​​​​​ഷ്‌​​​​​ട്രീ​​​​​യ ത​​​​​​​ന്ത്രജ്ഞ​​​​​​​ത​​​​യു​​​​ള്ള നേ​​​​​​​തൃ​​​​​​​​​​​​പാ​​​​​​​ട​​​​​​​വ​​​​​​​മാ​​​​​​​ണ് കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നു വേ​​​​​​​ണ്ട​​​​​​​ത്.

നി​​​​​​​ല​​​​​​​ന്പൂ​​​​​​​രി​​​​​​​ൽ ഷൗ​​​​​​​ക്ക​​​​​​​ത്ത് ജ​​​​​​​യി​​​​​​​ച്ചു എ​​​​​​​ന്ന​​​​​​​തു വാ​​​​​​​സ്ത​​​​​​​വം. പ​​​​​​​ക്ഷേ പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​​​യോ​​​​​​​ടു പ​​​​​​​ക​​​​​​​യു​​​​​​​ള്ള​​​​​​​വ​​​​​​​ർ മു​​​​​​​ഴു​​​​​​​വ​​​​​​​ൻ ഷൗ​​​​​​​ക്ക​​​​​​​ത്തി​​​​​​​ന് വോ​​​​​​​ട്ടു​​​​​​​ചെ​​​​​​​യ്തോ? ഇ​​​​​​​ല്ല.​​ പി.​​​​​​​വി. അ​​​​​​​ൻ​​​​​​​വ​​​​​​​ർ പി​​​​​​​ടി​​​​​​​ച്ച 20,000 വോ​​​​​​​ട്ടും പി​​​​​​​ണ​​​​​​​റാ​​​​​​​യി​​​​​വി​​​​​​​രു​​​​​​​ദ്ധ വോ​​​​​​​ട്ടു​​​​​​​ക​​​​​​​ളാ​​​​​​​വി​​​​​​​ല്ലേ? വി​.​​​​​എ​​​​​​​സ്. ജോ​​​​​​​യി​​​​​​​യും വി.​​​​​​​വി. ​​പ്ര​​​​​​​കാ​​​​​​​ശി​​​​​​​ന്‍റെ കു​​​​​​​ടും​​​​​​​ബ​​​​​​​വും കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ൽ ഉ​​​​​​​റ​​​​​​​ച്ചു​​​​​​​നി​​​​​​​ന്ന​​​​​​​ത് അ​​​​​​​വ​​​​​​​രു​​​​​​​ടെ അ​​​​​​​ന്ത​​​​​​​സ്. പ​​​​​​​ക്ഷേ കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​നു​​​​​​​ള്ളി​​​​​​​ൽ ഒ​​​​​​​ഴു​​​​​​​ക്കു​​​​​​​ണ്ടാ​​​​​​​യി എ​​​​​​​ന്ന് അ​​​​​​​ൻ​​​​​​​വ​​​​​​​ർ പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​തി​​​​​​​ൽ ഒ​​​​​​​രു​​​​​​​ക​​​​​​​ഴ​​​​​​​ന്പും ഇ​​​​​​​ല്ലെ​​​​​​​ന്നു​​​​​​​ണ്ടോ. 2021 ൽ ​​​​​​​ഷൗ​​​​​​​ക്ക​​​​​​​ത്ത് ശ​​​​​​​രി​​​​​​​ക്കു പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ങ്കി​​​​​​​ൽ പ്ര​​​​​​​കാ​​​​​​​ശ് വി​​​​​​​ജ​​​​​​​യി​​​​​​​ക്കു​​​​​​​മാ​​​​​​​യി​​​​​രു​​​​​​​ന്നി​​​​​​​ല്ലേ? സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​യാ​​​​​​​യ​​​​​​​പ്പോ​​​​​​​ൾ വോ​​​​​​​ട്ടു ചോ​​​​​​​ദി​​​​​​​ച്ചു​​​​​പോ​​​​​​​ലും ഷൗ​​​​​​​ക്ക​​​​​​​ത്തി​​​​​​​ന് പ്ര​​​​​​​കാ​​​​​​​ശി​​​​​​​ന്‍റെ വീ​​​​​​​ട്ടി​​​​​​​ലെ​​​​​​​ത്താ​​​​​​​നാ​​​​​​​യി​​​​​​​ല്ല എ​​​​​​​ന്ന സ​​​​​​​ത്യം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത് എ​​​​​​​ന്താ​​​​​​​ണ്. 2021ൽ ​​​​​​​പ്ര​​​​​​​കാ​​​​​​​ശി​​​​​​​നെ ഷൗ​​​​​​​ക്ക​​​​​​​ത്ത് വ​​​​​​​ലി​​​​​​​ച്ചു എ​​​​​​​ന്ന​​​​​​​ല്ലേ? 2026 ൽ ​​​​​​​ഈ മ​​​​​​​ണ്​​​​​​​ഡ​​​​​​​ലം നി​​​​​​​ല​​​​​​​നി​​​​​​​ർ​​​​​​​ത്താ​​​​​​​നാ​​​​​​​വു​​​​​​​മെ​​​​​​​ന്ന് ഉ​​​​​​​റ​​​​​​​പ്പു​​​​​​​ണ്ടോ. അ​​​​​​​ന്ന് വി.​​​​​​​എ​​​​​​​സ്. ജോ​​​​​​​യി​​​​​​​യോ അ​​​​​​​തു​​​​​​​പോ​​​​​​​ലു​​​​​​​ള്ള ഒ​​​​​​​രു കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് നേ​​​​​​​താ​​​​​​​വോ റി​​​​​​​ബ​​​​​​​ലാ​​​​​​​യി വ​​​​​​​രി​​​​​​​ല്ലെ​​​​​​​ന്ന് ആ​​​​​​​രു​​​​​ക​​​​​​​ണ്ടു. ഇ​​​​​​​ത്ത​​​​​​​രം ഒ​​​​​​​രു റി​​​​​​​ബ​​​​​​​ൽ വ​​​​​​​ന്നാ​​​​​​​ൽ അ​​​​​​​ൻ​​​​​​​വ​​​​​​​റും സ​​​​​​​ഹാ​​​​​​​യി​​​​​​​ക്കി​​​​​​​ല്ലേ?

