Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deaths

Pathanamthitta

മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഏ​റു​ന്നു

പ​ത്ത​നം​തി​ട്ട: 2026 പി​റ​ന്ന​ശേ​ഷം ഇ​തേ​വ​രെ ന​ദി​ക​ളി​ൽ ന​മു​ക്കു ന​ഷ്ടം ഒ​ന്പ​ത് വി​ല​പ്പെ​ട്ട ജീ​വ​നു​ക​ൾ. ഇ​വ​യി​ൽ ഏ​ഴു​പേ​രും കു​ട്ടി​ക​ളും യു​വാ​ക്ക​ളും. ന​ദി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​പ​ക​ട സാ​ധ്യ​ത​ക​ൾ സം​ബ​ന്ധി​ച്ചു പ്ര​ചാ​ര​ണ​ങ്ങ​ൾ ശ​ക്ത​മാ​യു​ള്ള​പ്പോ​ഴാ​ണ് കു​ട്ടി​ക​ള​ട​ക്കം മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ച് ന​ദി​യി​ലേ​ക്ക് ചാ​ടു​ന്ന​ത്. ആ​ഘോ​ഷ​ങ്ങ​ളു​ടെ മ​റ​വി​ലാ​ണ് പ​ല അ​പ​ക​ട​ങ്ങ​ളും.

ഏ​റ്റ​വു​മൊ​ടു​വി​ൽ പ​ന്പാ​ന​ദി​യു​ടെ റാ​ന്നി ഐ​ത്ത​ല ക​ള​രി​ക്ക​ൽ ക​ട​വി​ൽ മ​രി​ച്ച​ത് ര​ണ്ട് പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കു​ടും​ബ​ങ്ങ​ളു​ടെ പ്ര​തീ​ക്ഷ​ക​ളാ​ണ് ഓ​രോ അ​പ​ക​ട​ങ്ങ​ളി​ലും പൊ​ലി​യു​ന്ന​ത്. വാ​ർ​ഷി​ക പ​രീ​ക്ഷ​യു​ടെ​യും സ്കൂ​ളു​ക​ളി​ലെ ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും സ​മ​ത്തൊ​ക്കെ​യാ​ണ് കു​ട്ടി​ക​ൾ ന​ദീ തീ​ര​ങ്ങ​ൾ വി​ശ്ര​മ​ത്തി​നും ആ​ഹ്ലാ​ദ​ങ്ങ​ൾ പ​ങ്കി​ടാ​നു​മൊ​ക്കെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. പ​ല​പ്പോ​ഴും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലാ​കും ഇ​വ​ർ എ​ത്ത​പ്പെ​ടു​ക. അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​യാ​ൽ​പോ​ലും പു​റം​ലോ​കം അ​റി​യാ​ൻ വൈ​കും.

2025ൽ ​ന​ഷ്ട​പ്പെ​ട്ട​ത് 41 ജീ​വ​നു​ക​ൾ

2025ൽ ​ജി​ല്ല​യി​ൽ 41 പേ​ർ​ക്കാ​ണ് ന​ദി​ക​ളി​ൽ ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. ഇ​വ​യി​ൽ ഭൂ​രി​ഭാ​ഗ​വും സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നു. കൂ​ട്ട​മാ​യെ​ത്തു​ന്ന കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ വെ​ള്ള​ത്തി​ൽ വീ​ണാ​ൽ തൊ​ട്ടു​പി​ന്നാ​ലെ ആ​രെ​ങ്കി​ലു​മൊ​ക്കെ അ​പ​ക​ട​ത്തി​ൽ​പെ​ടാ​ൻ സാ​ധ്യ​ത​യു​ണ്ട്. ആ​ദ്യം വീ​ഴു​ന്ന​യാ​ളെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ര​ണ്ടാ​മ​നും മൂ​ന്നാ​മ​നു​മൊ​ക്കെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട സം​ഭ​വ​ങ്ങ​ൾ ജി​ല്ല​യി​ലു​ണ്ട്.

ഫ​യ​ർ​ഫോ​ഴ്സി​ലെ ക​ണ​ക്കു​ക​ൾ പ്ര​കാ​രം പ​ത്ത​നം​തി​ട്ട -11, അ​ടൂ​ർ - 6, സീ​ത​ത്തോ​ട് - 2, തി​രു​വ​ല്ല - 11,
കോ​ന്നി -1, റാ​ന്നി - 10 എ​ന്നി​ങ്ങ​നെ​യാ​ണ് ഫ​യ​ർ സ്റ്റേ​ഷ​നു​ക​ൾ തി​രി​ച്ചു​ള്ള ക​ണ​ക്കു​ക​ൾ.


