Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Complicated

രാ​ഹു​ലി​നെ അ​യോ​ഗ്യ​നാ​ക്ക​ൽ ന​ട​പ​ടി​ സ​ങ്കീ​ർ​ണം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി ലൈം​​​​ഗികപീ​​​​ഡ​​​​ന പ​​​​രാ​​​​തി നേ​​​​രി​​​​ടു​​​​ന്ന രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വ​​​​ത്തി​​​​ൽനി​​​​ന്ന് അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ ഇ​​​​പ്പോ​​​​ഴ​​​​ത്തെ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി​​​​ക്കു​​​​ള്ളി​​​​ൽ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കു​​​​ക എ​​​​ളു​​​​പ്പ​​​​മാ​​​​കി​​​​ല്ലെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​ൽ.

നി​​​​ല​​​​വി​​​​ലെ 15-ാം കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​ൻ നാ​​​​ലു മാ​​​​സം മാ​​​​ത്രം അ​​​​വ​​​​ശേ​​​​ഷി​​​​ക്കേ എ​​​​ത്തി​​​​ക്സ് ആ​​​​ൻ​​​​ഡ് പ്രി​​​​വി​​​​ലേ​​​​ജ​​​​സ് ക​​​​മ്മി​​​​റ്റി ഹി​​​​യ​​​​റിം​​​​ഗും തെ​​​​ളി​​​​വെ​​​​ടു​​​​പ്പും അ​​​​ട​​​​ക്ക​​​​മു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മം പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി പാ​​​​ല​​​​ക്കാ​​​​ട്ടുനി​​​​ന്നു​​​​ള്ള സ്വ​​​​തന്ത്രാംഗം രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കു​​​​ന്ന​​​​ത് ഏ​​​​റെ ദു​​​​ഷ്ക​​​​ര​​​​മാ​​​​കു​​​​മെ​​​​ന്നാ​​​​ണ് പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി വി​​​​ദ​​​​ഗ്ധ​​​​രു​​​​ടെ അ​​​​ഭി​​​​പ്രാ​​​​യം.

ലൈം​​​​ഗി​​​​കപീ​​​​ഡ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് സ്പീ​​​​ക്ക​​​​ർ​​​​ക്ക് പ​​​​രാ​​​​തി​​​​ക​​​​ൾ ല​​​​ഭി​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​ണ് രാഹുലിന്‍റെ അ​​​​യോ​​​​ഗ്യ​​​​ത​​​​യ്ക്കു​​​​ള്ള ആ​​​​ദ്യ​​​​ഘ​​​​ട്ട ന​​​​ട​​​​പ​​​​ടി. തു​​​​ട​​​​ർ​​​​ന്നു പ​​​​രാ​​​​തി നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ എ​​​​ത്തി​​​​ക്സ് ആ​​​​ൻ​​​​ഡ് പ്രി​​​​വി​​​​ലേ​​​​ജ​​​​സ് ക​​​​മ്മി​​​​റ്റി​​​​ക്കോ പ്ര​​​​ത്യേ​​​​ക​​​​മാ​​​​യി രൂ​​​​പീ​​​​ക​​​​രി​​​​ക്കു​​​​ന്ന ക​​​​മ്മി​​​​റ്റി​​​​ക്കോ സ്പീ​​​​ക്ക​​​​ർ​​​​ക്ക് കൈ​​​​മാ​​​​റാം. പ​​​​രാ​​​​തി​​​​ക്കാ​​​​രു​​​​ടെ​​​​യും പ്ര​​​​തി​​​​ഭാ​​​​ഗ​​​​ത്തു​​​​ള്ള​​​​വ​​​​രു​​​​ടെ​​​​യും മൊ​​​​ഴി സ​​​​മി​​​​തി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്ത​​​​ണം.

സ്ഥ​​​​ലപ​​​​രി​​​​ശോ​​​​ധ​​​​ന അ​​​​ട​​​​ക്കം ന​​​​ട​​​​ത്തി തെ​​​​ളി​​​​വു​​​​ക​​​​ൾ ശേ​​​​ഖ​​​​രി​​​​ക്ക​​​​ണം. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് സ​​​​മി​​​​തി സ്പീ​​​​ക്ക​​​​ർ​​​​ക്ക് റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ക്കേ​​​​ണ്ട​​​​ത്. റി​​​​പ്പോ​​​​ർ​​​​ട്ട് സ്പീ​​​​ക്ക​​​​ർ സ​​​​ഭ​​​​യു​​​​ടെ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യ്ക്കു വ​​​​യ്ക്ക​​​​ണം. തുടർന്ന് നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​നു​​​​മ​​​​തി​​​​യോ​​​​ടെ മാ​​​​ത്ര​​​​മേ രാ​​​​ഹു​​​​ലി​​​​നെ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​നാ​​​​കൂ.

എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​ന​​​​ത്തി​​​​നു നി​​​​ര​​​​ക്കാ​​​​ത്ത പെ​​​​രു​​​​മാ​​​​റ്റദൂ​​​​ഷ്യം കാ​​​​ണി​​​​ക്കു​​​​ന്ന അം​​​​ഗ​​​​ത്തെ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​ൻ നി​​​​യ​​​​മ​​​​സ​​​​ഭാ ച​​​​ട്ട​​​​ത്തി​​​​ൽ വ്യ​​​​വ​​​​സ്ഥ​​​​യു​​​​ണ്ട്. ഇ​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ളും ഏ​​​​റെ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​ണ്.

20ന് ​​​​ഈ നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ അ​​​​വ​​​​സാ​​​​ന ബ​​​​ജ​​​​റ്റ് സ​​​​മ്മേ​​​​ള​​​​നം ചേ​​​​രു​​​​ക​​​​യാ​​​​ണ്. മാ​​​​ർ​​​​ച്ച് അ​​​​വ​​​​സാ​​​​നം വ​​​​രെ സ​​​​ഭാ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ന്‍റെ ഷെ​​​​ഡ്യൂ​​​​ളു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, മാ​​​​ർ​​​​ച്ച് ആ​​​​ദ്യം നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് പ്ര​​​​ഖ്യാ​​​​പ​​​​നം വ​​​​രു​​​​ന്ന​​​​തോ​​​​ടെ സ​​​​ഭാ സ​​​​മ്മേ​​​​ള​​​​നം വെ​​​​ട്ടി​​​​ച്ചു​​​​രു​​​​ക്കി അ​​​​വ​​​​സാ​​​​നി​​​​പ്പി​​​​ക്കും. ഇ​​​​ക്കാ​​​​ല​​​​ത്തി​​​​നി​​​​ടെ എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി​​​​ക്ര​​​​മ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കി അ​​​​യോ​​​​ഗ്യ​​​​ത പ്ര​​​​ഖ്യാ​​​​പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​മോ എ​​​​ന്ന​​​​താ​​​​ണ് പ്ര​​​​ധാ​​​​ന ആ​​​​ശ​​​​ങ്ക.

പാ​​​​ല​​​​ക്കാ​​​​ട്ടുനി​​​​ന്ന് കോ​​​​ണ്‍​ഗ്ര​​​​സ് അം​​​​ഗ​​​​മാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ലി​​​​നെ പാ​​​​ർ​​​​ട്ടി പു​​​​റ​​​​ത്താ​​​​ക്കി​​​​യ​​​​തി​​​​നെത്തുട​​​​ർ​​​​ന്ന് നി​​​​യ​​​​മ​​​​സ​​​​ഭാ രേ​​​​ഖ​​​​ക​​​​ളി​​​​ൽ സ്വ​​​​ത​​​​ന്ത്ര എം​​​​എ​​​​ൽ​​​​എ​​​​യാ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ൾ ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ള്ള​​​​ത്. കേ​​​​ര​​​​ള നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ ച​​​​രി​​​​ത്ര​​​​ത്തി​​​​ൽ ഒ​​​​രം​​​​ഗ​​​​ത്തെയും പെ​​​​രു​​​​മാ​​​​റ്റ​​​​ദൂ​​​​ഷ്യ​​​​ത്തി​​​​ന്‍റെ പേ​​​​രി​​​​ൽ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കി​​​​യി​​​​ട്ടി​​​​ല്ല. എ​​​​ന്നാ​​​​ൽ, പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ നി​​​​ര​​​​വ​​​​ധി പേ​​​​ർ​​​​ക്ക് അ​​​​യോ​​​​ഗ്യ​​​​ത ക​​​​ൽ​​​​പി​​​​ച്ചി​​​​ട്ടു​​​​ണ്ട്. എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പി.​​​​സി. ജോ​​​​ർ​​​​ജി​​​​നെ ര​​​​ണ്ടു​​​​ത​​​​വ​​​​ണ സ്പീ​​​​ക്ക​​​​ർ താ​​​​ക്കീ​​​​ത് ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

സാ​​​​ധാ​​​​ര​​​​ണ കൂ​​​​റു​​​​മാ​​​​റ്റ​​​​ത്തി​​​​നും കാ​​​​ലു​​​​മാ​​​​റ്റ​​​​ത്തി​​​​നു​​​​മു​​​​ള്ള അ​​​​ച്ച​​​​ട​​​​ക്കന​​​​ട​​​​പ​​​​ടി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ ആ​​​​റു വ​​​​ർ​​​​ഷം വ​​​​രെ അ​​​​യോ​​​​ഗ്യ​​​​നാ​​​​ക്കാ​​​​നാ​​​​കും. എ​​​​ന്നാ​​​​ൽ, എ​​​​ത്തി​​​​ക്സ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി വ​​​​ന്നാ​​​​ലും നി​​​​യ​​​​മ​​​​സ​​​​ഭ​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി​​​​യി​​​​ൽ മാ​​​​ത്ര​​​​മേ രാ​​​​ഹു​​​​ലി​​​​ന് അ​​​​യോ​​​​ഗ്യ​​​​ത ക​​​​ൽ​​​​പി​​​​ക്കാ​​​​നാ​​​​കൂ. അ​​​​ടു​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ മ​​​​ത്സ​​​​രി​​​​ക്കാ​​​​ൻ അ​​​​യോ​​​​ഗ്യ​​​​ത ത​​​​ട​​​​സ​​​​മാ​​​​കി​​​​ല്ല.

എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന സ​​​​മ്മ​​​​ർ​​​​ദ​​​​വും ശ​​​​ക്തം

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ലൈം​​​​ഗി​​​​കപീ​​​​ഡ​​​​ന പ​​​​രാ​​​​തി​​​​യി​​​​ൽ ജ​​​​യി​​​​ലി​​​​ലാ​​​​യ​​​​തോ​​​​ടെ രാ​​​​ഹു​​​​ൽ മാ​​​​ങ്കൂ​​​​ട്ട​​​​ത്തി​​​​ൽ എം​​​​എ​​​​ൽ​​​​എ സ്ഥാ​​​​നം രാ​​​​ജി​​​​വ​​​​യ്ക്ക​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​വും ശ​​​​ക്ത​​​​മാ​​​​ണ്. രാ​​​​ഹു​​​​ലി​​​​നെ പി​​​​ന്തു​​​​ണ​​​​യ്ക്കു​​​​ന്ന കോ​​​​ണ്‍​ഗ്ര​​​​സി​​​​ലെ ഒ​​​​രു വി​​​​ഭാ​​​​ഗ​​​​ത്തോ​​​​ടാ​​​​ണ് എ​​​​തി​​​​ർ​​​​ക്കു​​​​ന്ന വി​​​​ഭാ​​​​ഗം ഇ​​​​ക്കാ​​​​ര്യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്.


നേ​​​​ര​​​​ത്തെ, അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​പ്പോ​​​​ൾ ജാ​​​​മ്യം ല​​​​ഭി​​​​ച്ചെ​​​​ന്ന വാ​​​​ദ​​​​മു​​​​യ​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രു​​​​ന്നു രാ​​​​ഹു​​​​ലി​​​​നെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന ഷാ​​​​ഫി പ​​​​റ​​​​ന്പി​​​​ൽ എം​​​​പി അ​​​​ട​​​​ക്ക​​​​മു​​​​ള്ള വി​​​​ഭാ​​​​ഗം എ​​​​തി​​​​ർ​​​​ത്തി​​​​രു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ, ഇ​​​​പ്പോ​​​​ൾ, ജാ​​​​മ്യം നി​​​​ഷേ​​​​ധി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും റി​​​​മാ​​​​ൻ​​​​ഡി​​​​ലാ​​​​കു​​​​ക​​​​യും ചെ​​​​യ്ത​​​​പ്പോ​​​​ൾ, പാ​​​​ർ​​​​ട്ടി​​​​യി​​​​ൽനി​​​​ന്നു പു​​​​റ​​​​ത്താ​​​​ക്കി​​​​യെ​​​​ങ്കി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് ലേ​​​​ബ​​​​ലി​​​​ൽ വി​​​​ജ​​​​യി​​​​ച്ച നി​​​​യ​​​​മ​​​​സ​​​​ഭാം​​​​ഗ​​​​ത്വം രാ​​​​ജി​​​​വ​​​​യ്ക്കാ​​​​ൻ സ​​​​മ്മ​​​​ർ​​​​ദം ചെ​​​​ലു​​​​ത്ത​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യ​​​​മാ​​​​ണ് ഉ​​​​യ​​​​രു​​​​ന്ന​​​​ത്.
എ​​​​ന്നാ​​​​ൽ, ആ​​​​വ​​​​ശ്യം പ​​​​ര​​​​സ്യ​​​​മാ​​​​ക്കി പാ​​​​ർ​​​​ട്ടി​​​​യെ പ്ര​​​​തി​​​​രോ​​​​ധ​​​​ത്തി​​​​ലാ​​​​ക്കാ​​​​ൻ മു​​​​തി​​​​ർ​​​​ന്ന നേ​​​​താ​​​​ക്ക​​​​ൾ അ​​​​ട​​​​ക്കം ത​​​​യാ​​​​റ​​​​ല്ല. ലൈം​​​​ഗീ​​​​കപീ​​​​ഡ​​​​ന ആ​​​​രോ​​​​പ​​​​ണം ഉ​​​​യ​​​​ർ​​​​ന്ന​​​​പ്പോ​​​​ൾ ത​​​​ന്നെ ക​​​​ടു​​​​ത്ത ന​​​​ട​​​​പ​​​​ടി വേ​​​​ണ​​​​മെ​​​​ന്ന ആ​​​വ​​​ശ്യം പ്ര​​​​തി​​​​പ​​​​ക്ഷ നേ​​​​താ​​​​വ് വി.​​​​ഡി. സ​​​​തീ​​​​ശ​​​​നും കോ​​​​ണ്‍​ഗ്ര​​​​സ് പ്ര​​​​വ​​​​ർ​​​​ത്ത​​​​കസ​​​​മി​​​​തി അം​​​​ഗം ര​​​​മേ​​​​ശ് ചെ​​​​ന്നി​​​​ത്ത​​​​ല​​​​യും പ​​​​ര​​​​സ്യ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ത്തി​​​​യി​​​​രു​​​​ന്നു.

Latest News

Up