Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Fire While

Idukki

അ​യ്യ​പ്പ​ൻ​കോ​വി​ലി​ൽ വീ​ട്ടു​കാ​ർ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ വീ​ടി​നു തീ​യി​ട്ടു

ഉ​പ്പു​ത​റ: അ​യ്യ​പ്പ​ൻ​കോ​വി​ൽ ഇ​ട​പ്പൂ​ക്കു​ള​ത്ത് വീ​ടി​നു ചു​റ്റും പെ​ട്രോ​ൾ ഒ​ഴി​ച്ച് സാ​മൂ​ഹ്യവി​രു​ദ്ധ​ർ തീ​യി​ട്ടു. ഇ​ട​പ്പൂ​ക്കു​ളം കൊ​ച്ചു​പു​ര​ക്ക​ൽ ബെ​ന്നി​യു​ടെ വീ​ടാ​ണ് തീ​യി​ട്ട് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യ​ത്. വീ​ട്ടുകാർ ഉ​റ​ങ്ങി​ക്കി​ട​ക്കു​ന്പോ​ൾ ഇ​ന്ന​ലെ പു​ല​ർ​ച്ചെ 2.45നാ​ണ് ആ​ക്ര​മ​ണ​മു​ണ്ട​യാ​ത്. ക​ത​കി​ന് തീ ​പി​ടി​ക്കു​ന്ന​ത് അ​റി​ഞ്ഞ് വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് അയ​ൽ​വാ​സി​ക​ളെ വി​വരമ​റി​യിച്ച​തി നാൽ വീ​ട്ടു​കാ​ർ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. അ​യ​ൽ​വാ​സി​ക​ൾ എ​ത്തി തീ​യ​ണ​ച്ച വീ​ട്ടു​കാ​രെ പു​റ​ത്തെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

തീ​ക​ത്തു​ന്ന​ത് ക​ണ്ട ബെ​ന്നി കു​ഴ​ഞ്ഞ് വീ​ണു. ഉ​പ്പു​ത​റ പോ​ലീ​സ് രാ​ത്രിത​ന്നെ സ്ഥ​ല​ത്തെ​ത്തി കേ​സെ​ടു​ത്തു. പ്ലാ​സ്റ്റി​ക് ചാ​ക്കി​ൽ കു​പ്പി​നി​റ​ച്ച് മു​ൻ​വ​ശ​ത്തെ വാ​തി​ലി​നു മു​ന്നി​ലും പി​ൻ​വ​ശ​ത്തെ വാ​തി​ലി​ന് മു​ന്നി​ലും കൊ​ണ്ടുവച്ച ശേ​ഷം വീ​ടി​നു ചു​റ്റും ക​ത​കി​ലും ജ​നാ​ല​യി​ലും കു​പ്പി നി​റ​ച്ച ചാ​ക്കി​ലും പോ​ർ​ച്ചി​ൽ കി​ട​ന്ന കാ​റി​ലും പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷ​മാ​ണ് അ​ക്ര​മി​ക​ൾ തീ​യി​ട്ട​ത്.

മു​ൻ​വ​ശ​ത്ത് തീ​യി​ട്ട ഉ​ട​ൻത​ന്നെ വീ​ട്ടു​ട​മ വി​വ​ര​മ​റി​ഞ്ഞ് വീ​ട്ടി​ലു​ള്ള​വ​രെ വി​ളി​ച്ചെ​ഴു​ന്നേ​ൽ​പ്പി​ച്ച​തോ​ടെ ആ​രോ ഓ​ടി മ​റ​യു​ന്ന ശ​ബ്ദം കേ​ട്ട​താ​യി പ​റ​യു​ന്നു. മു​ൻ​വ​ശ​ത്ത് മാ​ത്ര​മാ​ണ് തീ ​പ​ട​ർ​ന്നുപി​ടി​ച്ച​ത്. മു​ൻ​വ​ശ​ത്തെ ക​ത​കും ക​ട്ടി​ള​യും ഭി​ത്തി​യും ക​ത്തി ന​ശി​ച്ചു. പി​ൻ​വ​ശ​ത്ത് തീ​യി​ടും മു​ന്പേ ആളു​ക​ൾ എ​ഴു​ന്നേ​റ്റ​തി​നാ​ൽ അ​ക്ര​മി​ക്ക് കൂ​ടു​ത​ൽ സ്ഥ​ല​ങ്ങ​ളി​ൽ തീ​യി​ടാ​ൻ ക​ഴി​ഞ്ഞി​ല്ല.

ബെ​ന്നി​യു​ടെ ഭാ​ര്യ ബീ​ന​യു മ​ക​ൾ ബെ​ർ​ലി​നും അ​ഞ്ചു​വ​യ​സു​ള്ള ഒ​രു കു​ട്ടി​യും വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നു. കാ​റി​ന്‍റെ ഭാ​ഗ​ത്തേ​ക്ക് പ​ട​രും മുന്പേ തീയ​ണ​കയ്്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ കാ​റി​ലേ​ക്ക് തീ ​പ​ട​ർ​ന്നി​ല്ല. വീ​ടി​ന്‍റെ മു​ൻ​വ​ശ​ത്ത് തീ ​ക​ത്തു​ന്ന​ത് ക​ണ്ട് കു​ഴ​ഞ്ഞ് വീ​ണ ബെ​ന്നി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശിപ്പി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി.

വീ​ടി​ന് തീ​യി​ട്ട​ത​റി​ഞ്ഞ ഉ​ട​ൻ നാ​ട്ടു​കാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ച്ചു. പോ​ലീ​സ് രാ​ത്രി ത​ന്നെ വീ​ട്ടി​ലെ​ത്തി കേ​സെ​ടു​ത്തു. വി​ര​ൽ അ​ട​യാ​ള വി​ദ​ഗ്ദ​രും പോ​ലീ​സ് നാ​യും വീ​ട്ടി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. പോ​ലീ​സ് പ്ര​തി​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Latest News

Up