Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dismissed

രാഹുലിനെതിരായ ബിജെപിയുടെ അപകീർത്തിക്കേസ് തള്ളി

ബം​​​ഗ​​​ളൂരു: രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കെ​​​തി​​​രേ​​​ ബി​​​ജെ​​​പി​ ന​​ൽ​​കി​​യ അ​​​പ​​​കീ​​​ർ​​​ത്തി​​​ക്കേ​​​സ് ക​​​ർ​​​ണാ​​​ട​​​ക ഹൈ​​​ക്കോ​​​ട​​​തി ത​​ള്ളി. ക​​​ർ​​​ണാ​​​ട​​​ക​​​ത്തി​​​ൽ 2023 ലെ ​​​ബി​​​ജെ​​​പി ഭ​​​ര​​​ണ​​​കാ​​​ല​​​ത്ത് അ​​​ഴി​​​മ​​​തി ന​​​ട​​​ന്നു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് കാ​​​ർ​​​ഡ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ഹ​​​ർ​​​ജി​​​ക്കാ​​​രാ​​​യ ബി​​​ജെ​​​പി​​​യു​​​ടെ ആ​​​ക്ഷേ​​​പം. രാ​​​ഹു​​​ൽ ഗാ​​​ന്ധി​​​ക്കു​​​ പു​​​റ​​​മേ അ​​​ന്ന​​​ത്തെ പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വും മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ സി​​​ദ്ധ​​​രാ​​​മ​​​യ്യ, കോ​​​ൺ​​​ഗ്ര​​​സ് സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​നും ഇ​​​പ്പോ​​​ഴ​​​ത്തെ ഉ​​​പ​​​മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ ഡി.​​​കെ. ശി​​​വ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യും കേ​​​സ് ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.
കേ​​​സ് തു​​​ട​​​രു​​​ന്ന​​​ത് നി​​​യ​​​മ​​​ത്തെ പ​​​രി​​​ഹ​​​സി​​​ക്ക​​​ന്ന​​​തി​​​നു തു​​​ല്യ​​​മാ​​​ണെ​​​ന്ന രാ​​​ഹു​​​ലി​​​ന്‍റെ വാ​​​ദം അം​​​ഗീ​​​ക​​​രി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് എ​​​സ്.​​​സു​​​നി​​​ൽ ദ​​​ത്ത് യാ​​​ദ​​​വി​​​ന്‍റെ തീ​​​രു​​​മാ​​​നം.

Kerala

ഉമേഷ് വള്ളിക്കുന്നിനെ പിരിച്ചു വിടുന്നു

കോ​​ഴി​​ക്കോ​​ട്: ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും പോ​​ലീ​​സ് സം​​വി​​ധാ​​ന​​ത്തെ​​യും നി​​ര​​ന്ത​​രം വി​​മ​​ര്‍ശി​​ച്ചു​​വ​​രു​​ന്ന സീ​​നി​​യ​​ര്‍ സി​​വി​​ല്‍ പോ​​ലീ​​സ് ഓ​​ഫീ​​സ​​ര്‍ ഉ​​മേ​​ഷ് വ​​ള്ളി​​ക്കു​​ന്നി​​നെ പി​​രി​​ച്ചു​​വി​​ടാ​​ന്‍ നീ​​ക്കം.

ഉ​​മേ​​ഷി​​ന് പ​​ത്ത​​നം​​തി​​ട്ട ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ആ​​ര്‍. ആ​​ന​​ന്ദ് കാ​​ര​​ണം കാ​​ണി​​ക്ക​​ല്‍ നോ​​ട്ടീ​​സ് ന​​ല്‍കി. മേ​​ല​​ധി​​കാ​​രി​​ക​​ളെ വി​​മ​​ര്‍ശി​​ച്ച​​തി​​നെ ത്തു​​ട​​ര്‍ന്ന് ക​​ഴി​​ഞ്ഞ 18 മാ​​സ​​മാ​​യി ഉ​​മേ​​ഷ് സ​​സ്‌​​പെ​​ന്‍ഷ​​നി​​ലാ​​ണ്.

ആ​​റ​​ന്മു​​ള സ്റ്റേ​​ഷ​​നി​​ലെ ഓ​​ഫീ​​സ​​റാ​​ണ് മ​​ല​​പ്പു​​റം സ്വ​​ദേ​​ശി​​യാ​​യ ഉ​​മേ​​ഷ്.

Kerala

പാ​ല​ത്താ​യി കേ​സ്; കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ചു​വി​ട്ടു

ക​ണ്ണൂ​ർ: പാ​ല​ത്താ​യി പോ​ക്സോ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട അ​ധ്യാ​പ​ക​നും ബി​ജെ​പി നേ​താ​വു​മാ​യ കെ. ​പ​ത്മ​രാ​ജ​നെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു.

