Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Embodiment Of Love

Thrissur

ക്രി​സ്മ​സ് സ്നേ​ഹ​ത്തി​ന്‍റെ അ​വ​താ​രം: ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ

തൃ​ശൂ​ർ: സ്നേ​ഹ​ത്തി​ന്‍റെ അ​വ​താ​ര​മാ​ണു ക്രി​സ്മ​സെ​ന്ന് കി​ഡ്നി ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ഫാ. ​ഡേ​വി​സ് ചി​റ​മ്മ​ൽ. തൃ​ശൂ​ർ പ്ര​സ് ക്ല​ബ്ബിന്‍റെ ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ന​ട​ൻ ഇ​ർ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് എം.​ബി. ബാ​ബു, സെ​ക്ര​ട്ട​റി ര​ഞ്ജി​ത് ബാ​ല​ൻ, ട്ര​ഷ​റ​ർ ടി.എ​സ്. നീ​ലാം​ബ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് പ്ര​സ്ക്ല​ബ് പാ​ട്ടു​ക്ല​ബ്ബി​ന്‍റെ ക​രോ​ൾ​ഗാ​നാ​വ​ത​ര​ണ​വു​മു​ണ്ടാ​യി.

സാന്ത്വനസ്പ​ര്‍​ശ​മേ​കി ക്രി​സ്മ​സ് ക​രോ​ള്‍

വ​ര​ന്ത​ര​പ്പി​ള്ളി: പ​ള്ളി​ക്കു​ന്ന് അ​സം​പ്ഷ​ന്‍ ഇ​ട​വ​ക​യി​ല്‍ മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ ക്രി​സ്​മ​സ് ക​രോ​ള്‍ ഫെ​ലി​സ് ന​താ​ല്‍ സ​മാ​പി​ച്ചു.

സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ല്‍ ഇ​ട​വ​ക​യു​ടെ സാന്ത്വനം സ​ര്‍​ജി​ക്ക​ല്‍​സി​ലേ​ക്ക് മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ വാ​ങ്ങു​ന്ന​തി​നു​ള്ള തു​ക ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ വി​കാ​രി ഫാ. ​ജോ​ര്‍​ജ് എ​ട​ക്ക​ള​ത്തൂ​രി​ന് കൈ​മാ​റി. ഇ​ട​വ​കാ​തി​ര്‍​ത്തി​യി​ലെ എ​ല്ലാ വി​ഭാ​ഗം ആ​ളു​ക​ള്‍​ക്കും മെ​ഡി​ക്ക​ല്‍ ഉ​പ​ക​ര​ണ​ങ്ങ​ള്‍ സൗ​ജ​ന്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് ന​ല്‍​കു​ന്ന പ​ദ്ധ​തി​യാ​ണ് സാന്ത്വനം സ​ര്‍​ജി​ക്ക​ല്‍​സ്. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജാ​ക്‌​സ​ണ്‍ തെ​ക്കേ​ക്ക​ര, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍‌, കേ​ന്ദ്ര​സ​മി​തി അം​ഗ​ങ്ങ​ള്‍‌, കൈ​ക്കാ​ര​ന്‍​മാ​ര്‍, മേ​ഖ​ല ക​ണ്‍​വീ​ന​ര്‍​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം​ന​ല്‍​കി.

ഡ്രൈ​വ​ർ​മാ​ർ​ക്കും തൊ​ഴി​ലാ​ളി​ക​ൾ​ക്കും
അ​മ​ല​യു​ടെ ക്രി​സ്മ​സ് സ​മ്മാ​നം

തൃ​ശൂ​ർ: അ​മ​ല​ന​ഗ​റി​ലെ ഓ​ട്ടോ -ടാ​ക്സി, ആം​ബു​ല​ൻ​സ്, ഹെ​ഡ് ലോ​ഡ് തൊ​ഴി​ലാ​ളി​ക​ൾ​ക്കു ക്രി​സ്മ​സ് - പു​തു​വ​ത്സ​ര സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി അ​മ​ല ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്. "വ​ണ്‍ അ​മ​ല' എ​ന്ന ആ​ശ​യം പ്രാ​വ​ർ​ത്തി​ക​മാ​ക്കി​യു​ള്ള സ​ന്ദേ​ശ​വും കേ​ക്കും ഡ​യ​റ​ക്ട​ർ ഫാ. ​ജൂ​ലി​യ​സ് അ​റ​യ്ക്ക​ൽ വി​ത​ര​ണം​ചെ​യ്തു.

