Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Gold

അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല മീ​റ്റി​ലെ ആ​ദ്യ സ്വ​ര്‍​ണം ഗൗ​ര​വി​ന്

മെ​ഡ​ല്‍ വ​രു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യി​ല്‍ കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള സ​ര്‍​വ​ക​ലാ​ശാ​ല ടീ​മു​ക​ള്‍ ഇ​ന്ന​ലെ ശു​ഭ​രാ​ത്രി​നേ​ര്‍​ന്നു... 85-ാമ​ത് ഓ​ള്‍ ഇ​ന്ത്യ ഇ​ന്‍റ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി അ​ത്‌ല​റ്റി​ക്‌​സി​ന്‍റെ ആ​ദ്യ​ദി​നം കേ​ര​ള​ത്തി​ലെ സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍​ക്കു മെ​ഡ​ല്‍ നേ​ടാ​ന്‍ സാ​ധി​ച്ചി​ല്ല. എ​ന്നാ​ല്‍, വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി മി​ക​ച്ച സ​മ​യ​വും ദൂ​ര​വും കു​റി​ച്ച് മ​ല​യാ​ളി​താ​ര​ങ്ങ​ള്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ച​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ട്രാ​ക്കും ഫീ​ല്‍​ഡും വി​ട്ട​ത്. ഇ​ന്നു മീ​റ്റി​ലെ വേ​ഗ​ക്കാ​രെ നി​ര്‍​ണാ​യി​ക്കു​ന്ന 100 മീ​റ്റ​ര്‍ പോ​രാ​ട്ട​ത്തി​ല​ട​ക്കം കേ​ര​ള​ത്തി​ലേ​ക്ക് മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യു​ണ്ട്.

വ​നി​ത​ക​ളു​ടെ 100 മീ​റ്റ​റി​ല്‍ എം​ജി​ കോ​ട്ട​യ​ത്തി​ന്‍റെ എ​ന്‍. ശ്രീ​ന 11.87 സെ​ക്ക​ന്‍​ഡി​ല്‍ സെ​മി ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചു. സെ​മി​യി​ല്‍ എ​ത്തി​യ​തി​ല്‍ ഏ​റ്റ​വും മി​ക​ച്ച ര​ണ്ടാ​മ​ത്തെ സ​മ​യ​മാ​ണ് ശ്രീ​ന​യു​ടേ​ത്. അ​തേ​സ​മ​യം, പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ മ​ല​യാ​ളി താ​ര​ങ്ങ​ള്‍​ക്ക് സെ​മി​യി​ലേ​ക്കു മു​ന്നേ​റാ​നാ​യി​ല്ല.

വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പി​ല്‍ എം​ജിയുടെ അ​ലീ​ന ടി. ​ഷാ​ജി ഫൈ​ന​ലി​ല്‍ ഇ​ടം​നേടി. യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ ദൂ​രം (12.50 മീ​റ്റ​ര്‍) കു​റി​ച്ചാ​ണ് അ​ലീ​ന​യു​ടെ ഫൈ​ന​ല്‍ പ്ര​വേ​ശം. എം​ജി​യു​ടെ ജാ​നി​സ് ട്രീ​സ റെ​ജി​യും (12.10) ഫൈ​ന​ല്‍ ടി​ക്ക​റ്റ് എ​ടു​ത്തി​ട്ടു​ണ്ട്. ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് ഫൈ​ന​ല്‍.

പു​രു​ഷ വി​ഭാ​ഗം ഹൈ​ജം​പി​ല്‍ കാ​ലി​ക്ക​ട്ടി​ന്‍റെ പാ​ര്‍​ഥി​വ് വി​നോ​ദ് (2.05), ബി. ​ബി​ജോ​യ് (2.05), എം​ജി​യു​ടെ കെ.​എ​സ്. ഷാ​ല്‍​ബി​ന്‍ (2.05) എ​ന്നി​വ​ര്‍ ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി​യി​ട്ടു​ണ്ട്. വ​നി​ത​ക​ളു​ടെ 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ക​ലി​ക്ക​ട്ടി​ന്‍റെ ഡെ​ല്‍​ന ഫി​ലി​പ്പ്, വ​നി​താ ഡി​സ്‌​ക​സ് ത്രോ​യി​ല്‍ അ​ഖി​ല രാ​ജു എ​ന്നി​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യോ​ടെ ഫൈ​ന​ലി​ല്‍ ഇ​റ​ങ്ങും. യോ​ഗ്യ​താ റൗ​ണ്ടി​ലെ മി​ക​ച്ച മൂ​ന്നാ​മ​ത്തെ ദൂ​രം (48.03 മീ​റ്റ​ര്‍) കു​റി​ച്ചാ​ണ് അ​ഖി​ല രാ​ജു ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി​യ​ത്. ക​ലി​ക്ക​റ്റി​ന്‍റെ സി.​പി. തൗ​ഫീ​റ​യും ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റി. 400 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ ഇ ​ഹ​രീ​ശ്വ​റും ഫൈ​ന​ലി​ലെ​ത്തി. 800 മീ​റ്റ​റി​ല്‍ കേ​ര​ള​താ​ര​ങ്ങ​ള്‍​ക്കു നി​രാ​ശ​യാ​യി​രു​ന്നു ബാ​ക്കി​യാ​യ​ത്.