പ​ത്മ​രാ​ജ​നെ പി​രി​ച്ചു​വി​ട്ടു കൊ​ണ്ടു​ള്ള ഉ​ത്ത​ര​വ് സ്കൂ​ൾ മാ​നേ​ജ​ർ പു​റ​പ്പെ​ടു​വി​ച്ചു. കേ​സി​ൽ ബി​ജെ​പി നേ​താ​വാ​യ പ​ത്മ​രാ​ജ​ൻ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​പ്പെ​ട്ടി​രു​ന്നു.

പ​ത്ത് വ​യ​സു​ള്ള കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ബി​ജെ​പി നേ​താ​വ് കെ. ​പ​ത്മ​രാ​ജ​ന് മ​ര​ണം വ​രെ ജീ​വ​പ​ര്യ​ന്തം ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചി​രു​ന്നു.

പോ​ക്സോ കു​റ്റ​ങ്ങ​ളി​ൽ 40 വ​ർ​ഷം ത​ട​വും 1 ല​ക്ഷം പി​ഴ​യും (20 വ​ർ​ഷം വീ​തം) ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. ത​ല​ശേ​രി അ​തി​വേ​ഗ പോ​ക്സോ കോ​ട​തി​യു​ടെ​താ​ണ് ശി​ക്ഷാ​വി​ധി.

കേ​സി​ൽ അ​ഞ്ച് ത​വ​ണ അ​ന്വേ​ഷ​ണ സം​ഘ​ത്തെ മാ​റ്റി​യ​തും ഇ​ട​ക്കാ​ല കു​റ്റ​പ​ത്ര​ത്തി​ൽ പോ​ക്സോ വ​കു​പ്പ് ചു​മ​ത്താ​ത്ത​തും ഉ​ള്‍​പ്പെ​ടെ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. 376 എ​ബി, ബ​ലാ​ത്സം​ഗം, പോ​ക്സോ ആ​ക്ട് പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങ​ളാ​ണ് പ്ര​തി​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Kerala

പത്താം ക്ലാസ് പാസായത് കുറ്റം! പിരിച്ചുവിട്ട ലൈൻമാനെ ഒടുവിൽ തിരിച്ചെടുത്തു

തിരുവനന്തപുരം: പത്താം ക്ലാസ് ജയിച്ചതു മറച്ചുവച്ച് വർക്കർ നിയമനം നേടിയെന്നതിന്‍റെ പേരിൽ പിരിച്ചുവിടപ്പെട്ട രണ്ടാം ഗ്രേഡ് ലൈൻമാൻ ടി. അനിൽ കുമാറിനെ ഒടുവിൽ കെഎസ്ഇബി തിരിച്ചെടുത്തു. മുൻകാല പ്രാബല്യത്തോടെയാണ് കെഎസ്ഇബി ഡയറക്ടർ ബോർഡ് തിരികെ എടുക്കാൻ തീരുമാനിച്ചത്.
2018ലാണ് പത്താം ക്ലാസ് പാസായതിന്‍റെ പേരിൽ അനിൽകുമാറിനെ പിരിച്ചുവിട്ടത്. ഇതിനെതിരേ അനിൽ കുമാർ ഹൈക്കോടതിയിൽ ഹർജി നൽകി. അനിൽ കുമാർ പത്താം ക്ലാസ് പാസായെന്നു തെളിയിക്കാൻ കെഎസ്ഇബിയുടെ കൈവശം രേഖകൾ ഇല്ലാതിരിക്കെ പിരിച്ചുവിട്ടത് ശരിയല്ലെന്നു ചൂണ്ടിക്കാട്ടി നടപടി റദ്ദാക്കാൻ ഹൈക്കോടതി കഴിഞ്ഞ മാർച്ച് 17ന് ഉത്തരവിട്ടു. ഇതിനെതിരേ ഡിവിഷൻ ബെഞ്ചിനെ സമീപിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, കെഎസ്ഇബിയിലെ നിയമനങ്ങൾക്ക് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന വ്യവസ്ഥ ശരിയല്ലെന്ന കേന്ദ്ര വൈദ്യുതിനിയമമുള്ള സാഹചര്യത്തിൽ കേസ് ജയിക്കില്ലെന്നു നിയമോപദേശം ലഭിച്ചു. ഇതോടെയാണ് നവംബർ അഞ്ചിനു ചേർന്ന ഡയറക്ടർ ബോർഡ് പ്രമോഷൻ അടക്കമുള്ളഎല്ലാ ആനുകൂല്യങ്ങളോടെയും തിരിച്ചെടുക്കാൻ തീരുമാനിച്ചത്. കൂടാതെ വർക്കർ നിയമനത്തിന് പത്താം ക്ലാസ് തോറ്റിരിക്കണമെന്ന പഴഞ്ചൻ വ്യവസ്ഥയും റദ്ദാക്കി.
നിലവിലെ വർക്കർമാരെയെല്ലാം കെഎസ്ഇബി പ്രമോഷൻ നൽകി ലൈൻമാൻമാരാക്കിയിട്ടുണ്ട്. കഴിഞ്ഞ പത്തുവർഷത്തോളമായി വർക്കർ നിയമനം നടത്തുന്നില്ല. അതിനാൽ കെഎസ്ഇബിയിൽ വളരെ കുറച്ചു വർക്കർമാർ മാത്രമാണ് ഇപ്പോഴുള്ളത്. അവരെല്ലാം തന്നെ കരാർ നിയമനത്തിൽ എത്തിയവരാണ്.

