Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complainant

സോ​ളാ​ര്‍ പ​രാ​തി​ക്കാ​രി​ക്കെ​തി​രേ ഫെ​നി ബാ​ല​കൃ​ഷ്ണ​ന്‍റെ മൊ​ഴി

കൊ​​​ല്ലം: സോ​​​ളാ​​​ര്‍ പ​​​രാ​​​തി​​​ക്കാ​​​രി​​​ക്കെ​​​തി​​​രേ നി​​​ര്‍​ണാ​​​യ​​​ക മൊ​​​ഴി. പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ മു​​​ന്‍ അ​​​ഭി​​​ഭാ​​​ഷ​​​ക​​​നാ​​​യ ഫെ​​​നി ബാ​​​ല​​​കൃ​​​ഷ്ണ​​​നാ​​​ണ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ല്‍ മൊ​​​ഴി ന​​​ല്‍​കി​​​യ​​​ത്. യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​നു പ​​​ണി കൊ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് സോ​​​ളാ​​​ര്‍ കേ​​​സ് പ​​​രാ​​​തി​​​ക്കാ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ന്നു മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

പ​​​രാ​​​തി​​​ക്കാ​​​രി ജ​​​യി​​​ലി​​​ല്‍ നി​​​ന്ന് ത​​​നി​​​ക്ക് കൈ​​​മാ​​​റി​​​യ ക​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് 21 പേ​​​ജു​​​ക​​​ള്‍ മാ​​​ത്ര​​​മാ​​​ണ്. ക​​​ത്തി​​​ല്‍ രാ​​​ഷ്‌ട്രീ​​​യ നേ​​​താ​​​ക്ക​​​ള്‍​ക്കെ​​​തി​​​രേ ലൈം​​​ഗി​​​ക ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നു. പ​​​രാ​​​തി​​​ക്കാ​​​രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​പ്ര​​​കാ​​​രം മ​​​ന്ത്രി കെ.​​​ബി. ഗ​​​ണേ​​​ഷ്‌​​​കു​​​മാ​​​റി​​​ന്‍റെ പി​​​എ വ​​​ഴി വ​​​ഴി ശ​​​ര​​​ണ്യ മ​​​നോ​​​ജി​​​ന് ക​​​ത്ത് കൈ​​​മാ​​​റി എ​​​ന്നും മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.

ജ​​​യി​​​ലി​​​ല്‍ നി​​​ന്നും ക​​​ത്ത് കൈ​​​പ്പ​​​റ്റി​​​യ ത​​​ന്നെ ഗ​​​ണേ​​​ഷി​​​ന്‍റെ പി​​​എ പ്ര​​​ദീ​​​പ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​​ക്കു കൊ​​​ണ്ടു​​​പോ​​​യി. അ​​​വി​​​ടെ വ​​​ച്ച് ശ​​​ര​​​ണ്യ മ​​​നോ​​​ജ് ക​​​ത്ത് കൈ​​​പ്പ​​​റ്റി എ​​​ന്നു​​​മാ​​​ണ് മൊ​​​ഴി.

ഫെ​​​നി​​​യു​​​ടെ മൊ​​​ഴി​​​യെ​​​ടു​​​പ്പ് 25നും ​​​തു​​​ട​​​രും. സോ​​​ളാ​​​ര്‍ പ​​​രാ​​​തി​​​യി​​​ല്‍ നാ​​​ലു പേ​​​ജു​​​ക​​​ള്‍ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത​​​തു ഗൂ​​​ഢാ​​​ലോ​​​ച​​​ന എ​​​ന്ന പ​​​രാ​​​തി​​​യി​​​ല്‍ ആ​​​ണ് മൊ​​​ഴി ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Latest News

Up