ന​ദി​ക​ളി​ൽ അ​പ​ക​ട​ക്കെ​ണി​ക​ൾ

ശാ​ന്ത​മാ​യി ഒ​ഴു​കു​ന്ന​വ​യെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും പ​ന്പ, മ​ണി​മ​ല, അ​ച്ച​ൻ​കോ​വി​ൽ ന​ദി​ക​ൾ പ​ല ഭാ​ഗ​ങ്ങ​ളി​ലും അ​പ​ക​ട​ച്ചു​ഴി​ക​ൾ നി​റ​ഞ്ഞ​താ​ണ്. 2018ലെ ​മ​ഹാ​പ്ര​ള​യ​ത്തി​നു​ശേ​ഷം ന​ദി​ക​ളു​ടെ ഘ​ട​ന​യി​ൽ മാ​റ്റം​വ​ന്നി​ട്ടു​ണ്ട്. അ​ടി​ത്ത​ട്ടി​ലു​ണ്ടാ​യ മാ​റ്റ​മാ​ണ് ഇ​തി​നു കാ​ര​ണം. ചെ​ളി കൂ​ടു​ത​ലാ​യി അ​ടി​ഞ്ഞ​തി​നാ​ൽ പ​ല​യി​ട​ങ്ങ​ളി​ലും ക​യ​ങ്ങ​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്.

മേ​ൽ​ത്ത​ട്ടി​ലെ തെ​ളി​നീ​രി​ൽ ആ​ഴ​ക്കു​റ​വ് തോ​ന്നി​ക്കാ​മെ​ങ്കി​ൽ കാ​ല് ച​വി​ട്ടു​ന്പോ​ൾ താ​ഴ്ന്നു പോ​കു​ക​യാ​ണ്. മു​ൻ​പ​രി​ച​യ​മി​ല്ലാ​ത്ത​വ​ർ ഇ​റ​ങ്ങു​ന്പോ​ൾ അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. ആ​ഴ​ക്കു​റ​വാ​ണെ​ന്നു ധ​രി​ച്ച് ന​ദി​ക​ളി​ലേ​ക്ക് കു​ളി​ക്കാ​നി​റ​ങ്ങു​ന്ന​വ​ർ പൊ​ടു​ന്നെ ചു​ഴി​യി​ൽ അ​ക​പ്പെ​ട്ട് ആ്ങ​ളി​ലേ​ക്ക് മു​ങ്ങി​പ്പോ​കു​ന്ന​തും ക​ണ്ടു​വ​രു​ന്നു. ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട സാ​ധ്യ​ത കൂ​ടി​യ സ്ഥ​ല​ങ്ങ​ളാ​ണ് ഏ​റെ​യു​മു​ള്ള​ത്. ക​ഴി​ഞ്ഞ​യി​ടെ സം​ഭ​വി​ച്ച അ​പ​ക​ട​ങ്ങ​ൾ പ​ല​തും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ലു​മാ​ണ്. നീ​ന്ത​ൽ വ​ശ​മു​ള്ള​വ​ർ​ക്കു പോ​ലും ര​ക്ഷ​പ്പെ​ടാ​നാ​കാ​ത്ത വി​ധ​മാ​ണ് ന​ദി​യു​ടെ ഘ​ട​ന.

ഫ​യ​ർ സ്റ്റേ​ഷ​നു​ക​ളും വി​ദൂ​ര​ത്തി​ൽ

അ​ടി​യ​ന്ത​ര​ഘ​ട്ട​ത്തി​ൽ പ​ല മേ​ഖ​ല​ക​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം എ​ത്തി​പ്പെ​ടാ​നും വൈ​കും. മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, കോ​ട്ടാ​ങ്ങ​ൽ, കോ​ഴ​ഞ്ചേ​രി, ആ​റ​ന്മു​ള, ആ​റാ​ട്ടു​പു​ഴ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ളു​ള്ള​ത്.

മ​ല്ല​പ്പ​ള്ളി മേ​ഖ​ല​യി​ൽ തി​രു​വ​ല്ല​യി​ൽ നി​ന്നോ റാ​ന്നി​യി​ൽ നി​ന്നോ വേ​ണം ഫ​യ​ർ​ഫോ​ഴ്സ് എ​ത്താ​ൻ. മ​ണി​മ​ല​യാ​റ്റി​ൽ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​രെ ഇ​തു​മൂ​ലം ര​ക്ഷി​ക്കാ​ൻ ക​ഴി​യാ​തെ വ​രു​ന്നു. കോ​ഴ​ഞ്ചേ​രി​യി​ലും ആ​റ​ന്മു​ള​യി​ലും ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ളി​ലും ഫ​യ​ർ​ഫോ​ഴ്സ് എ​ത്തേ​ണ്ട​ത് പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നോ ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്നോ ഒ​ക്കെ​യാ​ണ്. ഇ​തും കാ​ല​താ​മ​സ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

