Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Detroit Kerala Club

America

ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന് ന​വ സാ​ര​ഥി​ക​ൾ

മി​ഷി​ഗ​ൺ: പ്ര​വ​ർ​ത്ത​ന പ​ന്ഥാ​വി​ൽ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ഡി​ട്രോ​യി​റ്റ് ​കേ​ര​ള​ക്ല​ബി​ന്‍റെ 2026ലെ ​ഭാ​ര​വാ​ഹി​ക​ളാ​യി സു​ജി​ത് നാ​യ​ർ (പ്ര​സി​ഡ​ന്‍റ്), പ്രീ​തി പ്രേം​കു​മാ​ർ (സെ​ക്ര​ട്ട​റി), ഷി​ബു ദേ​വ​പാ​ല​ൻ (ട്ര​ഷ​റ​ർ), സ്വ​പ്‌​ന ഗോ​പാ​ല​കൃ​ഷ്ണ​ൻ (വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡെ​ന്നി പൂ​വ​ത്തി​ങ്ക​ൽ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ജ​യ്കി​ഷ​ൻ ജ​യ​ച​ന്ദ്ര​ൻ (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​ർ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

കേ​ര​ള ക്ല​ബ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ഭാ​ര​വാ​ഹി​ക​ൾ ചെ​യ​ർ​മാ​ൻ അ​രു​ൺ ദാ​സ്, സെ​ക്ര​ട്ട​റി ധ​ന്യ മേ​നോ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ അ​ജ​യ് അ​ല​ക്സ്, എ​ക്സ്ഓ​ഫീ​ഷ്യ​യോ ജോ​ളി ദാ​നി​യേ​ൽ എ​ന്നി​വ​രാ​ണ്. അ​റു​പ​തോ​ളം അം​ഗ​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യും രൂ​പീ​ക​രി​ച്ചു.  

1975-ൽ ​സ്ഥാ​പി​ത​മാ​യ കേ​ര​ള ക്ല​ബ് മി​ഷി​ഗ​ണി​ലെ ആ​ദ്യ ഇ​ന്ത്യ​ൻ ക​ലാ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളും പാ​ര​മ്പ​ര്യ​വും സ​മൂ​ഹ​ത്തി​ന് പ​ക​ർ​ന്നു കൊ​ടു​ത്തു​കൊ​ണ്ട് അ​ഞ്ച് പ​തി​റ്റാ​ണ്ട് പി​ന്നി​ട്ട ഈ ​പ്ര​സ്‌​ഥാ​നം വി​പു​ല​മാ​യി സു​വ​ർ​ണ ജൂ​ബി​ലി ആ​ക്ഷോ​ഷി​ച്ചു.

കേ​ര​ള ക്ല​ബി​ന്‍റെ പ​തി​വ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സാ​മൂ​ഹ്യ പ്ര​തി​ബ​ദ്ധ​ത​യു​ള്ള ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പി​ക്നി​ക്, സ്പോ​ർ​ട്സ് ഫെ​സ്റ്റ്, ഓ​ണം - ക്രി​സ്മ​സ് ആ​ഘോ​ഷ​ങ്ങ​ൾ തു​ട​ങ്ങി നി​ര​വ​ധി പ​രി​പാ​ടി​ക​ൾ ന​ട​ത്ത​പ്പെ​ടും.  

കേ​ര​ള ക്ല​ബി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ങ്ങ​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഏ​വ​രു​ടെ​യും സ​ഹ​ക​ര​ണം അ​ഭ്യ​ർ​ഥി​ക്കു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Latest News

Up