Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooperation

Kottayam

ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ​​രം​​ഗ​​ത്ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി

കോ​​ട്ട​​യം: ഉ​​ന്ന​​ത വി​​ദ്യാ​​ഭ്യാ​​സ രം​​ഗ​​ത്ത് അ​​ന്താ​​രാ​​ഷ്‌​​ട്ര സ​​ഹ​​ക​​ര​​ണം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നു​​ള്ള ചു​​വ​​ടു​​വ​​യ്പു​​മാ​​യി എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി അ​​ന്താ​​രാ​​ഷ്‌​​ട്ര ജോ​​യി​​ന്‍റ് ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്നു. സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ കാ​​മ്പ​​സി​​ലും അ​​നു​​ബ​​ന്ധ കോ​​ള​​ജു​​ക​​ളി​​ലു​​മാ​​യാ​​ണ്‌ കോ​​ഴ്സു​​ക​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​ത്. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി, സെ​​ന്‍​ട്ര​​ല്‍ യൂ​​റോ​​പ്യ​​ന്‍ യൂ​​ണി​​വേ​​ഴ്സി​​റ്റി, ഗെ​​ന്‍റ് യൂ​​ണി​​വേ​​ഴ്സി​​റ്റി, ലീ​​ഡ്‌​​സ് ബെ​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി (യു​​കെ) തു​​ട​​ങ്ങി​​യ വി​​ഖ്യാ​​ത വി​​ദേ​​ശ സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​മാ​​യി എം​​ജി ധാ​​ര​​ണാ​​പ​​ത്ര​​ങ്ങ​​ളി​​ല്‍ ഒ​​പ്പു​​വ​​ച്ചു.

കേ​​ര​​ള​​ത്തി​​ലെ ഒ​​രു പൊ​​തു സ​​ര്‍​വ​​ക​​ലാ​​ശാ​​ല ആ​​ദ്യ​​മാ​​യാ​​ണ് അ​​ന്താ​​രാ​​ഷ്‌​​ട്ര ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ള്‍​ക്ക് തു​​ട​​ക്ക​​മി​​ടു​​ന്ന​​ത്. ആ​​ദ്യ അ​​ന്താ​​രാ​​ഷ്‌​​ട്ര ഡ്യു​​വ​​ല്‍ ഡി​​ഗ്രി പ്രോ​​ഗ്രാ​​മാ​​യ മാ​​സ്റ്റ​​ര്‍ ഓ​​ഫ് ജേ​​ര്‍​ണ​​ലി​​സം ആ​​ന്‍​ഡ് മാ​​സ് ക​​മ്യൂ​​ണി​​ക്കേ​​ഷ​​ന്‍ കോ​​ഴ്സ് എ​​റ​​ണാ​​കു​​ളം സെ​​ന്‍റ് തെ​​രേ​​സാ​​സ് കോ​​ള​​ജും (ഓ​​ട്ടോ​​ണ​​മ​​സ്) ലീ​​ഡ്‌​​സ് ബെ​​ക്ക​​റ്റ് യൂ​​ണി​​വേ​​ഴ്സി​​റ്റി​​യു​​മാ​​യി സ​​ഹ​​ക​​രി​​ച്ചാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് അ​​ന്താ​​രാ​​ഷ്ട്ര നി​​ല​​വാ​​ര​​ത്തി​​ലു​​ള്ള ബി​​രു​​ദ​​ങ്ങ​​ള്‍ നേ​​ടാ​​നു​​ള്ള വ​​ര്‍​ധി​​ച്ചു​​വ​​രു​​ന്ന ആ​​വ​​ശ്യം മു​​ന്‍​നി​​ര്‍​ത്തി​​യാ​​ണ് ഈ ​​നീ​​ക്ക​​മെ​​ന്ന് വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി. ടി. ​​അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍ പ​​റ​​ഞ്ഞു.

ഈ ​​പ്രോ​​ഗ്രാ​​മു​​ക​​ളി​​ല്‍ പ്ര​​വേ​​ശി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍​ക്ക് ഇ​​ന്ത്യ​​ക്കു പു​​റ​​ത്തു​​ള്ള ര​​ണ്ട് അ​​ല്ലെ​​ങ്കി​​ല്‍ അ​​തി​​ല​​ധി​​കം കാ​​മ്പ​​സു​​ക​​ളി​​ല്‍ പ​​ഠ​​നം ന​​ട​​ത്താ​​നു​​ള്ള അ​​വ​​സ​​രം ല​​ഭി​​ക്കും. വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ എം​​ജി​​യി​​ല്‍ പ​​ഠ​​നം ആ​​രം​​ഭി​​ച്ച് ഇ​​ത​​ര സ​​ര്‍​വ​​ക​​ലാ​​ശാ​​ല​​ക​​ളി​​ല്‍ പ​​ഠ​​നം പൂ​​ര്‍​ത്തി​​യാ​​ക്കു​​ക​​യും സം​​യു​​ക്ത​​മാ​​യോ അ​​ല്ലെ​​ങ്കി​​ല്‍ ഓ​​രോ സ്ഥാ​​പ​​ന​​ത്തി​​ല്‍ നി​​ന്നു പ്ര​​ത്യേ​​ക​​മാ​​യോ ബി​​രു​​ദം നേ​​ടു​​ക​​യും ചെ​​യ്യും. മു​​ഴു​​വ​​ന്‍ പ​​ഠ​​ന​​കാ​​ല​​വും വി​​ദേ​​ശ​​ത്ത് ചെ​​ല​​വ​​ഴി​​ക്കാ​​തെ ത​​ന്നെ അ​​ന്താ​​രാ​​ഷ്‌​​ട്ര അം​​ഗീ​​കാ​​രം ല​​ഭി​​ക്കു​​മെ​​ന്ന​​താ​​ണ് ഇ​​തി​​ന്‍റെ പ്ര​​ത്യേ​​ക​​ത.

Latest News

Up