ജ​​​​​​​മാ​​ അ​​​​​ത്തെ ഇ​​​​​​​സ്ലാ​​​​​​​മി- വെ​​​​​​​ൽ​​​​​​​ഫെ​​​​​​​യ​​​​​​​ർ​​ പാ​​​​​​​ർ​​​​​​​ട്ടി ​​ബ​​​​​​​ന്ധം

തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ജ​​​​​​​യി​​​​​​​ക്കാ​​​​​​​ൻ​​​​​വേ​​​​​​​ണ്ടി ഏ​​​​​​​ത് ചെ​​​​​​​കു​​​​​​​ത്താ​​​​​​​നു​​​​​​​മാ​​​​​​​യും കൂ​​​​​​​ട്ടു​​​​​കൂ​​​​​​​ടു​​​​​​​ന്ന​​​​​​​തി​​​​​​​നും തി​​​​​​​രി​​​​​​​ച്ച​​​​​​​ടി ഉ​​​​​​​ണ്ടാ​​​​​​​വും. ഇ​​​​​​​ത്ത​​​​​​​ര​​​​​​​ത്തി​​​​​​​ൽ ഒ​​​​​​​രു കൂ​​​​​​​ട്ടാ​​​​​​​ണ് കോ​​​​​​​ണ്‍​ഗ്ര​​​​​​​സ് ജ​​​​​​​മാ​​ അ​​​​​ത്തെ ഇ​​​​​​​സ്ലാ​​​​​​​മി​​​​​​​യു​​​​​​​മാ​​​​​​​യി ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്ന​​​​​​​ത്.​​ സ​​​​​​​മ​​​​​​​സ്ത​​​​​​​യെ​​​​​​​പ്പോ​​​​​​​ലു​​​​​​​ള്ള മു​​​​​​​സ്ലിം സം​​​​​​​ഘ​​​​​​​ട​​​​​​​ന​​​​​​​ക​​​​​​​ൾ​​​​​പോ​​​​​​​ലും ജ​​​​​​​മാ അ​​​​​​​ത്തെ ഇ​​​​​​​സ്ലാ​​​​​​​മി​​​​​​​ക്ക് എ​​​​​​​തി​​​​​​​രാ​​​​​​​ണ്. ​​ജ​​​​​​​മാ​​ അ​​​​​ത്തെ ഇ​​​​​​​സ്ലാ​​​​​​​മി മ​​​​​​​ത​​​​​​​രാ​​​​​​​ഷ്‌​​​​​ട്ര​​​​​വാ​​​​​​​ദം ഉ​​​​​​​ന്ന​​​​​​​യി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ലെ​​​​​​​ന്നു കേ​​​​​​​ര​​​​​​​ള അ​​​​​​​മീ​​​​​​​ർ ​​പി.​​​​​​​ മു​​​​​​​ജീ​​​​​​​ബ് വി​​​​​​​ശ​​​​​​​ദീ​​​​​​​ക​​​​​​​രി​​​​​​​ച്ചു. ജ​​​​​​​മാ അ​​​​​​​ത്തെ ഇ​​​​​​​സ്ലാ​​​​​​​മി മാ​​​​​​​റി​​​​​​​യെ​​​​​​​ന്നു പ​​​​​​​റ​​​​​​​യ​​​​​​​ണ​​​​​​​മെ​​​​​​​ങ്കി​​​​​​​ൽ അ​​​​​​​വ​​​​​​​രു​​​​​​​ടെ സ്ഥാ​​​​​​​പ​​​​​​​ക നേ​​​​​​​താ​​​​​​​വി​​​​​​​ന്‍റെ ആ​​​​​​​ശ​​​​​​​യം ഒ​​​​​​​ഴി​​​​​​​വാ​​​​​​​ക്ക​​​​​​​ണ​​​​​​​മെ​​​​​​​ന്ന് സ​​​​​​​മ​​​​​​​സ്ത​​​​​​​യു​​​​​​​ടെ ജ​​​​​​​ന​​​​​​​റ​​​​​​​ൽ സെ​​​​​​​ക്ര​​​​​​​ട്ട​​​​​​​റി കാ​​​​​​​ന്ത​​​​​​​പു​​​​​​​രം എ.​​​​​​​പി. അ​​​​​​​ബൂ​​​​​​​ബ​​​​​​​ക്ക​​​​​​​ർ മു​​​​​​​സ്ലി​​​​​​​യാ​​​​​​​ർ പ​​​​​​​റ​​​​​​​ഞ്ഞു. മ​​​​​​​ത​​​​​​​വി​​​​​​​ശ്വാ​​​​​​​സി​​​​​​​ക​​​​​​​ൾ​​​​​​​ക്ക് അ​​​​​​​വ​​​​​​​രു​​​​​​​ടെ മ​​​​​​​ത​​​​​​​നി​​​​​​​യ​​​​​​​മം പാ​​​​​​​ലി​​​​​​​ക്കു​​​​​​​വാ​​​​​​​നാ​​​​​​​ക​​​​​​​ണം. അ​​​​​​​തി​​​​​​​ന് പ്ര​​​​​​​ത്യേ​​​​​​​ക ​​പാ​​​​​​​ർ​​​​​​​ട്ടി വേ​​​​​​​ണം എ​​​​​​​ന്ന് പ​​​​​​​റ​​​​​​​യു​​​​​​​ന്ന​​​​​​​താ​​​​​​​ണ് മ​​​​​​​ത​​​​​​​രാ​​​​​​​ഷ്‌​​​​​ട്ര​​​​​​​വാ​​​​​​​ദം. മ​​​​​​​ത​​​​​​​വ്യ​​​​​​​ത്യാ​​​​​​​സ​​​​​​​മി​​​​​​​ല്ലാ​​​​​​​തെ എ​​​​​​​ല്ലാ​​​​​​​വ​​​​​​​രും മ​​​​​​​ത​​​​​​​രാ​​​​​​​ഷ്‌​​​​​ട്ര​​​​​വാ​​​​​​​ദ​​​​​​​ത്തി​​​​​​​ൽ നി​​​​​​​ന്ന് വി​​​​​​​ട്ടു​​​​​നി​​​​​​​ൽ​​​​​​​ക്ക​​​​​​​ണം- കാ​​​​​​​ന്ത​​​​​​​പു​​​​​​​രം വ്യ​​​​​​​ക്ത​​​​​​​മാ​​​​​​​ക്കി.​​ ​​ഭ​​​​​​​ര​​​​​​​ണം ​​കി​​​​​​​ട്ടി​​​​​​​യാ​​​​​​​ൽ വെ​​​ൽ​​​ഫെയ​​​ർ പാ​​​ർ​​​ട്ടി ഷൈ​​​​​​​ലോ​​​​​​​ക്കി​​​​​​​നെപ്പൊ​​​​​​​ലെ വി​​​​​​​ല മേ​​​​​​​ടി​​​​​​​ക്കും. മ​​​​​​​ന്ത്രി​​​​​​​മാ​​​​​​​രോ പ​​​​​​​ദ​​​​​​​വി​​​​​​​ക​​​​​​​ളോ ഇ​​​​​​​ല്ലാ​​​​​​​തെ ഭ​​​​​​​ര​​​​​​​ണ​​​​​​​ത്തി​​​​​​​ന്‍റെ ആ​​​​​​​നു​​​​​​​കൂ​​​​​​​ല്യം​​​​​നേ​​​​​​​ടി ശ​​​​​​​ക്ത​​​​​​​രാ​​​​​​​വും.

പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പ്

കേ​​​​​​​ര​​​​​​​ളം ഈ ​​​​​​​വ​​​​​​​ർ​​​​​​​ഷം പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ലേ​​​​​​​ക്ക് പോ​​​​​​​കും. അ​​​​​​​വി​​​​​​​ടെ എ​​​​​​​ത്ര ശ്ര​​​​​​​മി​​​​​​​ച്ചാ​​​​​​​ലും പി​​​​​​​ണ​​​​​​​റാ​​​​​​​യി മാ​​​​​​​ത്രം ആ​​​​​​​വി​​​​​​​ല്ല തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പുവി​​​​​​​ഷ​​​​​​​യം. ന​​​​​​​ല്ല സ്ഥാ​​​​​​​നാ​​​​​​​ർ​​​​​​​ഥി​​​​​ക​​​​​​​ളാ​​​​​​​കും വി​​​​​​​ഷ​​​​​​​യം. വ്യ​​​​​​​ക്തി​​​​ബ​​​​​​​ന്ധ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്ക് ന​​​​​​​ല്ല വി​​​​​​​ല​​​​​​​യു​​​​​​​ള്ള തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പാ​​​​​​​ണ്.​​ നി​​​​​​​ല​​​​​​​ന്പൂ​​​​​​​രി​​​​​​​ൽ​​​​​ത​​​​​​​ന്നെ ഇ​​​​​​​ക്കു​​​​​​​റി ലീ​​​​​​​ഡ് ചെ​​​​​​​യ്ത പ​​​​​ഞ്ചാ​​​​​യ​​​​​ത്തു​​​​​ക​​​​​ൾ എ​​​​​ല്ലാം ​​കോ​​​​​​​ണ്‍​ഗ്ര​​​​​​​സി​​​​​​​ന് പി​​​​​​​ടി​​​​​​​ച്ചെ​​​​​​​ടു​​​​​​​ക്കാ​​​​​​​നാ​​​​​​​വു​​​​​​​മോ? ഒ​​​​​​​രു വാ​​​​​​​ർ​​​​​​​ഡി​​​​​​​ലെ വ​​​​​​​ലി​​​​​​​യ ലീ​​​​​​​ഡു​​​​​​​കൊ​​​​​​​ണ്ട് പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ വോ​​​​​​​ട്ടി​​​​​​​ൽ ലീ​​​​​​​ഡ് നേ​​​​​​​ടാ​​​​​​​നാ​​​​​​​വും. പ​​​​​​​ക്ഷേ പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്ത് ഭ​​​​​​​ര​​​​​​​ണം പി​​​​​​​ടി​​​​​​​ക്കാ​​​​​​​നാ​​​​​​​വി​​​​​​​ല്ല. പ​​​​​​​ഞ്ചാ​​​​​​​യ​​​​​​​ത്തു തെ​​​​​​​ര​​​​​​​ഞ്ഞെ​​​​​​​ടു​​​​​​​പ്പി​​​​​​​ൽ ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി പി​​​​​​​ടി​​​​​​​ച്ചു​​​​​നി​​​​​​​ൽ​​​​​​​ക്കാ​​​​​​​നാ​​​​​​​ണ് സാ​​​​​​​ധ്യ​​​​​​​ത.