ഗൗ​ര​വ്, നിർമല

85-ാമ​ത് അ​ന്ത​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല അ​ത്‌ല​റ്റി​ക്‌​സ് മീ​റ്റി​ലെ ആ​ദ്യ സ്വ​ര്‍​ണം ബ​റേ​ലി മ​ഹാ​ത്മാ ജ്യോ​തി​ബ ഫൂ​ലെ രോ​ഹി​ല്‍​ഖ​ണ്ഡ് സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗൗ​ര​വ് (29:19.46 സെ​ക്ക​ന്‍​ഡ്) സ്വ​ന്ത​മാ​ക്കി. മ​ത്സ​ര​ത്തി​ല്‍ വ്യ​ക്ത​മാ​യ ആ​ധി​പ​ത്യ​ത്തോ​ടെ​യാ​യി​രു​ന്നു ഗൗ​ര​വി​ന്‍റെ സു​വ​ര്‍​ണ​ഫി​നി​ഷിം​ഗ്. റോത്ത​ക്ക് മ​ഹ​ര്‍​ഷി ദ​യാ​ന​ന്ദ് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ആ​കാ​ശ് (29:19.91) വെ​ള്ളി​യും റാ​യ്ച്ചൂ​ര്‍ എ​എ​സ്എം​വി സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ പ്രി​ന്‍​സി​റാ​യ് യാ​ദ​വ് (29:21.40) വെ​ങ്ക​ല​വും സ്വ​ന്ത​മാ​ക്കി.

വ​നി​ത​ക​ളു​ടെ 10,000 മീ​റ്റ​ര്‍ ഓ​ട്ട​ത്തി​ലൂ​ടെ ആ​തി​ഥേ​യ​രും നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രു​മാ​യ മാം​ഗ​ളൂ​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ആ​ദ്യ സ്വ​ര്‍​ണ​മ​ണി​ഞ്ഞു.

34:47.20 സെ​ക്ക​ന്‍​ഡി​ല്‍ മാം​ഗ​ളൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​ര്‍​മ​ല ഒ​ന്നാ​മ​താ​യി ഫി​നി​ഷ് ചെ​യ്തു. അ​വ​സാ​ന ലാ​പ്പി​ലെ ഉ​ജ്വ​ല കു​തി​പ്പി​ലൂ​ടെ​യാ​യി​രു​ന്നു നി​ര്‍​മ​ല​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം. സാ​വി​ത്രി​ഭാ​യ് ഫൂ​ലെ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ഗ​യ​ക്ക്വാ​ദ് ര​വീ​ണ വി​ജ​യ് വെ​ള്ളി​യും (34:48.07), ല​വ്ലി പ്രൊ​ഫ​ഷ​ണ​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഞ്ജ​ലി ദേ​വി വെ​ങ്ക​ല​വും (34:49.54) നേ​ടി.

ഇ​ന്ന് 12 ഫൈ​ന​ല്‍

വ​ര്‍​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഉ​ദ്ഘാ​ട​നം ന​ട​ന്നു. ക​ര്‍​ണാ​ട​ക​യു​ടെ ക​ലാ​വി​രു​ന്നൊ​രു​ക്കി​യ പ​രി​പാ​ടി​ക​ള്‍​ക്കൊ​പ്പ​മാ​യി​രു​ന്നു മാ​ര്‍​ച്ച് പാ​സ്റ്റ്. 305 സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ല്‍​നി​ന്നു​ള്ള താ​ര​ങ്ങ​ള്‍ മാ​ര്‍​ച്ച് പാ​സ്റ്റി​ല്‍ അ​ണി​നി​ര​ന്നു.

മീ​റ്റി​ലെ അ​തി​വേ​ഗ​ക്കാ​രെ നി​ര്‍​ണ​യി​ക്കു​ന്ന പു​രു​ഷ-​വ​നി​താ വി​ഭാ​ഗം 100 മീ​റ്റ​ര്‍ അ​ട​ക്കം 12 ഫൈ​ന​ലു​ക​ള്‍ ഇ​ന്നു ന​ട​ക്കും. പു​രു​ഷ-​വ​നി​താ 400 മീ​റ്റ​ര്‍, 800 മീ​റ്റ​ര്‍, വ​നി​ത​ക​ളു​ടെ ട്രി​പ്പി​ള്‍​ജം​പ്, ഡി​സ്‌​ക​സ്‌​ത്രോ, പു​രു​ഷ​ന്മാ​രു​ടെ ഹൈ​ജം​പ്, ഷോ​ട്ട്പു​ട്ട് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലെ മെ​ഡ​ല്‍ ജേ​താ​ക്ക​ളെ​യും ഇ​ന്ന​റി​യാം.

Latest News

Up