കൊച്ചി: പനി ബാധിച്ച് ചികിത്സയിലിരിക്കെ കോമയിലായ മലയാളി മെഡിക്കൽ വിദ്യാർഥിനി ജോർജിയയിൽ മരിച്ചു. ആലുവ സ്വദേശിനി സോണയാണ് മരിച്ചത്.
ജോർജിയയിൽ മെഡിക്കൽ വിദ്യാർഥിനിയാണ് സോണ. കടുത്ത പനിയെ തുടർന്ന് അഞ്ച് ദിവസം മുൻപ് സോണ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇതിനിടെയാണ് കോമയിലായത്. യുവതിയെ നാട്ടിലെത്തിക്കാൻ ശ്രമം നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ആലുവ തായ്ക്കാട്ടുകര എസ്എൻപുരം സ്വദേശികളായ റോയ്-ജിജി ദമ്പതികളുടെ മകളാണ് സോണ.