Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dengue Fever

Kollam

എ​ലി​പ്പ​നി, ഡെ​ങ്കി​പ്പ​നി: ഈ ​വ​ർ​ഷം പൊ​ലി​ഞ്ഞ​ത് 12 ജീ​വ​നു​ക​ൾ

കൊ​ല്ലം: ജി​ല്ല​യി​ൽ എ​ലി​പ്പ​നി​യും ഡെ​ങ്കി​പ്പ​നി​യും ബാ​ധി​ച്ച് ഈ ​വ​ർ​ഷം മ​രി​ച്ച​ത് 12 പേ​ർ. ഇ​തി​ൽ 10 പേ​രു​ടെ​യും മ​ര​ണ​കാ​ര​ണം എ​ലി​പ്പ​നി​യാ​ണ്. ഈ ​കാ​ല​യ​ള​വി​ൽ 173 പേ​ർ എ​ലി​പ്പ​നി​യും 975 പേ​ർ ഡെ​ങ്കി​പ്പ​നി​യും പി​ടി​പെ​ട്ടു വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​തേ​ടി.

ഡെ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കാ​ര്യ​മാ​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​യെ​ങ്കി​ലും മ​ര​ണ​സം​ഖ്യ കു​റ​വാ​ണ്. ഫ​ല​പ്ര​ദ​മാ​യ മ​രു​ന്നും ചി​കി​ത്സ​യും ല​ഭ്യ​മാ​യി​ട്ടും രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടു​ന്ന​ത് ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്നു. ഇ​ട​വി​ട്ടു​ള്ള മ​ഴ​യും വെ​ള്ള​ക്കെ​ട്ടും വ്യാ​പ​ക​മാ​യ മാ​ലി​ന്യം ത​ള്ള​ലും ജ​ന​ങ്ങ​ളു​ടെ ജാ​ഗ്ര​ത​ക്കു​റ​വു​മാ​ണ് കാ​ര​ണ​മാ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്‌​സി​സൈ​ക്ലി​ൻ ഗു​ളി​ക വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ​ല​രും ക​ഴി​ക്കാ​റി​ല്ല. പ​നി​ക്ക് ചി​കി​ത്സ തേ​ടാ​ത്ത​തും മ​ര​ണ​ത്തി​ലേ​ക്ക് വ​ഴി തെ​ളി​ക്കു​ന്നു.

ജാ​ഗ്ര​ത പ്ര​ധാ​നം

കൊ​തു​ക് നി​യ​ന്ത്ര​ണ​മാ​ണ് പ്ര​ധാ​ന പ്ര​തി​രോ​ധം. വീ​ടി​ന​ക​ത്തും പു​റ​ത്തും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കാ​ൻ അ​നു​വ​ദി​ക്ക​രു​ത്. പ​നി മാ​റി​യാ​ലും സ​മ്പൂ​ർ​ണ വി​ശ്ര​മം നി​ർ​ബ​ന്ധം. ഉ​പ്പി​ട്ട ക​ഞ്ഞി​വെ​ള്ളം, ക​രി​ക്കി​ൻ​വെ​ള്ളം തു​ട​ങ്ങി​യ​വ ക​ഴി​ക്കാം. കു​ടി​വെ​ള്ള സ്രോ​ത​സു​ക​ൾ ക്ലോ​റി​നേ​റ്റ് ചെ​യ്യ​ണം. പ​നി മൂ​ന്ന് ദി​വ​സ​ത്തി​ലേ​റെ നീ​ണ്ടാ​ൽ ചി​കി​ത്സ തേ​ട​ണം. മ​ലി​ന ജ​ല​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ ഡോ​ക്‌​സി​സൈ​ക്ലി​ൻ ഗു​ളി​ക ക​ഴി​ക്ക​ണം.

 

Latest News

Up