Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Die

നാ​ട​ൻ​പാ​ട്ട് സം​ഘ​ത്തി​ന്‍റെ വാ​ഹ​നം മ​ര​ത്തി​ലി​ടി​ച്ചു; ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ല്ലം: നാ​ട​ൻ പാ​ട്ട് സം​ഘം സ​ഞ്ച​രി​ച്ച വാ​ൻ മ​ര​ത്തി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഗാ​യി​ക​യ്ക്ക് ദാ​രു​ണാ​ന്ത്യം. ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ കൊ​ല്ലം ശാ​സ്താം​കോ​ട്ട​യി​ലെ സി​നി​മാ പ​റ​മ്പി​ൽ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ക​ട​യ്ക്ക​ൽ ചി​ത​റ മാ​ട​ൻ​കാ​വ് ല​ക്ഷ്‌​മി ഭ​വ​ന​ത്തി​ൽ ല​ക്ഷ്‌​മി (20) ആ​ണ് മ​രി​ച്ച​ത്.

കൊ​ട്ടാ​ര​ക്ക​ര സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ് ല​ക്ഷ്മി. പ​രി​പാ​ടി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡ്രൈ​വ​ർ ഉ​റ​ങ്ങി​പ്പോ​യ​താ​കാം അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന സൂ​ച​ന. ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം ശാ​സ്താം​കോ​ട്ട താ​ലൂ​ക്ക് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​ർ ശാ​സ്‌​താം​കോ​ട്ട​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ല​ക്ഷ്‌​മി​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കും.

District News

പു​ന്ന​ത്തു​റ സ​ഹ. ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഡ​ൽ​ഹി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു


ഏ​റ്റു​മാ​നൂ​ർ: പു​ന്ന​ത്തു​റ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ് ഏ​റ്റു​മാ​നൂ​ർ മാ​ട​പ്പാ​ട് ഇ​ട​വൂ​ർ കെ.​യു. സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ (60) ഡ​ൽ​ഹി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ഡ​ൽ​ഹി റാം ​മ​നോ​ഹ​ർ ലോ​ഹ്യ ആ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു മ​ര​ണം. സു​ഹൃ​ത്തി​ന് ന​ൽ​കി​യ പ​ണം തി​രി​കെ വാ​ങ്ങു​ന്ന​തി​നാ​യി ര​ണ്ടു മാ​സം മു​മ്പാ​ണ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ ഡ​ൽ​ഹി​യി​ൽ എ​ത്തി​യ​ത്.


ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ അ​ദ്ദേ​ഹ​ത്തെ അ​ബോ​ധാ​വ​സ്ഥ​യി​ൽ റോ​ഡി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പോ​ലീ​സാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​ണം ന​ൽ​കാ​നു​ള്ള സു​ഹൃ​ത്ത് ചൊ​വ്വാ​ഴ്ച രാ​വി​ലെ വീ​ട്ടി​ലേ​ക്ക് വി​ളി​ച്ചു​പ​റ​യു​മ്പോ​ഴാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ വി​വ​ര​മ​റി​യു​ന്ന​ത്. നി​സാ​ര പ്ര​ശ്ന​മേ ഉ​ള്ളൂ​വെ​ന്നും ഭ​യ​പ്പെ​ടാ​നി​ല്ലെ​ന്നു​മാ​ണ് ഇ​യാ​ൾ പ​റ​ഞ്ഞ​ത്.


സോ​മ​ശേ​ഖ​ര​ൻ നാ​യ​രെ​ക്കൊ​ണ്ട് ഇ​വി​ടേ​ക്ക് ഫോ​ൺ വി​ളി​പ്പി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ ഇ​യാ​ളോ​ട് പ​റ​ഞ്ഞെ​ങ്കി​ലും ബു​ധ​നാ​ഴ്ച രാ​വി​ലെ​വ​രെ വി​ളി ഉ​ണ്ടാ​യി​ല്ല. തു​ട​ർ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളുടെ ഡ​ൽ​ഹി​യി​ലു​ള്ള സു​ഹൃ​ത്തു​ക്ക​ളെ അ​റി​യി​ക്കു​ക​യും അ​വ​ർ ആ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​റി​യു​ന്ന​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​ര​ത്തോ​ടെ ഭാ​ര്യ​യും ബ​ന്ധു​ക്ക​ളും ഡ​ൽ​ഹി​യി​ലെ​ത്തി ഡോ​ക്ട​റു​മാ​യി സം​സാ​രി​ച്ച് ഇ​ന്ന​ലെ മ​റ്റൊ​രു ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മ​ര​ണം സം​ഭ​വി​ച്ചു.​സോ​മ​ശേ​ഖ​ര​ൻ നാ​യ​രു​ടെ ഉ​ള്ളി​ൽ മ​യ​ക്കു​മ​രു​ന്ന് ചെ​ന്ന​താ​യു​ള്ള സം​ശ​യം ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്.


മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​യാ​ള​ല്ല അ​ദ്ദേ​ഹം. ഇ​തും പ​ണം ന​ൽ​കാ​നു​ള്ള സു​ഹൃ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ലെ സം​ശ​യ​വും മൂ​ല​മാ​ണ് ബ​ന്ധു​ക്ക​ൾ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത കാ​ണു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി വ​ഴി ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് ഡ​ൽ​ഹി എ​സി​പി​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വി​ടെ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് പ​രാ​തി ന​ൽ​കു​മെ​ന്ന് ബ​ന്ധു​ക്ക​ൾ അ​റി​യി​ച്ചു.


മൃ​ത​ദേ​ഹം നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ എം.​കെ. രാ​ഘ​വ​ൻ എം​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ന​ട​ന്ന​ത്. ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ ശേ​ഷം ഇ​ന്നു വെ​ളു​പ്പി​ന് അ​ഞ്ചി​നു​ള്ള വി​മാ​ന​ത്തി​ൽ നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റും. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​മാ​ട​പ്പാ​ട് ച​ന്ത​ക്ക​വ​ല​യി​ലു​ള്ള വ​സ​തി​യി​ലെ ച​ട​ങ്ങു​ക​ൾ​ക്കു ശേ​ഷം പു​ന്ന​ത്തു​റ​യി​ലെ ത​റ​വാ​ട്ട് വീ​ട്ടു​വ​ള​പ്പി​ൽ സം​സ്കാ​രം ന​ട​ത്തും.
പു​ന്ന​ത്തു​റ ഈ​സ്റ്റ് ഇ​ട​വൂ​ർ പ​രേ​ത​നാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ കൈ​മ​ളു​ടെ മ​ക​നാ​ണ് സോ​മ​ശേ​ഖ​ര​ൻ നാ​യ​ർ. ഭാ​ര്യ: ജി​ജി. മ​ക്ക​ൾ: അ​മ​ൽ (കാ​ന​ഡ), അ​ശ്വ​തി (ടി​സി​എ​സ്, കാ​ക്ക​നാ​ട്). മ​രു​മ​ക​ൾ: ദി​വ്യ കാ​ന​ഡ).

National

ഐ​സി​യു​വി​ൽ വ​ച്ച് എ​ലി ക​ടി​ച്ചു; ന​വ​ജാ​ത​ശി​ശു​ക്ക​ൾ മ​രി​ച്ചെ​ന്ന് പ​രാ​തി

ഇ​ൻ​ഡോ​ർ: ഐ​സി​യു​വി​ൽ കി​ട​ന്ന ന​വ​ജാ​ത​ശി​ശു​ക്ക​ൾ എ​ലി​യു​ടെ ക​ടി​യേ​റ്റ് മ​രി​ച്ചെ​ന്ന് പ​രാ​തി. ഇ​ൻ​ഡോ​റി​ലെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള എം​വൈ ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ലാ​ണ് കു​ഞ്ഞു​ങ്ങ​ളെ എ​ലി ക​ടി​ച്ച​ത്.

എ​ന്നാ​ൽ കു​ട്ടി​ക​ൾ മ​രി​ച്ച​ത് ജ​ന്മ​നാ ഉ​ണ്ടാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ മാ​താ​പി​താ​ക്ക​ളെ അ​റി​യി​ച്ച​ത്. കു​ഞ്ഞു​ങ്ങ​ൾ മ​രി​ച്ച​ത് അ​നാ​സ്ഥ മൂ​ല​മാ​ണെ​ന്ന് കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ൾ ആ​രോ​പി​ച്ചു.

വീ​ട്ടി​ൽ എ​ത്തി അ​ന്ത്യ​ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി ശ​രീ​ര​ത്തി​ൽ കെ​ട്ടി​യി​രു​ന്ന ബാ​ൻ​ഡേ​ജു​ക​ൾ മാ​റ്റി​യ​പ്പോ​ഴാ​ണ് കു​ഞ്ഞി​ന്‍റെ വി​ര​ലു​ക​ളി​ലും കൈ​പ്പ​ത്തി​യി​ലും എ​ലി ക​ടി​ച്ച പാ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തെ​ന്ന് ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up