പൃഥ്വിരാജും കരീന കപൂറും ആദ്യമായി ഒന്നിക്കുന്ന ദയ്റയുടെ ചിത്രീകരണം പൂർത്തിയായി. മേഘ്ന ഗുൽസാറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ഇൻവെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലറാണ്.
ജംഗ്ലീ പിക്ചേഴ്സും പെൻ സ്റ്റുഡിയോസും സംയുക്തമായി നിർമിക്കുന്ന ചിത്രം 2026ൽ തീയറ്ററുകളിലെത്തും.
താരങ്ങൾ ഇരുവരും ചിത്രത്തിന്റെ വിശേഷങ്ങൾ തങ്ങളുടെ സോഷ്യമീഡിയ പേജുകളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിർമാണം പൂർത്തിയായെന്നും 2026ൽ ചിത്രം തീയറ്ററുകളിൽ എത്തുമെന്നും കരീനയോടൊപ്പവും മേഘ്നയോടൊപ്പവും പ്രവർത്തിക്കാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ടന്നും പൃഥ്വിരാജ് സോഷ്യൽമീഡിയയിൽ കുറിച്ചു.
ഏറെ നാളുകൾക്ക് ശേഷം പൃഥ്വിരാജ് പോലീസ് വേഷത്തില്‍ എത്തുന്ന ചിത്രം കൂടിയാണിത്.