കെ​സ് ഡ​യ​റ​ക്ട​ർ ഫാ. ​തോ​മ​സ് വാ​ഴ​ക്കാ​ല, ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി പെ​രി​ഞ്ചേ​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. 250 കേ​ക്കു​ക​ളാ​ണു വി​ത​ര​ണം ചെ​യ്ത​ത്.

മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ
ക്രി​സ്മ​സ് ആ​ഘോ​ഷം

വ​ട​ക്കാ​ഞ്ചേ​രി: മു​ള്ളൂ​ർ​ക്ക​ര മ​ഹാ​ജൂ​ബി​ലി ട്രെ​യി​നിം​ഗ് കോ​ള​ജി​ൽ ക്രി​സ്മ​സ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഇ​മ്മാ​നു​വ​ൽ സി​ൽ​ക്സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ക്രി​സ്മ​സ് ആ​ഘോ​ഷം​ സം​ഘ​ടി​പ്പി​ച്ച​ത്. ച​ട​ങ്ങി​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.ഡോ. ​ചാ​ക്കോ ചി​റ​മേ​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

കോ​ള​ജ് മാ​നേ​ജ​ർ മോ​ൺ. ജോ​സ് കോ​നി​ക്ക​ര ഉ​ദ്ഘാ​ട​ന​വും ക്രി​സ്മ​സ് സ​ന്ദേ​ശ​വും​ന​ൽ​കി. പി.​എം. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ശ്രീ​വി​ദ്യ രാ​ധാ​കൃ​ഷ്ണ​ൻ, അ​ലീ​ന റോ​സ്തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ ക​രോ​ൾ മ​ത്സ​ര​വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും നി​ർ​വ​ഹി​ച്ചു.

പെ​രി​ഞ്ചേ​രി തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ
ആ​ഘോ​ഷ​മാ​യി ക്രി​സ്മ​സ് രാ​വ്

പെ​രി​ഞ്ചേ​രി: തി​രു​ഹൃ​ദ​യ തീ​ർ​ഥാ​ട​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്രി​സ്മ​സ് രാ​വ് ആ​ഘോ​ഷം വ​ർ​ണാ​ഭ​മാ​യി. പ​ള്ളി അ​ങ്ക​ണ​ത്തി​ൽ​നി​ന്നാ​രം​ഭി​ച്ച ക​രോ​ൾ വി​വി​ധ ക​പ്പേ​ള​ക​ൾ ചു​റ്റി​സ​ഞ്ച​രി​ച്ചു പ​ള്ളി​യി​ൽ സ​മാ​പി​ച്ചു.

അ​ല​ങ്ക​രി​ച്ച വാ​ഹ​ന​ങ്ങ​ൾ, നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ക​ന്പ​ടി​യി​ൽ മാ​ലാ​ഖ​മാ​രും പാ​പ്പ​മാ​രും പാ​ട്ടും നൃ​ത്ത​വു​മാ​യി ക​രോ​ളി​ൽ പ​ങ്കെ​ടു​ത്തു. ക്രി​സ്മ​സ് പാ​പ്പ​മാ​ർ അ​ന​വ​ധി സ​മ്മാ​ന​പ്പൊ​തി​ക​ൾ വി​ത​ര​ണം​ചെ​യ്തു. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട നൂ​റു​പേ​ർ​ക്കു പ്ര​ത്യേ​ക സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി. തീ​ർ​ഥാ​ട​ന​കേ​ന്ദ്രം വി​കാ​രി ഫാ. ​ജോ​ബ് പ​ട​യാ​ട്ടി​ൽ, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​ണ്‍ പേ​രാ​മം​ഗ​ലം, ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ഷാ​ജു കി​ട​ങ്ങ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

 

Latest News

Up