Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Devikulam

ബ​ജ​റ്റ്; ദേ​വി​കു​ള​ത്തി​ന് വാ​രി​ക്കോ​രി പ​ദ്ധ​തി​ക​ൾ

തി​രു​വ​ന​ന്ത​പു​രം: ബ​ജ​റ്റി​ൽ ദേ​വി​കു​ളം മ​ണ്ഡ​ല​ത്തി​നു വാ​രി​ക്കോ​രി പ​ദ്ധ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മ​ണ്ഡ​ല​ത്തി​ലെ അ​ഞ്ച് സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നാ​യി അ​ഞ്ചു കോ​ടി രൂ​പ പ്ര​ഖ്യാ​പി​ച്ചു.

ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വെ​ള്ള​ത്തൂ​വ​ൽ, ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ദേ​വി​യാ​ർ​കോ​ള​നി, ജി​എ​ൽ​പി​എ​സ് ഇ​രു​മ്പു​പാ​ലം, ജി​എ​ച്ച്എ​സ് ചി​ത്തി​ര​പു​രം, ജി​എ​ൽ​പി​എ​സ് ദേ​വി​കു​ളം​ സ്കൂ​ളു​ക​ൾ​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. മൂ​ന്നാ​റി​ൽ പ​ഞ്ചാ​യ​ത്ത് ബ​സ് സ്റ്റാ​ൻ​ഡ് നി​ർ​മാ​ണ​ത്തി​ന് ര​ണ്ടു കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

ദേ​വി​കു​ള​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി, മൂ​ന്നാ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു സ​മീ​പം ദേ​വി​കു​ളം റോ​ഡി​ലെ പാ​ലം നി​ർ​മാ​ണ​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ​യും പ​ട്ടി​ശേ​രി ഡാ​മി​ന്‍റെ​യും ക​നാ​ൽ സം​വി​ധാ​ന​ത്തി​ന്‍റെ​യും നി​ർ​മാ​ണ​ത്തി​ന് 17 കോ​ടി രൂ​പ​യു​മാ​ണ് പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വ​ട്ട​വ​ട - ടോ​പ് സ്റ്റേ​ഷ​ൻ - മൂ​ന്നാ​ർ റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​ന് പ്ര​ത്യേ​ക തു​ക​യും പ്ര​ഖ്യാ​പി​ച്ചു. ദേ​വി​കു​ളം അ​ഡ്വ​ഞ്ച​ർ അ​ക്കാ​ഡ​മി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഏ​ഴു കോ​ടി രൂ​പ, മൂ​ന്നാ​ർ - മ​റ​യൂ​ർ റോ​ഡി​ലെ ക​ന്നി​മ​ല പാ​ല​ത്തി​ന് മൂ​ന്നു കോ​ടി രൂ​പ​യും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തി​നൊ​പ്പം ഇ​ടു​ക്കി ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യു​ള്ള ഇ​ടു​ക്കി പാ​ക്കേ​ജി​ന് 80 കോ​ടി രൂ​പ 2026-27 വ​ർ​ഷ​ത്തി​ൽ അ​നു​വ​ദി​ച്ചു.

കൂ​ടാ​തെ 120 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ള്ള 15 പ​ദ്ധ​തി​ക​ൾ കൂ​ടി ബ​ജ​റ്റി​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ വ​കു​പ്പു​ത​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി തു​ട​ർ വ​ർ​ഷ​ങ്ങ​ളി​ൽ ന​ട​പ്പി​ലാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ ത​ല​ത്തി​ൽ സ്വീ​ക​രി​ക്കു​മെ​ന്നും മ​ന്ത്രി കെ.​എ​ൻ.​ബാ​ല​ഗോ​പാ​ൽ പ​ഞ്ഞു.

 

Latest News

Up