തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിനുള്ള കണക്കുകൾ വിവാദത്തിലായിരിക്കേ ഇതുമായി ബന്ധപ്പെട്ട വരവ് -ചെലവ് കണക്കുകൾ അന്തിമമായിട്ടില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്.
ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഇതുവരെ ലഭിച്ച സ്പോണ്‍സർഷിപ്പ് തുക മൂന്ന് കോടി രൂപയാണ്. ഇതിൽ ധനലക്ഷ്മി ബാങ്ക് ജിഎസ്ടി ഒഴികെ രണ്ട് കോടി രൂപയും കേരള ബാങ്ക് ജിഎസ്ടി ഉൾപ്പെടുത്തി ഒരു കോടി രൂപയും നൽകിയെന്നാണ് പറയപ്പെടുന്നത്.
ഇതിനു പുറമെ, അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.