ലിവർപൂൾ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ജയം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ എവർട്ടണെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു.
ബെഞ്ചമിൻ സെസ്ക്കോയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. 71-ാം മിനിറ്റിലാണ് സെസ്ക്കോ ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 48 പോയിന്റായി. നിലവിൽ ലീഗ് ടേബളിൽ നാലാം സ്ഥാനത്താണ് യുണൈറ്റഡ്.