ന്യൂഡൽഹി: കർണാടകയിൽ ഡി.കെ.ശിവകുമാറിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എമാരുടെ മൂന്നാം സംഘം ഡല്‍ഹിയിലെത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മൂന്നാമത്തെ സംഘമാണ് നേതൃമാറ്റം ആവശ്യപ്പെട്ട് ഡൽഹിയിലെത്തിയിരിക്കുന്നത്.
എട്ടു കോണ്‍ഗ്രസ് എംഎല്‍എമാരാണ് ഹൈക്കമാന്‍ഡുമായി അടിയന്തര കൂടിക്കാഴ്ച ആവശ്യപ്പെട്ട് തലസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഞായറാഴ്ച ഡി.കെ.ശിവകുമാറും മുതിര്‍ന്ന നേതാവും മന്ത്രിയുമായ കെ.ജെ.ജോര്‍ജും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.
മുഖ്യമന്ത്രി പദവിയുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങള്‍ തുടരുന്നതിനിടെ താൻ കാലാവധി പൂര്‍ത്തിയാക്കുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യ പറഞ്ഞിരുന്നു. അതേസമയം നേതൃമാറ്റം സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളെ പാടെ തള്ളുന്ന നിലപാടാണ് സിദ്ധരാമയ്യയും ശിവകുമാറും കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ചത്.