Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Woman

ഝാ​ൻ​സി​യി​ലെ ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ണ്‍​സു​ഹൃ​ത്ത്

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഝാ​ൻ​സി​യി​ൽ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത് ആ​ണ്‍​സു​ഹൃ​ത്താ​ണെ​ന്ന് പോ​ലീ​സ്. ഝാ​ൻ​സി​യി​ലെ ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റാ​യ അ​നി​ത ചൗ​ധ​രി​യെ (45) യാ​ണു ക​ഴി​ഞ്ഞ​ദി​വ​സം ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന് ആ​ണ്‍​സു​ഹൃ​ത്താ​യ മു​കേ​ഷ് ഝാ​യാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഝാ​ൻ​സി​യി​ലെ ഒ​രു സ്കൂ​ളി​ന​ടു​ത്ത് മ​റി​ഞ്ഞു​കി​ട​ക്കു​ന്ന ഓ​ട്ടോ​യ്ക്കു സ​മീ​പ​മാ​ണ് അ​നി​ത​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വോ​ടെ​യാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വം അ​പ​ക​ട​മ​ര​ണ​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നും കു​ടും​ബം ആ​രോ​പി​ച്ചി​രു​ന്നു. സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി റാ​ണി ല​ക്ഷ്മി​ഭാ​യി​യു​ടെ ജ​ന്മ​നാ​ടാ​യ ഝാ​ൻ​സി​യി​ൽ​നി​ന്നു​ള്ള ആ​ദ്യ വ​നി​താ ഓ​ട്ടോ​ഡ്രൈ​വ​റു​ടെ ദു​രൂ​ഹ​മ​ര​ണം ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ വാ​ർ​ത്ത​യാ​ക്കി​യി​രു​ന്നു.

ഏ​ഴു വ​ർ​ഷ​മാ​യു​ണ്ടാ​യി​രു​ന്ന പ്ര​ണ​യ​ബ​ന്ധം ത​ക​ർ​ന്ന​തി​ന് അ​നി​ത​യെ മു​കേ​ഷ് വെ​ടി​വ​ച്ചു കൊ​ല്ലു​ക​യാ​യി​രു​ന്നു​വെ​ന്നും ത​ല​യി​ൽ വെ​ടി​വ​ച്ച​തി​നു​ശേ​ഷം അ​പ​ക​ട​മ​ര​ണ​മാ​ണെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ ഓ​ട്ടോ​റി​ക്ഷ മ​റി​ച്ചി​ടു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. മു​കേ​ഷ് ഒ​ളി​വി​ലാ​ണ്.

Latest News

Up