Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Common People

പൗ​ര​പ്ര​മു​ഖ​രു​മാ​യ​ല്ല, സാ​ധാ​ര​ണ​ക്കാ​രു​മാ​യി ഭാ​വി ​കേ​ര​ളം ച​ര്‍​ച്ച ചെ​യ്യും: വി.​ഡി.​ സ​തീ​ശ​ന്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: രാ​​ഷ്‌​​ട്രീ​​യ ​​​ജാ​​​ഥ​​​ക​​​ളി​​​ല്‍നി​​​ന്ന് വ്യ​​​ത്യ​​​സ്ത​​​മാ​​​യി ഭാ​​​വി​​​കേ​​​ര​​​ളം എ​​​ങ്ങ​​​നെ​​​യാ​​​യി​​​രി​​​ക്ക​​​ണ​​​മെ​​​ന്ന​​​ത് പു​​​തു​​​യു​​​ഗ യാ​​​ത്ര ച​​​ര്‍​ച്ച ചെ​​​യ്യു​​​മെ​​​ന്നും പൗ​​​ര​​​പ്ര​​​മു​​​ഖ​​​രു​​​മാ​​​യ​​​ല്ല, ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ര​​​ണ്ട​​​റ്റ​​​വും കൂ​​​ട്ടി​​​മു​​​ട്ടി​​​ക്കാ​​​ന്‍ ക​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ധാ​​​ര​​​ണ​​​ക്കാ​​​രു​​​മാ​​​യാ​​​ണ് ത​​​ങ്ങ​​​ള്‍ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ക​​​യെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് വി.​​​ഡി.​​​സ​​​തീ​​​ശ​​​ന്‍.

കാ​​​സ​​​ര്‍​ഗോ​​​ട്ട് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രോ​​​ടു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. സ​​​ര്‍​ക്കാ​​​ര്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ട മേ​​​ഖ​​​ല​​​ക​​​ളി​​​ലൊ​​​ക്കെ യു​​​ഡി​​​എ​​​ഫി​​​ന് ബ​​​ദ​​​ല്‍ പ​​​ദ്ധ​​​തി​​​ക​​​ളു​​​ണ്ട്. ക​​​ഴി​​​ഞ്ഞ ര​​​ണ്ടു വ​​​ര്‍​ഷ​​​മാ​​​യി യു​​​ഡി​​​എ​​​ഫ് നേ​​​തൃ​​​ത്വം വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ദ​​​ഗ്ധ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​ക​​​ളി​​​ലൂ​​​ടെ​​​യും കോ​​​ണ്‍​ക്ലേ​​​വു​​​ക​​​ളി​​​ലെ​​​യും ഉ​​​രു​​​ത്തി​​​രി​​​ഞ്ഞുവ​​​ന്ന ദീ​​​ര്‍​ഘ​​​വീ​​​ക്ഷ​​​ണ​​​ത്തോ​​​ടെ​​​യു​​​ള്ള ആ​​​ശ​​​യ​​​ങ്ങ​​​ളു​​​ണ്ട്. അ​​​താ​​​ണ് വി​​​വി​​​ധ വ​​​കു​​​പ്പു​​​ക​​​ളി​​​ല്‍ ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​ത്.

ഈ ​​​സ​​​ര്‍​ക്കാ​​​ര്‍ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ നി​​​ന്ന് ഇ​​​റ​​​ങ്ങു​​​മ്പോ​​​ള്‍ ആ​​​റു​​​ല​​​ക്ഷം കോ​​​ടി​​​യോ​​​ളം രൂ​​​പ​​​യു​​​ടെ ക​​​ട​​​ബാ​​​ധ്യ​​​ത​​​യാ​​​ണ് ന​​​മ്മു​​​ടെ ത​​​ല​​​യ്ക്കു മീ​​​തെ​​വ​​​രു​​​ന്ന​​​ത്. വി​​​ദേ​​​ശ​​​ത്തേ​​​ക്ക് പ​​​ഠ​​​ന​​​ത്തി​​​നു പോ​​​കു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം ഇ​​​തു​​​പോ​​​ലെ തു​​​ട​​​ര്‍​ന്നാ​​​ല്‍ അ​​​ഞ്ചു​​​വ​​​ര്‍​ഷം ക​​​ഴി​​​യു​​​മ്പോ​​​ള്‍ കേ​​​ര​​​ളം വൃ​​​ദ്ധ​​​സ​​​ദ​​​ന​​​മാ​​​യി മാ​​​റും. കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യും ത​​​ക​​​ര്‍​ച്ച​​​യി​​​ലാ​​​ണ്.

പ​​​ട്ടി​​​ക​​​ജാ​​​തി-പ​​​ട്ടി​​​ക​​വ​​​ര്‍​ഗ വി​​​ദ്യാ​​​ര്‍​ഥി​​ക​​​ള്‍​ക്കു​​​ള്ള ഗ്രാ​​​ന്‍റ് പോ​​​ലും ന​​​ല്‍​കു​​​ന്നി​​​ല്ല. അ​​​യ്യ​​​പ്പ​​​ന്‍റെ സ്വ​​​ര്‍​ണം കൊ​​​ള്ള​​​യ​​​ടി​​​ച്ച് ജ​​​യി​​​ലി​​​ല്‍ കി​​​ട​​​ക്കു​​​ന്ന​​​വ​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കാ​​​തെ ര​​​ക്ത​​​സാ​​​ക്ഷി ഫ​​​ണ്ട് ക​​​ട്ടെ​​​ടു​​​ത്തെ​​​ന്ന് പ​​​റ​​​ഞ്ഞ​​​യാ​​​ള്‍​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി എ​​​ടു​​​ക്കു​​​ന്ന​​​താ​​​ണോ സി​​​പി​​​എ​​​മ്മി​​​ന്‍റെ വൈ​​​രു​​​ധ്യാ​​​ത്മ​​​ക ഭൗ​​​തി​​​ക​​​വാ​​​ദ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.

Latest News

Up