ധാക്ക: തെരഞ്ഞെടുപ്പിന് ആഴ്ചകൾ അവശേഷിക്കുന്ന ബംഗ്ലാദേശിൽ ഇന്ത്യാവിരുദ്ധ പ്രകടനങ്ങൾ തുടരുന്നു.
ധാക്ക യൂണിവേഴ്സിറ്റിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കുശേഷം നടന്ന വന്പൻ റാലിയിൽ ഇന്ത്യക്കെതിരേ മുദ്രാവാക്യങ്ങൾ ഉയർന്നു.
വധിക്കപ്പെട്ട വിദ്യാർഥി നേതാവ് ഷരീഫ് ഒസ്മാൻ ഹാദിയുടെ അനുയായികളാണു പ്രകടനം സംഘടിപ്പിച്ചത്. ഹാദിയുടെ ഘാതകരെ പിടികൂടി വിചാരണ ചെയ്തു തൂക്കിലേറ്റണമെന്നു പ്രകടനക്കാർ ആവശ്യപ്പെട്ടു.
ഹാദിക്കു നേർക്കു വെടിയുതിർത്തവർ ഇന്ത്യയിലേക്കു കടന്നുവെന്നാണ് ഇയാളുടെ അനുയായികളിൽ ഒരു വിഭാഗം പറയുന്നത്. എന്നാൽ ഘാതകർ ഇന്ത്യയിലെത്തിയിട്ടില്ലെന്നാണ് ന്യൂഡൽഹി വ്യക്തമാക്കിയിരിക്കുന്നത്.