കു​ടും​ബ​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യ​ത് ഭാ​വി പ്ര​തീ​ക്ഷ​ക​ൾ

പ​ത്ത​നം​തി​ട്ട: റാ​ന്നി - ഐ​ത്ത​ല ക​ള​രി​ക്ക​ല്‍ ക​ട​വി​ല്‍ പ​മ്പാ​ന​ദി​യി​ല്‍ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ പൊ​ലി​ഞ്ഞ​തോ​ടെ ന​ഷ്ട​മാ​യ​ത് ര​ണ്ട് കു​ടും​ബ​ങ്ങ​ളു​ടെ ഭാ​വി പ്ര​തീ​ക്ഷ​ക​ൾ.

മൈ​ല​പ്ര വ​ട​ക്കേ​മ​റ്റ​പ്പ​ള്ളി​ല്‍ ബി​ജു സാം ​വ​ര്‍​ഗീ​സി​ന്‍റെ മ​ക​ന്‍ ക്രി​സ് സാം ​ബി​ജു (17), കോ​ന്നി വെ​ള്ള​പ്പാ​റ കി​ട​ങ്ങ​യി​ല്‍ ബി​നു​വി​ന്‍റെ മ​ക​ന്‍ ജോ​ഷി​ന്‍ ബി​നു(17) എ​ന്നി​വ​രാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ഐ​ത്ത​ല​യി​ൽ മു​ങ്ങി​മ​രി​ച്ച​ത്. മൈ​ല​പ്ര മൗ​ണ്ട് ബ​ഥ​നി സ്‌​കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്ന ഇ​വ​ർ ഉ​റ്റ സു​ഹ​ത്ത​ക്ക​ളാ​യി​രു​ന്നു. ത​ങ്ങ​ളോ​ടൊ​പ്പം പ​ത്താം​ക്ലാ​സി​ൽ പ​ഠി​ച്ചി​രു​ന്ന ഏ​താ​നും പേ​രെ​യും കൂ​ട്ടി പ​ത്ത് കു​ട്ടി​ക​ൾ ഒ​ന്നി​ച്ചാ​ണ് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ൽ ഐ​ത്ത​ല​യി​ലെ​ത്തി​യ​ത്.

സ​ഹ​പാ​ഠി​യു​ടെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു സം​ഗ​മം. കു​ട്ടി​ക​ൾ ന​ദി​യി​ൽ ഇ​റ​ങ്ങു​ന്ന​ത് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ വി​ല​ക്കി​യി​രു​ന്ന​താ​യി പ​റ​യു​ന്നു. ക​ള​രി​ക്ക​ൽ ക​ട​വി​ലെ അ​പ​ക​ട​സാ​ധ്യ​ത മ​ന​സി​ലാ​ക്കാ​തെ​യാ​ണ് ക്രി​സും ജോ​ഷി​നും ഇ​റ​ങ്ങി​യ​ത്.

ഇ​ന്ന​ലെ​യാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. നാ​ട്ടി​ലും മാ​തൃ​ദേ​വാ​ല​യ​ത്തി​ലും ഏ​റെ പ്രി​യ​പ്പെ​ട്ട​വ​രാ​യി​രു​ന്ന ര​ണ്ട് കു​ട്ടി​ക​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത്. മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​ക​ളി​ലെ അം​ഗ​ങ്ങ​ളാ​യി​രു​ന്ന ക്രി​സും ജോ​ഷി​നും എം​സി​വൈ​എം സ​ജീ​വ പ്ര​വ​ർ​ത്ത​ക​രു​മാ​യി​രു​ന്നു.

ഇ​രു​കു​ടും​ബ​ങ്ങ​ളി​ലെ​യും ഏ​ക ആ​ൺ​മ​ക്ക​ളു​മാ​യി​രു​ന്നു ഇ​വ​ർ. ക്രി​സി​ന്‍റെ പി​താ​വ് ബി​ജു ഗ​ൾ​ഫി​ലാ​ണ്. മാ​താ​വ് ലി​ജി​യും ഇ​ര​ട്ട​സ​ഹോ​ദ​രി ക്രി​സ്റ്റീ​ന​യു​മാ​ണ് നാ​ട്ടി​ലു​ള്ള​ത്. സം​സ്കാ​രം നാ​ളെ മൈ​ല​പ്ര തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ലാ​ണ്.
ജോ​ഷി​ൻ ബി​നു​വി​ന്‍റെ സം​സ്കാ​രം നാ​ളെ കോ​ന്നി മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ലാ​ണ്. മാ​താ​വ്: ബി​ന്ദു കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ അ​ധ്യാ​പി​ക​യാ​ണ്.സ​ഹോ​ദ​രി: ലി​യാ ബി​നു.

