Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Denies Airspace

തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചു; ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ യു​എ​സി​ലേ​ക്കു മ​ട​ങ്ങി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്ക്കാ​യി പു​തി​യ അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൊ​ണ്ടു​വ​ന്ന ച​ര​ക്കു വി​മാ​ന​ത്തി​നു തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ട്. ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്‌​ക്കു​ള്ള മൂ​ന്ന് AH 64E അ​പ്പാ​ച്ചെ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റു​ക​ളു​മാ​യി ഈ ​മാ​സം ഒ​ന്നിന് പ​റ​ന്നു​യ​ർ​ന്ന​ ചരക്ക് വിമാനം ഇ​ന്ധ​നം നി​റ​ക്കു​ന്ന​തി​ന് ബ്രി​ട്ട​നി​ലെ ഈ​സ്റ്റ് മി​ഡ്‌​ലാ​ൻ​ഡ്‌​സ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ക്കി. തു​ട​ർ​ന്ന് വി​മാ​ന​ത്തി​നു ഇ​ന്ത്യ​യി​ലേ​ക്ക് തു​ർ​ക്കി വ്യോ​മ​പാ​ത നി​ഷേ​ധി​ച്ചു​വെ​ന്നാ​ണു സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​ത്.

എ​ട്ടു ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​നു​മ​തി കാ​ത്തു​കി​ട​ന്ന വി​മാ​നം തു​ട​ർ​ന്ന് എ​ട്ടി​ന് യു​എ​സി​ലേ​ക്കു മ​ട​ങ്ങി. ആ​റ് AH 64E അ​പ്പാ​ച്ചെ ആ​ക്ര​മ​ണ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ന​ൽ​കാ​മെ​ന്ന ക​രാ​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ബോ​യിംഗ് ജൂ​ലൈ​യി​ൽ ഇ​ന്ത്യ​ൻ ക​ര​സേ​ന​യ്‌​ക്കു മൂ​ന്ന് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൈ​മാ​റി​യി​രു​ന്നു. അ​ന്ന് വ്യോ​മ​പാ​ത ഉ​പ​യോ​ഗി​ക്കാ​ൻ തു​ർ​ക്കി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

മു​ൻ​നി​ശ്ച​യ പ്ര​കാ​രം ബോ​യിംഗ് ക​മ്പ​നി ഈ ​മാ​സം ക​ര​സേ​ന​യ്ക്കു മൂ​ന്നു ഹെ​ലി​കോ​പ്റ്റ​റു​ക​ൾ കൈ​മാ​റേ​ണ്ട​താ​ണ്. പു​തി​യ സം​ഭ​വ​ത്തോ​ടെ ഇ​തു വൈ​കു​മെ​ന്നാ​ണു സൂ​ച​ന. മ​റ്റൊ​രു വ്യോ​മ​പാ​ത​യി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്. ബോ​യിംഗിന്‍റെ അ​പ്പാ​ച്ചെ ഹെ​ലി​കോ​പ്റ്റ​ർ 22 എ​ണ്ണം വ്യോ​മ​സേ​ന​യും മൂന്ന് എ​ണ്ണം ക​ര​സേ​ന​യും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

Latest News

Up