സിഡ്നി: പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഓസീസ് പേസര്‍മാരായ പാറ്റ് കമ്മിന്‍സും ജോഷ് ഹെയ്സല്‍വുഡും പരിശീലനം പുനരാരംഭിച്ചു.
ഇംഗ്ലണ്ടിന് എതിരായ ആഷസ് ടെസ്റ്റ് പരമ്പരയുടെ രണ്ടാം മത്സരത്തിനു മുന്നോടിയായി ഇരുവരുടെയും തിരിച്ചുവരവ് ഓസ്ട്രേലിയയ്ക്ക് കൂടുതല്‍ ശക്തി പകരും.
ക്യാപ്റ്റന്‍ കമ്മിന്‍സും ഹെയ്സല്‍വുഡും ഇന്നലെ നെറ്റ്സില്‍ ബൗളിംഗ് പരിശീലനം നടത്തി. അടുത്ത മാസം നാലിന് ഗാബയിലാണ് രണ്ടാം ആഷസ് ടെസ്റ്റ്.
കമ്മിന്‍സിനു പകരം ഒന്നാം ആഷസില്‍ കളിച്ചത് സ്കോട്ട് ബോലണ്ട് ആയിരുന്നു. ഹെയ്സല്‍വുഡിനു പകരം ബ്രണ്ടന്‍ ഡോഗെറ്റും. ഒന്നാം ടെസ്റ്റില്‍ ഓസ്ട്രേലിയ എട്ട് വിക്കറ്റ് ജയം നേടി.