Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Chingavanam

ഓടിവന്ന ലോറിക്കടിയിലേക്ക് എടുത്തുചാടി; തൊഴിലാളി മരിച്ചു

ചിങ്ങവനം: അതിഥിത്തൊഴിലാളി ലോറിക്കടയില്‍പെട്ട് മരിച്ചു. എംസി റോഡില്‍ ഇന്നു രാവിലെ ഏഴിന് മന്ദിരം കവലയ്ക്കു സമീപമാണ് അപകടം.

അപകടത്തെക്കുറിച്ചു ചിങ്ങവനം പോലീസ് പറയുന്നതിങ്ങനെ: കയറ്റം കയറി വന്ന ലോറിയുടെ പിന്‍ഭാഗത്തെ ടയറിനടിയിലേക്കു തൊഴിലാളി ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പശ്ചിമ ബംഗാള്‍ സ്വദേശിയാണെന്നാണ് സൂചന.

ഇയാള്‍ ജീവനൊടുക്കാൻ ലോറിക്കടയിലേക്ക് ചാടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ചിങ്ങവനം പോലീസ് എത്തി മൃതദേഹം ചങ്ങനാശേരി താലൂക്ക് ആശുപത്രിയിലേക്കു മാറ്റി.

Latest News

Up