നൂക്ക്: കാനഡയും ഫ്രാൻസും ഗ്രീൻലാൻഡിൽ കോൺസുലേറ്റുകൾ തുറന്നു.
ഡെന്മാർക്കിന്റെ ഭാഗമായ ഗ്രീൻലാൻഡിനെ അമേരിക്കയുടെ ഭാഗമാക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നീക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഈ നീക്കം.
ഇതുവരെ അമേരിക്കയ്ക്കും ഐസ്ലൻഡിനും മാത്രമാണു ഗ്രീൻലൻഡിൽ പൂർണ നയതന്ത്ര പ്രാതിനിധ്യം ഉണ്ടായിരുന്നത്.
ഇന്നലെ ഗ്രീൻലാന്‍ഡിന്റെ തലസ്ഥാനമായ നൂക്കിൽ കനേഡിയൻ എംബസി തുറക്കുന്ന ചടങ്ങിൽ കനേഡിയൻ ഗവർണർ ജനറൽ മേരി സൈമൺ, വിദേശകാര്യമന്ത്രി അനിത ആനന്ദ് എന്നിവർ പങ്കെടുത്തു. സ്വന്തം ഭാവി തെരഞ്ഞെടുക്കാൻ ഗ്രീൻലാൻഡ് ജനതയ്ക്കുള്ള അവകാശത്തെ പിന്തുണയ്ക്കുന്നതായി മേരി സൈമൺ പറഞ്ഞു.
ഗ്രീൻലാൻഡിനെ വിലകൊടുത്തു വാങ്ങുകയോ, സൈനിക ശക്തി ഉപയോഗിച്ചു പിടിച്ചെടുക്കുകയോ ചെയ്യുമെന്നാണ് ട്രംപിന്റെ ഭീഷണി.
നാറ്റോ രാജ്യങ്ങൾ ട്രംപിന്റെ നീക്കത്തെ ശക്തമായി എതിർക്കുകയും ഗ്രീൻലാൻഡിനും ഡെന്മാർക്കിനും പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.