Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cops

പതിനൊന്നാം ക്ലാസുകാരിയെ നാല് കാറുകളിൽ വച്ച് ബലാത്സംഗം ചെയ്തു, മതം മാറ്റാനും ശ്രമം

ഭോപ്പാൽ: പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഔസാഫ് അലി ഖാൻ, മാസ് ഖാൻ എന്നിവരാണ് അറസ്റ്റിലായത്.

ഷാപുരയിലെ ഒരു സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയുമായി ഔസാഫ് അലി ഖാൻ സൗഹൃദത്തിലായിരുന്നു. സൗഹൃദം വളർന്നപ്പോൾ ഔസാഫ് പെൺകുട്ടിയുമായി ഡ്രൈവിംഗിന് പോകുകയും ആളൊഴിഞ്ഞ പ്രദേശത്തുവച്ച് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്യുകയും ചെയ്തു.

ആസൂത്രണം ചെയ്ത് നടപ്പാക്കിയ ബലാത്സംഗത്തിന്‍റെ ദൃശ്യങ്ങൽ ഔസാഫിന്‍റെ സുഹൃത്ത് മാസ് ഖാൻ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഈ ദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയോട് പണം ആവശ്യപ്പെടുകയും ചെയ്തു.

ഒരു ലക്ഷം രൂപ നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. ഇതോടെ പെൺകുട്ടി 40,000 രൂപ നൽകിയെങ്കിലും അവർ അവളെ ലൈംഗികമായി പീഡിപ്പിക്കുകയും ബ്ലാക്ക് മെയിൽ ചെയ്യുകയും ചെയ്തു.

ഒടുവിൽ വിദ്യാർഥിനി തന്‍റെ കുടുംബത്തോട് കാര്യങ്ങൾ വിശദീകരിക്കുകയും, ഹിന്ദു സംഘടനകളുടെ പിന്തുണയോടെ പോലീസ് പരാതി നൽകുകയും ചെയ്തു.

രണ്ട് സെഡാനുകളും ഒരു മഹീന്ദ്ര താറും ഉൾപ്പെടെ നാല് കാറുകളിൽ എത്തിയാണ് പുരുഷന്മാർ അവളെ ആക്രമിച്ചതെന്നും വാഹനങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയെ ഇസ്ലാം മതം സ്വീകരിക്കാൻ ഇവർ സമ്മർദം ചെലുത്തിയതായും പോലീസ് പറഞ്ഞു.

കേസ് അന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ടെന്നും ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. അസിസ്റ്റന്‍റ് പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള എസ്‌ഐടി, പുരുഷന്മാർ മറ്റ് ഏതെങ്കിലും സ്ത്രീകളെ ലക്ഷ്യം വച്ചിട്ടുണ്ടോ എന്നും അന്വേഷിക്കും.

Latest News

Up