Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Examination Lab Moved

സൂരജ് ലാമയുടേതെന്ന് കരുതുന്ന മൃതദേഹം: ഫോറന്‍സിക് പരിശോധനാ ലാബ് മാറ്റി

കൊ​​​ച്ചി: കു​​​വൈ​​​റ്റി​​​ല്‍നി​​​ന്ന് നാ​​​ടു​​​ക​​​ട​​​ത്തി​​​യ ബം​​​ഗ​​​ളൂ​​​രു സ്വ​​​ദേ​​​ശി സൂ​​​ര​​​ജ് ലാ​​​മ​​​യു​​​ടേ​​​തെ​​​ന്ന് ക​​​രു​​​തു​​​ന്ന മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന്‍റെ ഫോ​​​റ​​​ന്‍സി​​​ക് പ​​​രി​​​ശോ​​​ധ​​​ന രാ​​​ജീ​​​വ് ഗാ​​​ന്ധി ബ​​​യോ ടെ​​​ക്‌​​​നോ​​​ള​​​ജി ലാ​​​ബി​​​ലേ​​​ക്കു മാ​​​റ്റി. ക​​​ള​​​മ​​​ശേ​​​രി എ​​​ച്ച്എം​​​ടി പ​​​രി​​​സ​​​ര​​​ത്തു​​​നി​​​ന്ന് ജീ​​​ര്‍ണി​​​ച്ച നി​​​ല​​​യി​​​ല്‍ കി​​​ട്ടി​​​യ മൃ​​​ത​​​ദേ​​​ഹം ശാ​​​സ്ത്രീ​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ഫോ​​​റ​​​ന്‍സി​​​ക് ലാ​​​ബി​​​ലേ​​​ക്ക് അ​​​യ​​​ച്ചെ​​​ങ്കി​​​ലും ഇ​​​തു​​​വ​​​രെ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ റി​​​പ്പോ​​​ര്‍ട്ട് ല​​​ഭി​​​ക്കാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ലാ​​​ബ് മാ​​​റ്റി​​​യ​​​ത്.

ഫോ​​​റ​​​ന്‍സി​​​ക് പ​​​രി​​​ശോ​​​ധ​​​നാ റി​​​പ്പോ​​​ര്‍ട്ട് ല​​​ഭി​​​ക്കാ​​​ന്‍ ര​​​ണ്ടാ​​​ഴ്ച​​​കൂ​​​ടി സ​​​മ​​​യ​​​മെ​​​ടു​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ല്‍ ഹ​​​ര്‍ജി ഫെ​​​ബ്രു​​​വ​​​രി ആ​​​റി​​​നു പ​​​രി​​​ഗ​​​ണി​​​ക്കാ​​​നാ​​​യി ജ​​​സ്റ്റീ​​​സു​​​മാ​​​രാ​​​യ ദേ​​​വ​​​ന്‍ രാ​​​മ​​​ച​​​ന്ദ്ര​​​ന്‍, എം.​​​ബി. സ്‌​​​നേ​​​ഹ​​​ല​​​ത എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് മാ​​​റ്റി. സൂ​​​ര​​​ജ് ലാ​​​മ​​​യെ ക​​​ണ്ടെ​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു മ​​​ക​​​ന്‍ സാ​​​ന്‍റോ​​​ണ്‍ ലാ​​​മ സ​​​മ​​​ര്‍പ്പി​​​ച്ച ഹേ​​​ബി​​​യ​​​സ് കോ​​​ര്‍പ​​​സ് ഹ​​​ര്‍ജി​​​യാ​​​ണ് കോ​​​ട​​​തി​​​യു​​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ള്ള​​​ത്.

Latest News

Up