കണ്ണൂർ: എഐസിസി പ്രവർത്തക സമിതിയംഗവും കെപിസിസി മുൻ അധ്യക്ഷനും മുതിർന്ന നേതാവുമായ കെ. സുധാകരനെ പിന്തുണച്ച് കണ്ണൂർ നഗരത്തിൽ വ്യാപക ഫ്ളക്സ് ബോർഡുകൾ.
നിയമസഭാ സ്ഥാനാർഥിത്വത്തിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് സുധാകരനെ അനുകൂലിച്ചുകൊണ്ട് ഫ്ളക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. “അധികാരത്തിന്റെ തണലിലല്ല. പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് അദ്ദേഹത്തിന്റെ സിംഹാസനം. ഭയത്തിന്റെ ഇരുളിൽ പ്രസ്ഥാനം തളരുമ്പോൾ ധൈര്യത്തിന്റെ വെളിച്ചമായി ഉദിച്ചുയർന്ന സൂര്യനാണ് കെ.സുധാകരൻ, പ്രവർത്തകരുടെ ഹൃദയത്തിലാണ് കെ.സുധാകരൻ…അധികാരത്തിന്റെ ചില്ലുമേടയിലല്ല’’ എന്നാണ് ഫ്ളക്സിലെ വാക്കുകൾ.
കഴിഞ്ഞദിവസം കാസർഗോഡ് നിന്ന് തുടങ്ങിയ പുതുയുഗയാത്രയിൽ നിന്ന് കെ. സുധാകരൻ ഇറങ്ങിപ്പോയിരുന്നു. ഇതിനു പിന്നാലെയാണ് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.