Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Donated

ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ട്: ബീഫ് കയറ്റുമതി കന്പനി വക ബിജെപിക്കു കിട്ടിയത് 30 കോടി രൂപ!

ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ ബീ​​​ഫ് ക​​​യ​​​റ്റു​​​മ​​​തി ക​​​ന്പ​​​നി​​​യാ​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ടു​​​ക​​​ളി​​​ലൂ​​​ടെ ബി​​​ജെ​​​പി​​​ക്കു സം​​​ഭാ​​​വ​​​ന​​​യാ​​​യി ന​​​ൽ​​​കി​​​യ​​​ത് 30 കോ​​​ടി രൂ​​​പ​​​യെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ട്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ മു​​​ന്പാ​​​കെ ബി​​​ജെ​​​പി സ​​​മ​​​ർ​​​പ്പി​​​ച്ച രേ​​​ഖ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് ഒ​​​രു ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​മാ​​​ണ് 2024 ഏ​​​പ്രി​​​ൽ ഒ​​​ന്നു​​​മു​​​ത​​​ൽ 2025 മാ​​​ർ​​​ച്ച് 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ന​​​ൽ​​​കി​​​യ സം​​​ഭാ​​​വ​​​ന​​​യു​​​ടെ ക​​​ണ​​​ക്കു​​​ക​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്.

2018നു​​​ശേ​​​ഷം ആ​​​ദ്യ​​​മാ​​​യി ഇ​​​ന്ത്യ​​​യു​​​ടെ ബീ​​​ഫ് ക​​​യ​​​റ്റു​​​മ​​​തി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം 400 കോ​​​ടി ക​​​ട​​​ന്നി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ൽ​​​ത്ത​​​ന്നെ​​​യാ​​​ണു രാ​​​ജ്യ​​​ത്തെ പ്ര​​​മു​​​ഖ മാം​​​സ ക​​​യ​​​റ്റു​​​മ​​​തി ക​​​ന്പ​​​നി ബി​​​ജെ​​​പി​​​ക്ക് വ​​​ൻ തു​​​ക സം​​​ഭാ​​​വ​​​ന ന​​​ൽ​​​കി​​​യ​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

2014ൽ ​​​ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​രു​​​ന്ന​​​തി​​​ന് മു​​​ന്പു​​​ത​​​ന്നെ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ബി​​​ജെ​​​പി​​​ക്ക് നേ​​​രി​​​ട്ടു സം​​​ഭാ​​​ന​​​ക​​​ൾ ന​​​ൽ​​​കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ലും ബി​​​ജെ​​​പി സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഗോ​​​സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ ന​​​ട​​​ത്തു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്കും അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ൽ 2019ൽ ​​​ന​​​ട​​​ന്ന റെ​​​യ്ഡു​​​ക​​​ൾ​​​ക്കും ശേ​​​ഷം ഈ ​​​സം​​​ഭാ​​​വ​​​ന ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട് വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

2013-14ൽ ​​​അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ബി​​​ജെ​​​പി​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ​​​പ്പോ​​​ൾ 2014-15ൽ 50 ​​​ല​​​ക്ഷം രൂ​​​പ​​​യാ​​​ണു ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ബി​​​ജെ​​​പി അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ വ​​​ന്ന​​​തി​​​നു​​​ശേ​​​ഷം ഗോ​​​സം​​​ര​​​ക്ഷ​​​ക​​​രെ​​​ന്ന് അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ മൂ​​​ലം അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന്‍റെ പ്ര​​​ധാ​​​ന സം​​​സ്ക​​​ര​​​ണ യൂ​​​ണി​​​റ്റു​​​ക​​​ളു​​​ള്ള ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശ്, മ​​​ഹാ​​​രാ​​​ഷ്‌​​​ട്ര തു​​​ട​​​ങ്ങി​​​യ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ അ​​​വ​​​രു​​​ടെ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല ഇ​​​ല്ലാ​​​താ​​​യെ​​​ന്നും 2019 ജ​​​നു​​​വ​​​രി​​​യി​​​ൽ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട നൂ​​​റി​​​ല​​​ധി​​​കം സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. 2000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ​​​യു​​​ടെ നി​​​കു​​​തി ക​​​ന്പ​​​നി വെ​​​ട്ടി​​​ച്ചെ​​​ന്നാ​​​യി​​​രു​​​ന്നു ഇ​​​തേ​​​വ​​​ർ​​​ഷം ഏ​​​പ്രി​​​ലി​​​ൽ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പ് ആ​​​രോ​​​പി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​നു​​​ശേ​​​ഷം അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന്‍റെ സം​​​ഭാ​​​വ​​​ന​​​ക​​​ൾ ക്ര​​​മാ​​​തീ​​​ത​​​മാ​​​യി വ​​​ർ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

പി​​​ന്നാ​​​ലെ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​ല​​​ക്‌​​​ട​​​റ​​​ൽ ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങാ​​​ൻ തു​​​ട​​​ങ്ങി​​​യെ​​​ന്നും ആ​​​രോ​​​പ​​​ണ​​​മു​​​ണ്ടാ​​​യ​​​തി​​​നു​​​ശേ​​​ഷ​​​മു​​​ള്ള മാ​​​സ​​​ങ്ങ​​​ളി​​​ൽ ഏ​​​ഴു കോ​​​ടി​​​യു​​​ടെ ബോ​​​ണ്ടു​​​ക​​​ൾ വാ​​​ങ്ങി​​​യെ​​​ന്നും പ​​​ബ്ലി​​​ക് ഡാ​​​റ്റ​​​ക​​​ൾ ഉ​​​ദ്ധ​​​രി​​​ച്ച് ദേ​​​ശീ​​​യ ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മം ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഇ​​​തി​​​ൽ അ​​​ഞ്ചു കോ​​​ടി ശി​​​വ​​​സേ​​​ന​​​യ്ക്കും ര​​​ണ്ടു കോ​​​ടി രൂ​​​പ ബി​​​ജെ​​​പി​​​ക്കു​​​മാ​​​ണ് ക​​​ന്പ​​​നി ന​​​ൽ​​​കി​​​യ​​​ത്. 2023-24 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ബി​​​ജെ​​​പി​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ ന​​​ൽ​​​കി​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പ് ഇ​​​തി​​​ന്‍റെ 15 മ​​​ട​​​ങ്ങാ​​​യ 30 കോ​​​ടി രൂ​​​പ​​​യാ​​​ണ് ക​​​ഴി​​​ഞ്ഞ സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷം ന​​​ൽ​​​കി​​​യ​​​ത്.

മും​​​ബൈ ആ​​​സ്ഥാ​​​ന​​​മാ​​​യ അ​​​ല്ലാ​​​ന ഗ്രൂ​​​പ്പി​​​ന് 160 വ​​​ർ​​​ഷ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ട്. 70 രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​ത​​​ര​​​ണ​​​ശൃം​​​ഖ​​​ല​​​ക​​​ളു​​​ണ്ട്. ഫി​​​റോ​​​സ് അ​​​ല്ലാ​​​ന​​​യാ​​​ണു ക​​​ന്പ​​​നി​​​യു​​​ടെ സ്ഥാ​​​പ​​​ക​​​ൻ. ഇ​​​ർ​​​ഫാ​​​ൻ അ​​​ല്ലാ​​​ന​​​യാ​​​ണ് നി​​​ല​​​വി​​​ലെ ചെ​​​യ​​​ർ​​​മാ​​​ൻ.

Latest News

Up