മു​ന്ന​റി​യി​പ്പു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി

ജി​ല്ല​യി​ൽ മു​ങ്ങി​മ​ര​ണ​ങ്ങ​ൾ ഏ​റു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ മു​ന്ന​റി​യി​പ്പു​ക​ളു​മാ​യി ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​ക​ട​ങ്ങ​ൾ ഏ​റു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്കൂ​ളു​ക​ളി​ൽ ബോ​ധ​വ​ത്കര​ണം ന​ട​ത്താ​നാ​ണ് നി​ർ​ദേ​ശം

 പ​രീ​ക്ഷാ സ​മ​യ​ത്തെ ഇ​ട​വേ​ള​ക​ളി​ലും വേ​ന​ൽ അ​വ​ധി ദി​ന​ങ്ങ​ളി​ലും കു​ട്ടി​ക​ൾ ന​ദി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​നോ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട​രു​തെ​ന്ന ക​ർ​ശ​ന നി​ർ​ദേ​ശ​മാ​ണു​ള്ള​ത്. സു​ര​ക്ഷി​ത​മാ​യ ഇ​ട​ങ്ങ​ളി​ലാ​ണ് കു​ട്ടി​ക​ൾ സം​ഘ​ടി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ അ​ധ്യാ​പ​ക​രും ര​ക്ഷി​താ​ക്ക​ളും ശ്ര​ദ്ധി​ക്കേ​ണ്ട​തു​ണ്ട്.


♦ പു​ഴ​ക​ൾ, തോ​ടു​ക​ൾ, ക്വാ​റി​ക​ൾ, കു​ള​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ മു​തി​ർ​ന്ന​വ​രു​ടെ മേ​ൽ​നോ​ട്ട​മി​ല്ലാ​തെ കു​ട്ടി​ക​ളെ വി​ട​രു​ത്.
♦ എ​ല്ലാ സ്‌​കൂ​ളു​ക​ളും അ​സം​ബ്ലി​ക​ളി​ലും ക്ലാ​സ് ത​ല​ങ്ങ​ളി​ലും കു​ട്ടി​ക​ൾ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച് ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ എ​സ്. പ്രേം​കൃ​ഷ്ണ​ൻ നി​ർ​ദേ​ശി​ച്ചു.
♦ പ​രീ​ക്ഷ​യ്ക്ക് മു​മ്പും അ​വ​ധി​ക്ക് മു​മ്പും ജ​ല​സു​ര​ക്ഷാ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ സ്‌​കൂ​ളു​ക​ളി​ൽ സം​ഘ​ടി​പ്പി​ക്ക​ണം.
♦ സ്‌​കൂ​ൾ വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പു​ക​ൾ വ​ഴി ഈ ​സ​ന്ദേ​ശം എ​ല്ലാ ര​ക്ഷി​താ​ക്ക​ളി​ലും എ​ത്തി​ക്ക​ണം.

ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണം

ന​ദി​ക​ളു​ടെ​യും ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും ആ​ഴ​വും സാ​ഹ​ച​ര്യ​വും വ്യ​ത്യ​സ്ത​മാ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ ര​ക്ഷി​ക്കു​ന്ന​വ​ർ സ്വ​ന്തം സു​ര​ക്ഷ ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു. അ​പ​ക​ട​മു​ണ്ടാ​യാ​ൽ ഉ​ട​ൻ ത​ന്നെ ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും സ​ഹാ​യം തേ​ടു​ക​യാ​ണ് വേ​ണ്ട​ത്.

♦ പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര ഫോ​ഴ്സു​ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്ക​ണം

♦ അ​പ​ക​ട​സാ​ധ്യ​ത​യേ​റി​യ ക​ട​വു​ക​ളി​ലും ത​ട​യ​ണ​ക​ൾ​ക്ക് സ​മീ​പ​വും ആ​ളു​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​ൻ ഫെ​ൻ​സിം​ഗ് അ​ല്ലെ​ങ്കി​ൽ ക്രാ​ഷ് ബാ​രി​യ​റു​ക​ൾ ഏ​ർ​പ്പെ​ടു​ത്ത​ണം. ക​ട​വു​ക​ളി​ൽ പി​ടി​ച്ചു നി​ൽ​ക്കാ​ൻ സൗ​ക​ര്യ​പ്ര​ദ​മാ​യ ച​ങ്ങ​ല​ക​ളോ കൈ​വ​രി​ക​ളോ സ്ഥാ​പി​ക്ക​ണം.

♦ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​കു​ന്ന ത​ര​ത്തി​ലു​ള്ള റി​ഫ്ല​ക്ടീ​വ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്ക​ണം.

Latest News

Up