Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Crucial Scenes

വാ​ള​യാ​ർ ആ​ൾ​ക്കൂ​ട്ട​ക്കൊ​ല നി​ർ​ണാ​യ​ക​ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് അ​ന്വേ​ഷ​ണ​സം​ഘം

പാ​​ല​​ക്കാ​​ട്: വാ​​ള​​യാ​​ർ ആ​​ൾ​​ക്കൂ​​ട്ട​​ കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ നി​​ർ​​ണാ​​യ​​ക​​ദൃ​​ശ്യ​​ങ്ങ​​ൾ അ​​ന്വേ​​ഷ​​ണ​​സം​​ഘം ശേ​​ഖ​​രി​​ച്ചു. ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി​​യെ വി​​ചാ​​ര​​ണ ചെ​​യ്തു മ​​ർ​​ദി​​ക്കു​​ന്ന ദൃ​​ശ്യ​​ങ്ങ​​ളാ​​ണ് പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘ​​ത്തി​​നു ല​​ഭി​​ച്ച​​ത്.

ദൃ​​ശ്യ​​ങ്ങ​​ൾ പ​​രി​​ശോ​​ധി​​ച്ച് കൂ​​ടു​​ത​​ൽ ​​പേ​​രെ പ്ര​​തി ചേ​​ർ​​ക്കും. ഈ ​​കേ​​സു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് എ​​ട്ടു​​പേ​​രെ നേ​​ര​​ത്തെ പി​​ടി​​കൂ​​ടി​​യി​​രു​​ന്നു. ഇ​​നി ഏ​​ഴു​​പേ​​ർ​​കൂ​​ടി പി​​ടി​​യി​​ലാ​​കാ​​നു​​ണ്ട്. ഇ​​വ​​ർ ഒ​​ളി​​വി​​ലാ​​ണ്.

ഛത്തീ​​സ്ഗ​​ഡ് സ്വ​​ദേ​​ശി രാം​​നാ​​രാ​​യ​​ണ്‍ ബാ​​ഗേ​​ലി​​നെ മ​​ർ​​ദി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യ സം​​ഭ​​വ​​ത്തി​​ൽ മൂ​​ന്നു പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​​കി​​ട്ടാ​​ൻ പ്ര​​ത്യേ​​ക അ​​ന്വേ​​ഷ​​ണ​​സം​​ഘം ജു​​ഡീ​​ഷ​ൽ ഒ​​ന്നാം​​ക്ലാ​​സ് കോ​​ട​​തി​​യി​​ൽ അ​​പേ​​ക്ഷ ന​​ൽ​​കി.

ക​​ഴി​​ഞ്ഞ​​ദി​​വ​​സം അ​​റ​​സ്റ്റി​​ലാ​​യ അ​​ട്ട​​പ്പ​​ള്ളം സ്വ​​ദേ​​ശി​​ക​​ളാ​​യ ജ​​ഗ​​ദീ​​ഷ് കു​​മാ​​ർ, വി​​നോ​​ദ് കു​​മാ​​ർ, ആ​​ർ​​എ​​സ്എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​നാ​​യ ഷാ​​ജി എ​​ന്നി​​വ​​രെ ക​​സ്റ്റ​​ഡി​​യി​​ൽ വി​​ട്ടു​​കി​​ട്ടാ​​നാ​​ണ് അ​​പേ​​ക്ഷ ന​​ൽ​​കി​​യ​​ത്.

ക​​ഴി​​ഞ്ഞ​​യാ​​ഴ്ച ഒ​​ന്നു​​മു​​ത​​ൽ അ​​ഞ്ചു​​വ​​രെ പ്ര​​തി​​ക​​ളെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത് ചോ​​ദ്യം​​ചെ​​യ്തി​​രു​​ന്നു. ഡി​​സം​​ബ​​ർ 17നു ​​വൈ​​കു ന്നേരമാണ് രാം ​​നാ​​രാ​​യ​​ണി​​നെ അ​​ട്ട​​പ്പ​​ള്ള​​ത്ത് മോ​​ഷ​​ണ​​ക്കു​​റ്റം ആ​​രോ​​പി​​ച്ച് ആ​​ൾ​​ക്കൂട്ടം ക്രൂ​​ര​​മാ​​യി മ​​ർ​​ദി​​ച്ച​​ത്. ജി​​ല്ലാ ആ​​ശു​​പ​​ത്രി​​യി​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ ഇ​​യാ​​ൾ മ​​രി​​ച്ചു.

Latest News

Up