Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fines

അ​ന​ധി​കൃ​ത വാ​ഹ​ന​പാ​ര്‍​ക്കിം​ഗ്: ഏ​ഴു ദി​വ​സ​ത്തി​ന​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് അ​ന​ധി​കൃ​ത വാ​ഹ​ന പാ​ര്‍​ക്കിം​ഗി​ലൂ​ടെ ക​ഴി​ഞ്ഞ ഏ​ഴു​ദി​വ​സ​ത്തി​കം ഈ​ടാ​ക്കി​യ പി​ഴ 61,86,650 രൂ​പ. റോ​ഡ് യാ​ത്ര സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​നും ഗ​താ​ഗ​ത​ത​ട​സം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും റോ​ഡ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ന്ന​തി​നു​മാ​യി അ​ന​ധി​കൃ​ത​മാ​യി റോ​ഡി​ല്‍ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്ത​വ​ര്‍​ക്കെ​തി​രെ കേ​ര​ള പോ​ലീ​സി​ന്‍റെ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. 2026 ജ​നു​വ​രി ഏ​ഴു മു​ത​ല്‍ 13 വ​രെ ഏ​ഴ് ദി​വ​സം നീ​ണ്ട പ​രി​ശോ​ധ​ന​യി​ല്‍ 23,771 വാ​ഹ​ന​ങ്ങ​ളി​ല്‍ നി​ന്നാ​യി​ട്ടാ​ണ് ഈ ​പി​ഴ ഈ​ടാ​ക്കി​യ​ത്.

സം​സ്ഥാ​ന പാ​ത​ക​ളി​ല്‍ 7,872, ദേ​ശീ​യ പാ​ത​ക​ളി​ല്‍ 6,852, മ​റ്റ് പാ​ത​ക​ളി​ല്‍ 9047 എ​ന്ന രീ​തി​യി​ലാ​ണ് നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ന്ന​താ​യി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. അ​പ​ക​ട​സാ​ധ്യ​ത കൂ​ടി​യ മേ​ഖ​ല​ക​ള്‍, വാ​ഹ​ന സാ​ന്ദ്ര​ത​കൂ​ടി​യ പാ​ത​ക​ള്‍, പ്ര​ധാ​ന​പ്പെ​ട്ട ജം​ഗ്ഷ​നു​ക​ള്‍, സ​ര്‍​വീ​സ് റോ​ഡു​ക​ള്‍ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു പ​രി​ശോ​ധ​ന.

അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് മാ​ത്ര​മ​ല്ല പ​ല​പ്പോ​ഴും ദേ​ശീ​യ​പാ​ത​ക​ളി​ല്‍ ന​ട​ക്കു​ന്ന അ​പ​ക​ട​ങ്ങ​ളി​ല്‍​പ്പെ​ടു​ന്ന​വ​രെ കൃ​ത്യ​സ​മ​യ​ത്ത് അ​ടി​യ​ന്തി​ര ചി​കി​ത്സ​യ്ക്കാ​യി ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും ഭീ​ഷ​ണി​യാ​കാ​റു​ണ്ട്.

സം​സ്ഥാ​ന​ത്തെ ഹൈ​വേ പ​ട്രോ​ളിം​ഗ് വി​ഭാ​ഗ​ങ്ങ​ളോ​ട് തു​ട​ര്‍​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ നി​ര​ന്ത​ര പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും നി​യ​മ​ലം​ഘ​നം ആ​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തി​നും നി​ര്‍​ദ്ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്.

ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഐ.​ജി എ​സ്.​ കാ​ളി​രാ​ജ് മ​ഹേ​ഷ് കു​മാ​റി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ട്രാ​ഫി​ക് നോ​ര്‍​ത്ത് സോ​ണ്‍, സൗ​ത്ത് സോ​ണ്‍ എ​സ്പിമാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ജി​ല്ലാ ട്രാ​ഫി​ക് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍ തു​ട​ര്‍​ന്നും ന​ട​ത്തി റോ​ഡ് ഗ​താ​ഗ​തം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഐജി അ​റി​യി​ച്ചു.

പൊ​തു​ജ​ന​ങ്ങ​ള്‍ ഇ​ത്ത​രം ഗ​താ​ഗ​ത നി​യ​മ​ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ല്‍ 974700 1099 എ​ന്ന "ശു​ഭ​യാ​ത്ര' വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​റി​ല്‍ ട്രാ​ഫി​ക് ആ​ന്‍​ഡ് റോ​ഡ് സേ​ഫ്റ്റി മാ​നേ​ജ്‌​മെ​ന്‍റ് വി​ഭാ​ഗ​ത്തെ അ​റി​യി​ക്ക​ണം.

Latest News

Up