പി​​​​​​​ണ​​​​​​​റാ​​​​​​​യി തി​​​​​​​രു​​​​​​​ത്ത​​​​​​​ണം

പി​​​​​​​ണ​​​​​​​റാ​​​​​​​യി സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യ ജ​​​​​​​ന​​​​​​​വി​​​​​​​കാ​​​​​​​രം മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്ക​​​​​​​ണം. അ​​​​​​​തി​​​​​​​നു സാ​​​​​​​ധി​​​​​​​ക്കു​​​​​​​ന്നി​​​​​​​ല്ല എ​​​​​​​ന്ന​​​​​​​താ​​​​​​​ണ് സി​​​​​​​പി​​​​​​​എ​​​​​​​മ്മി​​​​​​​ന്‍റെ​​​​​​​യും ഇ​​​​​​​ട​​​​​​​തു​​​​​മു​​​​​​​ന്ന​​​​​​​ണി​​​​​​​യു​​​​​​​ടെ​​​​​​​യും വ​​​​​​​ലി​​​​​​​യ വീ​​​​​​​ഴ്ച. മൂ​​​​​​​ന്നാം ഊ​​​​​​​ഴ​​​​​​​ത്തി​​​​​​​നു​​​​​​​ള്ള ത​​​​​​​ട​​​​​​​സ​​​​​​​വും അ​​​​​​​താ​​​​​​​ണ്.

വി​​​​​​​ക​​​​​​​സ​​​​​​​ന​​​​​​​ത്തെ​​​​​​​ക്കു​​​​​​​റി​​​​​​​ച്ച് പ​​​​​​​റ​​​​​​​യു​​​​​​​ന്ന കാ​​​​​​​ര്യ​​​​​​​ങ്ങ​​​​​​​ൾ ജ​​​​​​​ന​​​​​​​ത്തി​​​​​​​ന് മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​കാ​​​​​​​ത്ത​​​​​​​വ​​​​​​​യാ​​​​​​​ണ്.​​​ ക​​​​​​​ർ​​​​​​​ഷ​​​​​​​ക​​​​​​​ന് കൊ​​​​​​​ടു​​​​​​​ത്തി​​​​​​​രു​​​​​​​ന്ന സ​​​​​​​ഹാ​​​​​​​യ​​​​​​​ങ്ങ​​​​​​​ൾ കു​​​​​​​റ​​​​​​​ച്ചു. ​​​ആ​​​​​​​ശാ​​​​​​​ വ​​​​​​​ർ​​​​​​​ക്ക​​​​ർ​​​​മാ​​​​​​​ർ​​​​​​​ക്ക് 1000 രൂ​​​​​​​പ കൂ​​​​​​​ട്ടി​​​​ക്കൊ​​​​​​​ടു​​​​​​​ക്കാ​​​​​​​നി​​​​​​​ല്ല. എ​​​​​​​ല്ലാ പെ​​​​​​​ൻ​​​​​​​ഷ​​​​​​​നും സ​​​​​​​ർ​​​​​​​വീ​​​​​​​സ് പെ​​​​​​​ൻ​​​​​​​ഷ​​​​​​​ൻ​​​​​​​കാ​​​​​​​ര

Latest News

Up