കൊച്ചി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി ക്ലാസിക് ആൻഡ് വിന്റേജ് മോട്ടോര്‍ ക്ലബ് കേരള (സിവിഎംസികെ) സംഘടിപ്പിക്കുന്ന ക്ലാസിക്, വിന്റേജ് വാഹന ഡ്രൈവ് നാളെ കൊച്ചിയിൽ നടക്കും.
ക്ലാസിക്, വിന്റേജ് കാറുകളും ഇരുചക്രവാഹനങ്ങളും പങ്കെടുക്കുന്ന ഡ്രൈവ് രാവിലെ 8.30ന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും.
നാലുചക്ര വാഹന വിഭാഗത്തില്‍ ഓസ്റ്റിന്‍, മോറിസ്, ഹില്‍മാന്‍, മെര്‍സിഡസ് ബെന്‍സ് തുടങ്ങിയ പ്രശസ്ത വിന്റേജ് കാറുകള്‍ അണിനിരക്കും. ഇരുചക്ര വാഹന വിഭാഗത്തില്‍ ബിഎസ്എ, ജാവ, യെസ്ഡി, രാജ്ദൂത്, ലാംബ്രെറ്റ, വെസ്പ എന്നീ ക്ലാസിക് ബ്രാന്‍ഡുകളുടെ വാഹനങ്ങളും പങ്കെടുക്കും. ഫോൺ: 9447007978.