National

പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല; രാ​ജി അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഡി.കെ. ശി​വ​കു​മാ​ർ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക പ്ര​ദേ​ശ് കോ​ൺ​ഗ്ര​സ് ക​മ്മ​റ്റി​യു​ടെ അ​ധ്യ​ക്ഷ സ്ഥാ​നം രാ​ജി​വ​യ്ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ ത​ള്ളി ഉ​പ​മു​ഖ്യ​മ​ന്ത്രി കൂ​ടി​യാ​യ ഡി. ​കെ. ശി​വ​കു​മാ​ർ. താ​ൻ പാ​ർ​ട്ടി​യെ ഒ​രു ത​ര​ത്തി​ലും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​ല്ല എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

പാ​ർ​ട്ടി​യ്ക്ക് വേ​ണ്ടി താ​ൻ‌ എ​ല്ലാ കാ​ല​ത്തും പൊ​രു​തു​മെ​ന്നും അ​ച്ച​ട​ക്ക​മു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​ണ് താ​ൻ എ​ന്നും ശി​വ​കു​മാ​ർ പ​റ​ഞ്ഞു. സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യി​ൽ അ​ഴി​ച്ചു​പ​ണി​ക​ൾ ഉ​ണ്ടാ​കു​മെ​ന്നും എ​ന്നാ​ൽ അ​തെ​ല്ലാം മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും പാ​ർ​ട്ടി ഹൈ​ക്ക​മാ​ൻ​ഡും ചേ​ർ​ന്നാ​ണ് തീ​രു​മാ​നി​ക്കു​ന്ന​തെ​ന്നും ശി​വ​കു​മാ​ർ വ്യ​ക്ത​മാ​ക്കി.

പാ​ർ​ട്ടി​യെ സം​സ്ഥാ​ന​ത്ത് വ​ള​ർ‌​ത്തി​യ​ത് താ​ൻ അ​ട​ക്ക​മു​ള്ള​വ​രാ​ണെ​ന്നും പി​ന്നെ എ​ങ്ങ​നെ​യാ​ണ് പാ​ർ​ട്ടി​യെ പ്ര​തി​സ​ന്ധി​ലാ​ക്കു​ക​യെ​ന്നും ശി​വ​കു​മാ​ർ ചോ​ദി​ച്ചു. പാ​ർ​ട്ടി​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്നും 2028ൽ ​കോ​ൺ​ഗ്ര​സ് അ​ധി​കാ​രം നി​ല​നി​ർ​ത്തു​മെ​ന്നും അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു.

National

ഭീകരബന്ധം: രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ പിരിച്ചുവിട്ടു

ശ്രീ​​​ന​​​ഗ​​​ർ: ഭീ​​​ക​​​ര​​​രു​​​മാ​​​യി ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്ന സം​​​ശ​​​യ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ലെ ര​​​ണ്ട് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ, ല​​​ഫ്. ഗ​​​വ​​​ർ​​​ണ​​​ർ മ​​​നോ​​​ജ് സി​​​ൻ​​​ഹ ജോ​​​ലി​​​യി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടു.

ല​​​ഷ്ക​​​റെ തോ​​​യി​​​ബ​​​യെ സ​​​ഹാ​​​യി​​​ച്ചു​​​പോ​​​ന്നി​​​രു​​​ന്ന ഗു​​​ലാം ഹു​​​സൈ​​​ൻ, മ​​​ജീ​​​ദ് ഇ​​​ഖ്ബാ​​​ൽ ദ​​​ർ എ​​​ന്നീ അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കാ​​​ണ് ജോ​​​ലി ന​​​ഷ്ട​​​പ്പെ​​​ട്ട​​​ത്. അ​​​ഞ്ച് വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​യു​​​ടെ ആ​​​ർ​​​ട്ടി​​​ക്കി​​​ൾ 311 ഉ​​​ദ്ധ​​​രി​​​ച്ച് 80 സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രെ സ​​​ർ​​​വീ​​​സി​​​ൽ​​നി​​​ന്നു പി​​​രി​​​ച്ചു​​​വി​​​ട്ടി​​​ട്ടു​​​ണ്ട്.

ഭീ​ക​ര​വാ​ദ​ത്തി​നെ​തി​രാ​യ യു​ദ്ധം അ​വ​സാ​നി​ച്ചി​ട്ടി​ല്ലെ​ന്നും ഭീ​ക​ര സം​വി​ധാ​ന​ങ്ങ​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും ഗ​വ​ർ​ണ​ർ സു​ര​ക്ഷാ-​ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​ർ​ദേ​ശി​ച്ചു.

Latest News

Up